Kia Seltos എസ്‌യുവിയിലുണ്ട് Grand Vitara-യിൽ ഇല്ല! ആ ഫീച്ചറുകൾ എന്തെല്ലാമെന്ന് അറിയേണ്ടേ?

ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ സ്വർണ ഖനിയാണ് സി-സെഗ്‌മെന്റ് എസ്‌യുവികൾ. വർഷങ്ങളായി, ഈ സെഗ്‌മെന്റിൽ ഹ്യുണ്ടായി ക്രെറ്റ ആധിപത്യം പുലർത്തി വരികയായിരുന്നുവെങ്കിലും പിന്നീട് ഈ സാധ്യത തേടി മറ്റ് പ്രമുഖരെല്ലാം സെഗ്മെന്റിലേക്ക് വണ്ടികളിറക്കി. വന്ന മോഡലുകളെല്ലാം ഒന്നിനൊന്നിന് മെച്ചമായതിനാൽ വിൽപ്പനയും മോശമാക്കാതെ കമ്പനികൾ നേടുന്നുണ്ട്.

ഹ്യുണ്ടായിക്ക് ആകെ പണി കിട്ടിയത് സഹോദര സ്ഥാപനമായ കിയ പുറത്തിറക്കിയ സെൽറ്റോസിലൂടെ മാത്രമായിരുന്നുവെന്നു വേണം പറയാൻ. പലതവണ ക്രെറ്റയെ മറികടന്ന് ഒന്നാം സ്ഥാനം വെട്ടിപിടിച്ചത് ഇതുവരെ സെൽറ്റോസ് മാത്രമാണ്. എന്നാൽ പുതിയ ഗ്രാൻഡ് വിറ്റാരയിലൂടെ ഹ്യുണ്ടായി-കിയയുടെ കുത്തക തകർക്കാനാണ് മാരുതി സുസുക്കിയുടെ ഇപ്പോഴത്തെ പ്രധാന ശ്രമം. ഗ്രാൻഡ് വിറ്റാരയ്ക്ക് അതിനായി ധാരാളം ഫീച്ചറുകളും ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ സമ്മാനിക്കുകയും ചെയ്‌തു.

Kia Seltos എസ്‌യുവിയിലുണ്ട് Grand Vitara-യിൽ ഇല്ല! ആ ഫീച്ചറുകൾ എന്തെല്ലാമെന്ന് അറിയേണ്ടേ?

പക്ഷേ സെൽറ്റോസിനേക്കാൾ ചില സവിശേഷതകൾ ഇപ്പോഴും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര നഷ്‌ടപ്പെടുത്തുന്നുണ്ട്. അതായത് മാരുതിക്ക് മുകളിൽ മേൽകൈ ഇപ്പോഴും കിയ ഇന്ത്യക്കു തന്നെയെന്ന് സാരം. ഗ്രാൻഡ് വിറ്റാരയെ മറികടന്ന് കിയ സെൽറ്റോസിന് ലഭിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ? ഒരു മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാൻ പോവുന്ന ആളാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് സെൽറ്റോസ് വേണോ അതോ പുത്തൻ ഗ്രാൻഡ് വിറ്റാര വാങ്ങണോ എന്നു തീരുമാനിക്കാം.

ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ

ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുമ്പോൾ സജീവമാകുന്ന ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുമായാണ് കിയ സെൽറ്റോസ് വരുന്നത്. ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ബ്ലൈൻഡ് സ്പോട്ട് ഇത് പ്രദർശിപ്പിക്കുന്നു. സിറ്റി ട്രാഫിക്കിലും ഹൈവേയിൽ ലെയ്ൻ മാറുമ്പോഴും ഇത് വളരെ സൗകര്യപ്രദവും ഉപകാരപ്രദവുമായ ഫീച്ചറായി മാറുന്നു. ഈ പ്രധാന സവിശേഷതയില്ലാതെയാണ് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിയെ പുറത്തിറക്കിയിരിക്കുന്നത് എന്ന് ഓർക്കുമ്പോൾ പലരും നിരാശരായേക്കാം.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ

ഗ്രാൻഡ് വിറ്റാരയിലും ഉള്ള 360 ഡിഗ്രി ക്യാമറയുമായാണ് സെൽറ്റോസ് വരുന്നത്. എന്നിരുന്നാലും, സെൽറ്റോസിൽ മുൻവശത്തെ പാർക്കിംഗ് സെൻസറുകളും ഉണ്ട്. ഈ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ദൂരം അളക്കുന്നത് എളുപ്പമാക്കുന്നു. സുരക്ഷയുടെയും സൌകര്യത്തിന്റെയും കാര്യത്തിൽ തങ്ങളാണ് മുൻപന്തിയിൽ എന്ന് അവകാശപ്പെടുന്ന മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ മോഡലിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ സെൻസറുകൾ പോലെയുള്ള സജ്ജീകരണങ്ങൾ നൽകാത്തത് തികച്ചും നിരാശാജനകമാണെന്നു വേണം പറയാൻ.

