ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍

By Santheep

മോശപ്പെട്ട ഗതാഗത ജീവിതം നയിക്കുന്നവരാണ് നമ്മള്‍ എന്നാണ് നമ്മുടെ വിചാരം. മലയാളികള്‍ സ്വന്തം ഭൂമിയില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗതാഗതത്തടസ്സം ഹര്‍ത്താലാണ്. വിനാശകാരികളായ യുദ്ധങ്ങളോ, വലിയ പ്രകൃതിക്ഷോഭങ്ങളോ ഒന്നും കണ്ടിട്ടില്ലാത്ത നമ്മള്‍ മലയാളികള്‍, വലിയ ട്രാഫിക് ജാമുകളും കണ്ടിട്ടില്ല എന്ന് സമ്മതിക്കണം.

ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍

മനുഷ്യന്റെ അടിസ്ഥാന ചോദനകളിലൊന്നായ സഞ്ചാരം തടയപ്പെടുമമ്പോള്‍ നമുക്ക് ഉള്ളില്‍ സംഭവിക്കുന്ന ആ എരിപൊരി സഞ്ചാരം കടുത്തതാണ്. ഇവിടെ ലോകത്തിലെ ഏറ്റവും വലിയ ഗതാഗതത്തടസ്സങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ലോകചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍!

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍

താളുകളിലൂടെ നീങ്ങുക.

01. സാവോ പോളോ

01. സാവോ പോളോ

2013 നവംബര്‍ 14നായിരുന്നു സംഭവം. 309 കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ ചലനം സ്തംഭിച്ചത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗതത്തടസ്സമാണിത്.

സാവോ പോളോയില്‍ നവംബര്‍ മാസത്തില്‍

സാവോ പോളോയില്‍ നവംബര്‍ മാസത്തില്‍

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളില്‍ 100 മൈല്‍ നീളത്തില്‍ ട്രാഫിക് തടസ്സമുണ്ടാകാറുള്ള നഗരമാണിത്. എന്നാല്‍ ഇത്തവണ ഗതാഗതത്തടസ്സം തുടങ്ങിയത് വ്യാഴാഴ്ച വൈകുന്നേരമാണ്. തൊട്ടടുത്ത ദിവസം റിപ്പബ്ലിക് ദിനമായതിനാല്‍ മൂന്നു ദിവസം അടുപ്പിച്ച് അവധി കിട്ടയത് ആഘോഷിക്കാനായി നഗരവാസികളെല്ലാം പുറത്തിറങ്ങി. നഗരത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ അകത്തേക്കും.

02. ഇല്ലിനോയിസ്

02. ഇല്ലിനോയിസ്

2011 ഫെബ്രുവരി ഒന്നിനായിരുന്നു ഈ ട്രാഫിക് ജാം സംഭവിച്ചത്. കാറുകളുടെ വിന്‍ഡ്ഷീല്‍ഡ് വരെ എത്തുന്ന വിധത്തില്‍ മഞ്ഞ് പെയ്ത് മൂടുകയായിരുന്നു. 12 മണിക്കൂറോളം നീണ്ടു ഈ ട്രാഫിക് ജാം.

02. ഇല്ലിനോയിസില്‍ മഞ്ഞ് സൃഷ്ടിച്ച ഭീകരത

02. ഇല്ലിനോയിസില്‍ മഞ്ഞ് സൃഷ്ടിച്ച ഭീകരത

ട്രാഫിക് ജാം തന്നെ ഒരു കൊടിയ പീഡനമാണ്. ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ മഞ്ഞ് പെയ്യുക കൂടി ചെയ്താലോ? ഇതാണ് ചിക്കാഗോയില്‍ സംഭവിച്ചത്. മഞ്ഞ് പെയ്ത്ത് കൂടിയതോടെ കാറുടമകള്‍ സ്വന്തം തടി കാക്കാനായി കാറുകള്‍ അതാതിടങ്ങളില്‍ ഉപകേഷിച്ചു പോയി. 20 ഇഞ്ചോളം കനത്തില്‍ പെയ്ത മഞ്ഞില്‍ കൂടുങ്ങിയ കാറുകള്‍ അധികൃതര്‍ ക്രെയിനുകളുമായി വന്ന് നീക്കുകയായിരുന്നു. ഈ കാറുകള്‍ രേഖകളുമായി ചെന്ന് ഉടമകള്‍ പിന്നീട് കൈപ്പറ്റി.

03. ബീജിങ്

03. ബീജിങ്

2010ലാണ് ബിജിങ്ങിലെ ഈ ഗതാഗതത്തടസ്സം സംഭവിച്ചത്. ആകെ 12 ദിവസം നീണ്ടു നിന്നു ഈ വന്‍ ട്രാഫിക് തടസ്സം. ഒരു ദിവസം രണ്ടോ മൂന്നോ കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനങ്ങള്‍ നീങ്ങിയത്. പാതയോരങ്ങളില്‍ നിരവധി താല്‍ക്കാലിക ഭക്ഷണശാലകള്‍ പ്രത്യക്ഷപെട്ടിരുന്നു ഈ ദിനങ്ങളില്‍.

