ഒരു വെറൈറ്റി എഞ്ചിൻ പിടിച്ചാലോ? എന്നാൽ സ്വന്തമാക്കാം ഈ കാറുകൾ
ഒരു കാർ വാങ്ങുമ്പോൾ എഞ്ചിന്റെ കാര്യക്ഷമത കൂടി പരിഗണിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. പല പല ടെക്നോളജിയാൽ സമ്പന്നമായ വെറൈറ്റി എഞ്ചിനുകളാണ് ഇന്നത്തെ പുതുതലമുറ വാഹനങ്ങളിൽ ഇടംപിടിക്കുന്നതും.

ഡ്രൈവിംഗ് അനുഭവം വളരെ രസകരമാക്കുന്നതിനൊപ്പം പെർഫോമൻസിന്റെ കാര്യത്തിലും കിടിലനായ അത്തരം ചില പുതുമയാർന്ന കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

സ്കോഡ സ്ലാവിയ 1.5
16.79 ലക്ഷം മുതൽ 18.39 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള സ്കോഡ സ്ലാവിയയുടെ 1.5 ലിറ്റർ എഞ്ചിനുള്ള വേരിയന്റാണ് ഒരു വെറൈറ്റി പിടിക്കാനാവുന്ന മോഡലുകളിൽ ആദ്യത്തേത്. വാഹനം വാങ്ങാനുള്ള ചെലവ് അൽപം കൂടുതലാണെങ്കിലും ഇതിന്റെ പെർഫോമൻസ് നിങ്ങളുടെ മനസിനെ തീർച്ചയായും സ്വാധീനിച്ചേക്കും.

150 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ TSI എഞ്ചിനാണിത്. പഞ്ചി മിഡ് റേഞ്ചും ശക്തമായ ടോപ്പ് എൻഡും ഉള്ളതിനാൽ ഈ ടർബോചാർജ്‌ഡ് യൂണിറ്റ് അതിഗംഭീരമായ പെർഫോമൻസാണ് സമ്മാനിക്കുന്നത്. അതിനോടൊപ്പം മികച്ച റൈഡിംഗ്, ഹാൻഡിലിംഗ് മികവും കൂടി ചേരുന്നതോടെ ഈ സ്ലാവിയ വെറേ ലെവലാണ്.

ഹ്യുണ്ടായി i20 N ലൈൻ
സാധാരണ i20 ഇതിനകം 120 bhp കരുത്തുള്ള 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും, സ്റ്റിഫർ സസ്പെൻഷൻ സജ്ജീകരണം, സ്പോർട്ടിയർ എക്‌സ്‌ഹോസ്റ്റ്, ഷാർപ്പർ സ്റ്റിയറിംഗ് എന്നിവ കൊണ്ടാണ് i20 N ലൈൻ വ്യത്യസ്‌തമാവുന്നത്.

10.00 ലക്ഷം മുതൽ 12.11 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാണ് ഈ സ്പോർട്ടിയർ ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്നത്. മികച്ച മിഡ്-റേഞ്ച് പെർഫോമൻസും N-ലൈനിലെ ഡ്രൈവിംഗ് അനുഭവത്തിന് യഥാർഥ വ്യത്യാസം വരുത്തുന്നത് ഷാസിയിൽ വരുത്തിയ N- സ്പെസിഫിക് പരിഷ്ക്കാരങ്ങളാണ്. , 7-സ്പീഡ് DCT അല്ലെങ്കിൽ 6-സ്പീഡ് iMT ഗിയർബോക്‌സ് എന്നിവയ്‌ക്കൊപ്പം മാത്രമേ വാഹനം സ്വന്തമാക്കാനാവൂ.

ഹോണ്ട സിറ്റി പെട്രോൾ
പ്രത്യേകിച്ച് ഒരു ആമുഖം ഒന്നും തന്നെ വേണ്ടാത്ത കാറാണ് ഹോണ്ട സിറ്റി. വെറൈറ്റി എഞ്ചിനുള്ള കാറുകളിലെ ഒരു നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ് സിറ്റിയുടെ 1.5 ലിറ്റർ iVTEC പെട്രോൾ എഞ്ചിൻ. മതിയായ പെർഫോമൻസിനൊപ്പം മോശമായതും തകർന്നതുമായ റോഡുകളിൽ പോലും കംപോസ്ഡ് റൈഡ് ക്വാളിറ്റിയാണ് സിറ്റി വാഗ്ദാനം ചെയ്യുന്നത്.

നല്ല വെയ്റ്റഡ് സ്റ്റിയറിംഗ് ഉപയോഗിച്ച് ഹാൻഡിലിംഗ് മികച്ചതാക്കാനും സിറ്റിക്കായത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 11.57 ലക്ഷം മുതൽ 15.32 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റി പെട്രോൾ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

മഹീന്ദ്ര XUV300 ടർബോസ്പോർട്ട്
അടുത്തിടെയാണ് പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ എഞ്ചിനുമായി XUV300 കോംപാക്‌ട് എസ്‌യുവിയെ മഹീന്ദ്ര പുറത്തിറക്കിയത്. 131 bhp കരുത്തിൽ 230 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനത്തിന്റെ ഹാൻഡിലിംഗ് ഈ പവർ കണക്കുകൾക്കൊപ്പം പിടിച്ചുനിൽക്കുമെന്നതാണ് ഹൈലൈറ്റ്.

ഇത് ഈ സെഗ്മെന്റിലെ ഏറ്റവും രസകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന എസ്‌യുവികളിലൊന്നാക്കി മാറ്റുന്നു. 10.35 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയാണ് മഹീന്ദ്ര XUV300 ടർബോസ്പോർട്ട് വിപണിയിലെത്തുന്നത്.

സിട്രൺ C3
ഒരു പെർഫെക്‌ട് കാർ അല്ല സിട്രൺ C3 എന്ന ക്രോസ്ഓവർ ഹാച്ച്ബാക്ക് എന്നുവേണം പറയാൻ. എന്നാൽ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഒരു വെറൈറ്റി ഐറ്റം തന്നെയാണ്. 110 bhp പവറിൽ 190 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. 1,035 കിലോഗ്രാം ഭാരം ഉണ്ടായിരുന്നിട്ടും C3-യിൽ ഈ എഞ്ചിൻ നിർമിക്കുന്ന പവർ ഏവരെയും ഇതിന്റെ ഫാൻസ് ആക്കി മാറ്റിയേക്കാം.

6-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റിയറിംഗിന് ആത്മവിശ്വാസം നൽകുന്ന ഭാരം ലഭിക്കുന്നുണ്ട്. കൂടാതെ റൈഡും ഹാൻഡ്‌ലിംഗ് ബാലൻസും ഈ കാറിനെ പ്രതീക്ഷിക്കുന്നതിലും അപ്പുറം എത്തിക്കുന്നു.

സെഗ്‌മെന്റിനപ്പുറം കരുത്തുറ്റതും ദൃഢമായി രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണെന്നതും സിട്രൺ C3-യുടെ മികവാണ്. പ്രതിഫലദായകമായ ഡ്രൈവിംഗ് അനുഭവത്തിനായി കുറച്ച് ഫീച്ചറുകൾ ത്യജിക്കാൻ തയാറാണെങ്കിൽ, എൻട്രി ലെവൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ചോയ്‌സ് ആയിരിക്കും C3.


Click it and Unblock the Notifications








