Innova Hycross എംപിവിയിൽ ഇല്ല, Mahindra XUV700 എസ്‌യുവിയിലുണ്ട്! ആ ഫീച്ചറുകൾ എന്തെല്ലാം...

പുതുതലമുറ ഇന്നോവ ഹൈക്രോസ് വിപണിയിൽ തരംഗം തീർക്കുമെന്ന് ഉറപ്പാണ്. ഇന്നോവ ക്രിസ്റ്റയേക്കാൾ പ്രീമിയമല്ല, ആഡംബരമാണ് പുത്തൻ എംപിവിയെന്നു വേണം പറയാൻ. അത്രയേറെ മേൻമകളുമായാണ് ഹൈക്രോസ് അവതരിക്കപ്പെട്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ എതിരാളികളൊന്നുമില്ലാതെ തിമിർത്താടാൻ ഒരുങ്ങുകയാണ് ടൊയോട്ട. എന്നാൽ ഇന്ത്യയിൽ ശരിക്കും ഒത്ത എതിരാളികളൊന്നുമില്ലേ ഈ കേമന്?

പുതിയ എംപിവിയുടെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിലകൾ 13.44 ലക്ഷം മുതൽ 24.94 ലക്ഷം രൂപ വരെ വിലയുള്ള മഹീന്ദ്ര XUV700 എസ്‌യുവിയുമായി താരതമ്യപ്പെടുത്താനാവുന്നതാകും എന്നാണ് ഒരു പ്രതീക്ഷ. അങ്ങനെയെങ്കിലും ഒരു പ്രതിയോഗിയെ ഇന്നോവ ഹൈക്രോസിന് ലഭിക്കുമല്ലോ... രണ്ട് വാഹനങ്ങളും ചില ആകർഷണീയമായ സുഖസൗകര്യങ്ങളാണ് ഇരു ബ്രാൻഡുകളും ഒരുക്കിയിരിക്കുന്നത്. എന്നാൽ ടൊയോട്ടയിൽ നിന്ന് നഷ്‌ടമായ ചില കിടുക്കൻ മഹീന്ദ്ര XUV700-ന് സമ്മാനിച്ചിട്ടുണ്ട്. അവ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

Innova Hycross എംപിവിയിൽ ഇല്ല, Mahindra XUV700 എസ്‌യുവിയിലുണ്ട്! ആ ഫീച്ചറുകൾ എന്തെല്ലാം...

വലിയ സ്ക്രീനുകൾ

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ സ്‌ക്രീൻ വലിപ്പം മുൻതലമുറ ആവർത്തനമായ ക്രിസ്റ്റയെ അപേക്ഷിച്ച് ഉയർന്നുവെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ മഹീന്ദ്ര XUV700 എസ്‌യുവി അപേക്ഷിച്ച് നോക്കിയാൽ വലിപ്പത്തിന്റെ കാര്യത്തിൽ ഇന്നോവ ഹൈക്രോസ് പിന്നാലാണ്. രണ്ടിന്റെയും സെൻട്രൽ സ്‌ക്രീൻ വലുപ്പത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും XUV700 മോഡലിന് 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ലഭിക്കുമ്പോൾ ടൊയോട്ട ഇന്നോവ ഹൈക്രോസിന് 10.1 ഇഞ്ച് ഡിസ്പ്ലേയാണ് ലഭിക്കുന്നത്.

ഡിജിറ്റൽ ഡ്രൈവർ ഡിപ്ലേ വഴിയാണ് മഹീന്ദ്ര ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇവിടെ വ്യത്യാസം കൂടുതൽ വ്യക്തമാകും. ഇന്നോവയ്ക്ക് 7 ഇഞ്ച് TFT ഡിസ്‌പ്ലേ ലഭിക്കുമ്പോൾ XUV700 എസ്‌യുവിക്ക് പൂർണ ഡിജിറ്റൽ 10.25 ഇഞ്ച് ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. കൂടാതെ, XUV700 എസ്‌യുവിവിയിലെ സ്‌ക്രീനുകളുടെ പൊസിഷനിംഗ് കൂടുതൽ പ്രീമിയവും മെർസിഡീസ് ബെൻസ് കാറുകൾക്ക് സമാനവുമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. സ്ക്രീൻ വലിപ്പത്തിന്റെ കാര്യം മാറ്റി നിർത്തിയാൽ ഇവയ്ക്ക് ലഭിക്കുന്ന മറ്റ് ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്.

