ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

ബിഗ് ഡാഡി ഓഫ് എസ്‌യുവിസ് എന്ന വിശേഷണവുമായി വിപണിയിലെത്തി ഓളമുണ്ടാക്കിയെടുത്ത വാഹനമാണ് പുതുപുത്തൻ മഹീന്ദ്ര സ്കോർപിയോ N. കണടച്ച് തുറക്കുന്ന നേരം കൊണ്ട് ഹിറ്റായ ഈ വാഹനത്തെ ആരാധകരെല്ലാം നെഞ്ചോടു ചേർത്തുകഴിഞ്ഞു.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് പുതിയ നിര്‍വചനം നല്‍കിയ മോഡലാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ എസ്‌യുവിയെന്നും നിസംശയം പറയാം. പഴയതലമുറ ആവർത്തനത്തിൽ നിന്നുമുള്ള ആധുനിക പരിഷ്ക്കാരിയാണ് ഇതെന്ന് കമ്പനി പറയുകയും ചെയ്യുന്നു.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

ധാരാളം പുതുമകളും ഫീച്ചറുകളുമായി എത്തി ഹിറ്റടിച്ചെങ്കിലും ചില പ്രധാന ഫീച്ചറുകൾ പുത്തൻ സ്കോർപിയോയിൽ നൽകാൻ മഹീന്ദ്ര മറന്നുവെന്നാണ് വിമർശകരുടെ വാദം. സ്കോർപിയോ-N മോഡലിൽ മഹീന്ദ്ര നൽകാൻ മറന്ന അഞ്ച് പ്രധാന സവിശേഷതകൾ എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ?

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

അങ്ങേയറ്റത്തെ പ്രീമിയം ഫീൽ നൽകുന്ന ഇന്റീരിയറാണ് മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവിയുടെ ഹൈലൈറ്റുകളിൽ ഒന്ന്. ധാരാളം സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും എസ്‌യുവിയിൽ ഇൻസ്ട്രുമെന്റ് കൺസോൾ ഒരു സെമി-ഡിജിറ്റൽ യൂണിറ്റാണെന്നത് പലരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

7 ഇഞ്ച് TFT ഡ്രൈവർ ഇൻഫർമേഷൻ ഡിസ്‌പ്ലേയാണ് ഇപ്പോൾ സ്കോർപിയോ N മോഡലിൽ ഒരുക്കിയിരിക്കുന്നത്. മാന്യമായ ഫിറ്റ്മെന്റാണിതെങ്കിലും എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിലെങ്കിലും മഹീന്ദ്രയ്ക്ക് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സമ്മാനിക്കാമായിരുന്നു.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

പനോരമിക് സൺറൂഫ്

മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് ഒരു സിംഗിൾ പാൻ, ഇലക്ട്രിക്കലി-ഓപ്പറേറ്റഡ് സൺറൂഫാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും സെഗ്മെന്റിലെ മറ്റ് എതിരാളികളായ ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700 എന്നിവയുൾപ്പെടെയുള്ള മോഡലുകൾ പനോരമിക് സൺറൂഫുമായി വരുന്നുവെന്നത് സ്കോർപിയോയ്ക്ക് ക്ഷീണമാണ്.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

എതിരാളികളേക്കാൾ വളരെ പരുക്കൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിനാൽ ഒരു പനോരമിക് സൺറൂഫ് എത്തിയാൽ പുത്തൻ സ്കോർപിയോ N മോഡലിന്റെ ക്യാബിന്റെ പ്രീമിയം ഫീൽ ഉയർത്തുമെന്നതിൽ തർക്കമൊന്നുമില്ല.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

അഡ്വാൻസ്‌ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS)

XUV700 എസ്‌യുവിയിൽ കമ്പനി അഡ്വാൻസ്‌ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) വാഗ്ദാനം ചെയ്‌ത് വിമർശകരിൽ നിന്നും ആരാധകരിൽ നിന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വളരെയധികം പ്രശംസ നേടിയിരുന്നു. അതിനാൽ ഈ ടെക്നോളജി പുത്തൻ സ്കോർപിയോയിലേക്കും എത്തുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

എന്നാൽ പ്രതീക്ഷകളെല്ലാം തല്ലിത്തകർത്ത് പുതിയ സ്കോർപിയോ N മോഡലിന് ഈ നൂതന സുരക്ഷാ ഫീച്ചറുകൾ ലഭിച്ചില്ല. എസ്‌യുവി ഒരു പ്രീമിയം ഉൽപ്പന്നമാണെന്നതിനാൽ ADAS-ന്റെ അഭാവം ഒരു വലിയ നഷ്ടമായി തോന്നുന്നു. ഭാവിയിലെ പരിഷ്ക്കാരങ്ങളിൾ വാഹനത്തിന് ഈ നൂതന സുരക്ഷാ ഫീച്ചറുകൾ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

മൂന്നാം നിര എസി വെന്റുകൾ

മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് എല്ലാ വരികൾക്കും സമർപ്പിത എൽഇഡി റീഡിംഗ് ലാമ്പുകൾ ഉണ്ട്. കൂടാതെ ഓരോ വരിയിലും ഒരു ജോടി ഗ്രാബ് ഹാൻഡിലുകളും ഉണ്ട്. അതിനാൽ മൂന്നാം നിര സീറ്റുകൾക്കായി എസ്‌യുവിക്ക് പ്രത്യേക എസി വെന്റുകൾ ഉണ്ടാകില്ല എന്നത് വളരെയധികം നിരാശയുളവാക്കുന്ന കാര്യമാണ്.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ

മഹീന്ദ്ര സ്കോർപിയോ N അതിന്റെ സവിശേഷതകളിൽ നിന്നും വെന്റിലേറ്റഡ് സീറ്റുകളും ഒഴിവാക്കിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കാരണം താഴെയുള്ള ഏതാനും സെഗ്‌മെന്റുകളിൽ പോലും ഈ ഫീച്ചർ ഇപ്പോൾ കാറുകളിൽ ലഭ്യമാണ്.

ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ... Scorpio N എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയ ഫീച്ചറുകൾ

ഇന്ത്യയിലെ വേനൽക്കാലം കഠിനമാണെന്നതിനാൽ ദീർഘദൂര യാത്രകളിൽ പോലും ഏറെ ഗുണം ചെയ്യുന്നൊരു ഫീച്ചറായിരുന്നു ഇത്. അതിനാൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ വാഹനത്തിന്റെ സുഖസൗകര്യങ്ങൾ ഉയർത്തിയേക്കും. മഹീന്ദ്ര XUV700 എസ്‌യുവിക്ക് പോലും വെന്റിലേറ്റഡ് സീറ്റുകളില്ല എന്നതാണ് ശ്രദ്ധേയം.

More from DriveSpark

Article Published On: Monday, October 17, 2022, 10:06 [IST]
English summary
Top 5 features that misses from new mahindra scorpio n suv
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X