03. ബീജിങ്ങിനെ മരവിപ്പിച്ച ദിനങ്ങള്‍

03. ബീജിങ്ങിനെ മരവിപ്പിച്ച ദിനങ്ങള്‍

ട്രാഫിക് തടസ്സത്തിന്റെ സമയദൈര്‍ഘ്യം കണക്കാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലുതെന്ന് ബീജിങ്ങിലെ ട്രാഫിക് ജാമിനെ വിശേഷിപ്പിക്കാം. ഒരു ഹൈവേയുടെ ജോലി നടക്കുകയായിരുന്നു നഗരത്തില്‍. ഇവിടേക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോവുകയായിരുന്ന ട്രക്കുകള്‍ ചിലയിടങ്ങളില്‍ തടസ്സങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഈ പ്രശ്‌നങ്ങള്‍ വളര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു.

04. ബര്‍ലിന്‍

04. ബര്‍ലിന്‍

1990 ഏപ്രില്‍ 12നാണ് കിഴക്കും പടിഞ്ഞാറുമായി വേറിട്ട ജര്‍മന്‍ നാടുകളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങിയത്. ലഭ്യമായ എല്ലാ വാഹനങ്ങളുമെടുത്ത് അവര്‍ പുറപ്പെട്ടു. 180 ലക്ഷം കാറുകള്‍ അന്ന് ഇരുരാജ്യങ്ങളെയും ലാക്കാക്കി സഞ്ചരിക്കാന്‍ തുടങ്ങി എന്നാണ് കണക്കുകള്‍ പറയുന്നത്. 30 മൈല്‍ ദൂരത്തോളം കാറുകള്‍ അനങ്ങാനാവാതെ കിടന്നു.

04. ബര്‍ലിന്‍ മതില്‍ തകര്‍ന്നപ്പോള്‍

04. ബര്‍ലിന്‍ മതില്‍ തകര്‍ന്നപ്പോള്‍

ബര്‍ലിന്‍ മതില്‍ തകര്‍ന്നതാണ് ഈ വന്‍ ട്രാഫിക് ജാമിന് കാരണമായത്. കാലങ്ങളായി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാതിരുന്ന ഇരുനാടുകളിലെയും ജനങ്ങള്‍ കാറുകളുമെടുത്ത് നിരത്തിലിറങ്ങി. വലിയ ഗതാഗതത്തടസ്സം സംഭവിച്ചിട്ടും ആളുകള്‍ സന്തുഷ്ടരായിരുന്നു എന്നതാണ് രസം. നാല്‍പത് വര്‍ഷത്തോളം നീണ്ട നിര്‍ബന്ധിത വേര്‍പിരിയലിനാണ് അവസാനമായത്. ഗിറ്റാര്‍ വായിച്ചും പാട്ടു പാടിയും അവര്‍ നേരം തള്ളി നീക്കി.

05. പാരിസ്

05. പാരിസ്

ഏറ്റവും നീളം കൂടിയ ട്രാഫിക് ജാമുകളുടെ കൂട്ടത്തിലാണ് ഫ്രാന്‍സിലെ ട്രാഫിക് ജാമിനെ പെടുത്തേണ്ടത്. 1980 ഫെബ്രുവരി മാസത്തിലായിരുന്നു ഈ സംഭവം.

05. പാരിസിലെ ട്രാഫിക് ജാം

05. പാരിസിലെ ട്രാഫിക് ജാം

ഫ്രാന്‍സിലെ പാരിസ് നഗരത്തില്‍ സംഭവിച്ച ഈ ട്രാഫിക് ജാം ചിക്കാഗോയില്‍ സംഭവിച്ചതിന് സമാനമാണ്. ഇവിടെയും വില്ലന്‍ കാലാവസ്ഥ തന്നെ. മഞ്ഞ് വീഴ്ച അധികമായതോടെ പലരും കാറുകള്‍ ഉപേക്ഷിച്ച് തടി രക്ഷപെടുത്താന്‍ ശ്രമിച്ചത് ട്രാഫിക് ബ്ലോക്ക് കടുത്തതാക്കി. മഞ്ഞുകാലത്തെ ഒഴിവുദിനങ്ങള്‍ ആഘോഷിക്കാന്‍ കൂടുതല്‍ പേര്‍ കാറുകളുമായി പുറത്തിറങ്ങിയിരുന്നു.

Most Read Articles

Malayalam
English summary
The Worst Traffic Jams In History.
Story first published: Friday, April 3, 2015, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X