റെയ്ൻ സെൻസിംഗ് വൈപ്പറുകൾ

ടൊയോട്ട ഇന്നോവ ഹൈക്രോസിൽ റെയിൻ സെൻസിംഗ് വൈപ്പർ എന്ന ഫീച്ചർ ടൊയോട്ട നൽകിയിട്ടില്ല. അതേസമയം മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഏറ്റവും മികച്ച AX7 വേരിയന്റിലാണ് ഈ ഫീച്ചർ നൽകിയിരിക്കുന്നത്. ഓട്ടോമാറ്റിക് വൈപ്പറുകളെ സ്‌മാർട്ട് വൈപ്പറുകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. ഇവ സ്വയമേവ റെയ്ൻ സെൻസിംഗ് ഓൺ ചെയ്യുകയും മഴയുടെ തീവ്രതയനുസരിച്ച് അവയുടെ വേഗത ക്രമീകരിക്കുകയും ചെയ്യുന്നു. മിക്ക ഓട്ടോമാറ്റിക് വൈപ്പറുകളും വിൻഡ്ഷീൽഡിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതും.

ഓൾ വീൽ ഡ്രൈവുള്ള (AWD) ഡീസൽ എഞ്ചിൻ

പുതുതലമുറ ഇന്നോവ ഹൈക്രോസിന് ഇനി ഡീസൽ എഞ്ചിൻ ലഭിക്കുന്നില്ല. പകരം ഒരു പെട്രോൾ, പെട്രോൾ ഹൈബ്രിഡ് എഞ്ചിനുകളാണ് ജാപ്പനീല് വാഹന നിർമാതാക്കളായ ടൊയോട്ട സമ്മാനിച്ചിരിക്കുന്നത്. ഇവ ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് നൽകുന്നത്. മറുവശത്ത്, മഹീന്ദ്ര XUV700 എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ടബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.

പുത്തൻ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ നിന്ന് വ്യത്യസ്തമായി XUV700 മോഡലിന്റെ ടോപ്പ് എൻഡ് ഡീസൽ ഓട്ടോമാറ്റിക് AX7, AX7 L വേരിയന്റുകൾക്ക് മാത്രമായി ഓപ്ഷണൽ ഓൾ വീൽ ഡ്രൈവ്ട്രെയിൻ (AWD) മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഉയർന്ന മൈലേജ് തേടുന്ന ഉപയോക്താവോ അല്ലെങ്കിൽ ഇടയ്ക്ക് ചെറിയ ഓഫ് റോഡിംഗിനായി പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന ഒരാളോ ആണെങ്കിൽ XUV700 എസ്‌യുവി തെരഞ്ഞെടുക്കുന്നതാവും അത്യുത്തമം.

മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ

എഞ്ചിൻ ഓപ്ഷൻ പരിഗണിക്കാതെ തന്നെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനോടെയാണ് മഹീന്ദ്ര XUV700 വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് മാനുവൽ സ്റ്റാൻഡേർഡുള്ള സാധാരണ കാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ നിങ്ങൾക്ക് ഒരു സ്റ്റിക്ക് ഷിഫ്റ്റർ വേണമെങ്കിൽ, ഹൈക്രോസ് എംപിവിയെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പൂർണമായും ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനത്തോടു കൂടിയാണ് ടൊയോട്ടയുടെ പുതിയ മൾട്ടി പർപ്പസ് വാഹനം നിരത്തിലെത്തുന്നത്.

ബിൽറ്റ്-ഇൻ അലക്‌സ

വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിരവധി ഫീച്ചറുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബിൽറ്റ്-ഇൻ അലക്‌സാ പ്രവർത്തനക്ഷമതയാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. 'ഹേ അലക്സാ' എന്ന് പറഞ്ഞ് വോയ്‌സ് സിസ്റ്റം സജീവമാക്കുന്നതിലൂടെ നാവിഗേഷൻ കൊണ്ടുവരാനും മ്യൂസിക് പ്ലേ ചെയ്യാനും കോളുകൾ ചെയ്യാനും അതിലേറെ കാര്യങ്ങൾ ചെയ്യാനുമുള്ള ആമസോൺ അധിഷ്‌ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് അലക്‌സ. ഈ പ്രവർത്തനം പുതിയ ഇന്നോവ ഹൈക്രോസിൽ ലഭ്യമല്ല. എന്നാൽ ഇതിന് ഇപ്പോഴും അടിസ്ഥാന കണക്റ്റഡ് ഫീച്ചറുകൾ ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Top 5 features mahindra xuv700 suv gets over the new toyota innova hycross
Story first published: Friday, December 2, 2022, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X