റെയ്‌ൻ സെൻസിംഗ് വൈപ്പറുകൾ

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളുമായാണ് ഗ്രാൻഡ് വിറ്റാര എത്തുന്നത്. എന്നിരുന്നാലും ഓട്ടോ ഹെഡ്‌ലാമ്പുകളും ഓട്ടോ വൈപ്പറുകളും വാഗ്ദാനം ചെയ്തുകൊണ്ട് കിയ സെൽറ്റോസ് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു. ഓട്ടോമാറ്റിക് വൈപ്പറുകൾക്ക് വിൻഡ്ഷീൽഡിലെ വെള്ളം മനസിലാക്കാനും അത് സ്വയമേവ ഓണാക്കാനും കഴിയും. മഴയുടെ തീവ്രതയനുസരിച്ച് വൈപ്പറിന്റെ വേഗത ക്രമീകരിക്കാനും അവർക്ക് കഴിയുമെന്നത് ഡ്രൈവറിന്റെ പണി കുറയ്ക്കുന്ന കാര്യമാണ്. ഈ ഒരു സവിശേഷത മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ നിന്നും നഷ്‌ടപ്പെടുത്തിയത് മാരുതി ഗ്രാൻഡ് വിറ്റാരക്ക് ഒരു വലിയ കുറവായി തന്നെയാണ് കണക്കാക്കപ്പെടേണ്ടത്.

പവർ അഡ്‌ജസ്റ്റബിൾ സീറ്റുകൾ

സെൽറ്റോസിന്റെ ഇന്റീരിയർ അതിലെ യാത്രക്കാർക്ക് കഴിയുന്നത്ര സൗകര്യപ്രദമാക്കാൻ കിയ ശ്രമിച്ചിട്ടുണ്ടെന്നത് പ്രശംസനീയം തന്നെയാണ്. ഡ്രൈവറുടെ ഭാഗത്ത് 8 തരത്തിൽ ക്രമീകരിക്കാവുന്ന പവർ അഡ്‌ജസ്റ്റബിൾ സീറ്റുമായാണ് എസ്‌യുവി വരുന്നത്. മറുവശത്ത് ഗ്രാൻഡ് വിറ്റാര, അണ്ടർ-തൈ സപ്പോർട്ട് ഇല്ലാതെ മാനുവൽ അഡ്ജസ്റ്റ്മെന്റോടെയാണ് വരുന്നത്. ഇത് ദീർഘ ദൂര യാക്രളിൽ ഉൾപ്പടെ തികച്ചും ആവശ്യമായി വരുന്നൊരു സംവിധാനമായിരുന്നു. അതിനാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ മാരുതി സുസുക്കി വാഹനത്തിൽ നിന്നും ഒഴിവാക്കാൻ പാടില്ലായിരുന്നു.

റിയർ സൺ ഷേഡുകൾ

കിയ സെൽറ്റോസ് അതിന്റെ ഉയർന്ന വേരിയന്റുകളിൽ റിയർ സൺ ഷേഡുമായാണ് വരുന്നത്. നമ്മുടെ നാട്ടിലെ ചൂടുള്ള കാലാവസ്ഥയിൽ ഉണ്ടായിരിക്കേണ്ട ഒരു കിടിലൻ സവിശേഷതയാണിത്. പിൻവശത്തെ സൺ ഷെയ്‌ഡ് ഒരു ആഫ്റ്റർ മാർക്കറ്റ് ഫിറ്റ്‌മെന്റായി എളുപ്പത്തിൽ ഫിറ്റ് ചെയ്യാമെങ്കിലും, അവ ഫാക്ടറിയിൽ നിന്ന് ലഭിക്കുന്നത് ഒരു അധിക സൗകര്യമാണെന്ന് സമ്മതിക്കാതെ തരമില്ല. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ ടിന്റഡ് ഗ്ലാസുകൾ ലഭ്യമാണെങ്കിലും റിയർ സൺ ഷേഡുകൾ കൂടി നൽകിയിരുന്നെങ്കിൽ എല്ലാത്തരത്തിലും മോഡൽ ഒരു മികച്ച തെരഞ്ഞെടുപ്പാകുമായിരുന്നു.

Most Read Articles

Malayalam
English summary
Top 5 features that maruti suzuki grand vitara misses over the kia seltos details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X