സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

ഇന്ത്യയിൽ സിഎൻജി കാറുകൾക്കായുള്ള ഡിമാന്റ് വർധിച്ചുവരികയാണ്. കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നതിനാലും പോക്കറ്റു കാലിയാവാതെ കൊണ്ടുനടക്കാൻ എളുപ്പമുള്ളതിനാലും ആളുകൾക്ക് ഇത്തരം മോഡലുകളോടാണ് ഇപ്പോൾ കൂടുതൽ പ്രിയം.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

എന്നാൽ പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് സിഎൻജി കാറുകളുടെ മെയിന്റനെൻസ് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പലർക്കുമറിയില്ല. അറ്റകുറ്റപണികൾക്കുള്ള ചെലവിന്റെ കാര്യമല്ല പറയുന്നത്. ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടെങ്കിലെ പണികിട്ടാതെ ഇവയെ മുന്നോട്ടുകൊണ്ടുപോവാനാവൂ.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

സിഎൻജി കാറുകൾക്കുള്ള അല്ലെങ്കിൽ വാങ്ങാൻ പദ്ധതിയുള്ളവർക്കായുള്ള മെയിന്റനൻസ്, കെയർ ടിപ്പുകളാണ് ഇവിടെ വിശദീകരിക്കാൻ പോവുന്നത്.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

സ്പാർക്ക് പ്ലഗ് ചെക്കിംഗ്

പലർക്കും കൃത്യമായി അറിവില്ലാത്തൊരു കാര്യമാണ് സിഎൻജി കാറുകൾ വ്യത്യസ്ത തരം സ്പാർക്ക് പ്ലഗ് ഉപയോഗിക്കുന്നുവെന്ന വിവരം. നിങ്ങളുടെ സിഎൻജി വാഹനത്തിൽ ഏത് സ്പാർക്ക് പ്ലഗാണ് ഡ്യൂട്ടി ചെയ്യുന്നത് എന്ന് പരിശോധിച്ച് മനസിലാക്കേണ്ടത് വളരെ അത്യാവിശ്യമാണ്. മാത്രവുമല്ല സിഎൻജി സ്പാർക്ക് പ്ലഗുകൾ ഓരോ ആറു മാസത്തിലും അല്ലെങ്കിൽ 10,000 കിലോമീറ്റർ ആവുമ്പോൾ മാറ്റുന്നതും നല്ലതാണ്.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

എയർ ഫിൽട്ടർ ക്ലീനിംഗ്

പൊടിനിറഞ്ഞു വൃത്തികേടായ എയർ ഫിൽട്ടർ ഉപയോഗിച്ച് കാർ ഓടിക്കുന്നത് നിങ്ങളുടെ സിഎൻജി കാറിന്റെ ഗ്യാസ് മൈലേജ് കുറയ്ക്കും. ആയതിനാൽ എയർ ഫിൽട്ടറുകളിൽ ശ്രദ്ധ പുലർത്താനും ആവശ്യാനുസരണം വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിച്ചാൽ മികച്ച ഇന്ധനക്ഷമത കൈവരിക്കാൻ കഴിയുന്നൊരു കാര്യമാണ്.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

ത്രോട്ടിൽ ബോഡി മെയിന്റനൻസ്

എയർ ഫിൽട്ടറുകളും മറ്റ് കാർ ഭാഗങ്ങളും പോലെ ത്രോട്ടിൽ ബോഡികൾക്കും ക്ലീനിംഗ് ആവശ്യമാണ്. ത്രോട്ടിൽ ബോഡി വൃത്തിയാക്കുന്നത് നിങ്ങൾക്ക് സുഗമമായ എയർ ഇൻടേക്ക് ഓപ്പറേഷൻ നൽകും. ഇങ്ങനെയായാൽ മികച്ച പെർഫോമൻസ് വാഹനത്തിൽ നിലനിർത്താനും സഹായകരമാവുകയും ചെയ്യും.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

സിഎൻജി റിഡ്യൂസർ ഫിൽട്ടർ കാട്രിഡ്ജ് റീപ്ലേസ്മെന്റ്

വാഹനത്തിന്റെ മികച്ച പെർഫോമൻസിന് സിഎൻജി ഫിൽട്ടറുകൾ അത്യാവശ്യമാണ്. ഒരു സാധാരണ വാഹനം പോലെ നിങ്ങൾ സിഎൻജി റിഡ്യൂസർ ഫിൽട്ടർ കാട്രിഡ്ജ് O-റിംഗ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഓരോ 20,000 കിലോമീറ്ററിലും റിഡ്യൂസർ ഫിൽട്ടർ മാറ്റിസ്ഥാപിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

സിഎൻജി ടാങ്ക് ഇടയ്ക്കിടയ്ക്ക് പരിശോധിക്കാം

കാറിന്റെ സിഎൻജി ടാങ്കുകൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടൊരു സംഗതിയാണ്. കുറഞ്ഞ ഇന്ധനവുമായി വാഹനം ഓടിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഏറ്റവും മോശം സാഹചര്യത്തിൽ അപര്യാപ്തമായ സിഎൻജി ടാങ്കിന്റെ അളവ് സ്ഫോടനത്തിലേക്ക് നയിക്കാൻ കാരണമാവുമെന്നതിനാലാണ് ഈ പൊടികൈ ഓർമിക്കേണ്ടതിന്റെ അനിവാര്യത.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

ചോർച്ച പരിശോധിക്കണം

സിഎൻജി ടാങ്കിൽ ചോർച്ചയുടെ ലക്ഷണങ്ങൾ എപ്പോഴെങ്കിലും കണ്ടാൽ പരിഭ്രാന്തരാകരുത്! ഇതിനായി അപകടങ്ങൾ ഒഴിവാക്കാൻ സിഎൻജി ചോർച്ചയുടെ ലക്ഷണങ്ങൾ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതും വളരെ അനിവാര്യമായ ഒന്നാണ്. ഇത്തരത്തിൽ ചോർച്ചയുണ്ടെന്ന് തിരിച്ചറിയുകയാണെങ്കിൽ സിലിണ്ടറിന്റെ ഔട്ട്‌ലെറ്റ് വാൽവ് സ്വമേധയാ അടച്ചാൽ അപകടം ഒഴിവാക്കാനാവും.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

സിഎൻജി കംപ്ലയൻസ് പ്ലേറ്റ് പുതുക്കൽ

സിഎൻജി കാറുകളുടെ ഉടമസ്ഥത അനുഭവം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു സിഎൻജി കംപ്ലയൻസ് പ്ലേറ്റ് വാങ്ങുന്നതിനായി നിങ്ങളുടെ വാഹനം സർക്കാർ സാക്ഷ്യപ്പെടുത്തിയ ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുന്നതാണ് ഉചിതം. ഈ സിഎൻജി കംപ്ലയൻസ് പ്ലേറ്റ് ഇല്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

ഓട്ടോ മോഡിൽ കാർ ഓടിക്കാൻ ശ്രമിക്കുക

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുള്ള ഒരു കാറാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് "ഓട്ടോ മോഡ്" ഉണ്ടെന്ന കാര്യം ഓർമിക്കേണം. എപ്പോൾ സിഎൻജിയിലേക്ക് മാറണമെന്ന് തീരുമാനിക്കാൻ വാഹനത്തിന്റെ ഇസിയുവിനെ ഓട്ടോ മോഡ് അനുവദിക്കുന്നു. എഞ്ചിന്റെ താപനില ആവശ്യത്തിന് ചൂടാകുമ്പോൾ,അത് ഓട്ടോമാറ്റിക്കായി ഇന്ധന ഓപ്ഷൻ CNG-ലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറാണിത്.

സിഎൻജി കാറുകൾക്ക് വേണം പ്രത്യേക ശ്രദ്ധ; മെയിന്റനൻസ് ടിപ്പുകൾ അറിയാം

പാർക്കിംഗ് തണലത്തു മതി

സാധ്യമാകുന്ന സാഹചര്യങ്ങളിൽ സിഎൻജി വാഹനം തണലത്ത് പാർക്ക് ചെയ്യുന്നതാവും ഉചിതം. സിഎൻജി വാതകം ഡീസൽ അല്ലെങ്കിൽ പെട്രോളിനെക്കാൾ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതാണ് കാരണം. തണലത്ത് പാർക്കിംഗ് സ്ഥലം കണ്ടെത്തുന്നതു വഴി ബാഷ്പീകരണം തടയുകയും കാർ ചേമ്പറുകൾ ഉള്ളിൽ തണുപ്പിക്കുകയും ചെയ്യാൻ ഇത് സഹായകരമാവും.

More from DriveSpark

Article Published On: Tuesday, August 2, 2022, 18:47 [IST]
English summary
Top cng car maintenance tips that would make your life easier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X