മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

വിപണിയിൽ എത്തി പുതുചരിത്രം തീർത്ത് ഏഴ് വർഷത്തിന് ശേഷം, പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് മാരുതി സുസുക്കി സെലേറിയോ. തലമുറ മാറ്റം ലഭിക്കുന്നതിനാൽ തന്നെ ഡിസൈനിലും എഞ്ചിനും വിപുലമായ മാറ്റങ്ങളാണ് ഹാച്ച്ബാക്ക് വരുത്തിയിരിക്കുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

രൂപത്തിന്റെ കാര്യത്തിൽ പലർക്കും ആദ്യ മോഡലാണ് ഇഷ്‌ടപ്പെടുന്നതെങ്കിലും രണ്ടാം തലമുറ സെലേറിയോയും അതിന്റെ മുൻഗാമിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. രണ്ട് മോഡലുകളും എങ്ങനെ വ്യത്യസ്‌തരാവുന്നുവെന്ന് ഒന്ന് പരിശോധിച്ചാലോ?

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

പുതിയ സമകാലിക ഡിസൈൻ

പുതിയ സെലേറിയോ തീർച്ചയായും കാഴ്ച്ചയിൽ ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണെന്നു പറയാം. പരമ്പരാഗത ബോക്‌സി ലുക്ക് കൂടുതൽ വളവുള്ളതും കൂടുതൽ സന്തുലിതവുമായ രൂപകൽപ്പനയിലേക്കാണ് ഇത്തവണ ചേക്കേറിയിരിക്കുന്നത്. ഹൈലൈറ്റുകളിൽ കറുപ്പിൽ ഒരുങ്ങിയ അലോയ്‌ വീലുകൾ, ചെറുതായി ചുറ്റപ്പെട്ട റൂഫ്ലൈൻ, ഡ്രോപ്ലെറ്റ് ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

കൂടുതൽ പ്രീമിയം ക്യാബിൻ

പുതിയ സെലേറിയോയുടെ ക്യാബിൻ അഥവാ ഇന്റീരിയർ അതിന്റെ മുൻഗാമിയായ ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് തീമുമായി താരതമ്യം ചെയ്യുമ്പോൾ സിൽവർ ഹൈലൈറ്റുകളോടെ പൂർണമായും കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

ഇത് മികച്ചതായി തോന്നുക മാത്രമല്ല, കൂടുതൽ പ്രായോഗികവും ലളിതവുമാണെന്ന കാര്യത്തിലും ഒട്ടും സംശയം വേണ്ട. രണ്ടാംതലമുറ ആവർത്തനത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വിച്ചുകൾ, സ്റ്റിയറിംഗ് വീൽ, എസി വെന്റുകൾ എന്നിവയും പുതിയതാണ്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

കൂടുതൽ സവിശേഷതകൾ

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പാസീവ് കീലെസ് എൻട്രി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് രണ്ടാംതലമുറ സെലേറിയോയുടെ സവിശേഷതകളായി മാരുതി അവകാശപ്പെടുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

മാനുവൽ എസി, പവർ വിൻഡോകൾ, ഫോഗ് ലാമ്പുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ തുടങ്ങിയ മറ്റ് ഫീച്ചറുകളും കാറിൽ മാരുതി സുസുക്കി നിലനിർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

ശക്തി കുറഞ്ഞതും എന്നാൽ കൂടുതൽ കാര്യക്ഷമവുമായ എഞ്ചിൻ

പുതിയ തലമുറ ഹാച്ച്ബാക്കിന് പഴയ മോഡലിന് സമാനമായ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എന്നിരുന്നാലും, എഞ്ചിൻ ഇപ്പോൾ മാരുതിയുടെ ഏറ്റവും പുതിയ ഡ്യുവൽജെറ്റ് ടെക്‌നോളജിയും സെഗ്‌മെന്റിലെ ആദ്യ ഓട്ടോമാറ്റിക് ഐഡിൽ-എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നുണ്ട്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

പവർ കണക്കുകൾ അൽപം കുറവാണെങ്കിലും ഇത് മുമ്പത്തേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് എന്ന കാര്യം ഏറെ ശ്രദ്ധേയമാകും. നിലവിലെ എഞ്ചിൻ 67 bhp കരുത്തിൽ പരമാവധി 89 Nm torque ആണ് അവതരിപ്പിക്കുന്നത്. മുൻഗാമിക്ക് സമാനമായി 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഹനം ലഭ്യമാവും. 26.68 കിലോമീറ്റർ മൈലേജാണ് ഹാച്ച്ബാക്കിൽ മാരുതി സുസുക്കി അവകാശപ്പെടുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

ജാപ്പനീസ് ബ്രാൻഡിന്റെ പുതിയ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന് സിലിണ്ടറിന് രണ്ട് ഫ്യുവൽ ഇൻജക്ടറുകൾ, ഉയർന്ന തെർമൽ എഫിഷൻസി, ഉയർന്ന കംപ്രഷൻ റേഷ്യോ, എഞ്ചിൻ ഓട്ടോമാറ്റിക് സ്റ്റോപ്പ് സ്റ്റാർട്ട് (EASS) സംവിധാനത്തോടൊപ്പം കൂൾഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകളും വാഹനത്തിന് മേൻമയേകുന്നുണ്ട്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

വിശാലമാണ് എന്നാൽ മുൻഗാമിയെക്കാൾ ചെറുത്

പുതിയ സെലേറിയോ മാരുതിയുടെ ഭാരം കുറഞ്ഞ ഹാർട്‌ടെക്‌ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. മുൻഗാമിയേക്കാൾ ഇത് 25 കിലോഗ്രാം ഭാരം കുറയ്ക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. പുതിയ മോഡലിന് വിശാലവും നീളമേറിയ വീൽബേസും ഉണ്ട്. ഇത് കൂടുതൽ വിശാലമായ 313 ലിറ്റർ ബൂട്ട് സ്പേസിലേക്കും വിവർത്തനം ചെയ്യുന്നുണ്ട്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

മാരുതി സെലേറിയോയുടെ മുൻഗാമിയുടെ വലിപ്പത്തെ സംബന്ധിച്ചിടത്തോളം 3695 മില്ലീമീറ്റർ നീളം, 1600 മില്ലീമീറ്റർ വീതി, 1560 മില്ലീമീറ്റർ ഉയരം, 2425 മില്ലീമീറ്റർ വീൽബേസ്, 35 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി, 235 ലിറ്റർ ബൂട്ട് സ്പേസ് എന്നിയാണുണ്ടായിരുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

അതേസമയം തലമുറ മാറ്റത്തോടെ വാഹനത്തിന് 3695 മില്ലീമീറ്റർ നീളം, 1655 മില്ലീമീറ്റർ വീതി, 1555 മില്ലീമീറ്റർ ഉയരം, 2453 മില്ലീമീറ്റർ വീൽബേസ്, 32 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി, 313 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയാണ് ലഭിക്കുന്നത്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

പുതിയ നിറങ്ങൾ

പുതിയ മോഡൽ ആർട്ടിക് വൈറ്റ്, സിൽക്കി സിൽവർ, ഗ്ലിസ്റ്റണിംഗ് ഗ്രേ നിറങ്ങൾ നിലനിർത്തുന്നു. കൂടാതെ, ഇതിന് ഇപ്പോൾ സ്പീഡ് ബ്ലൂ, ഫയർ റെഡ്, കഫീൻ ബ്രൗൺ എന്നിങ്ങനെ മൂന്ന് പുതിയ ഓപ്ഷനുകൾ കൂടി ലഭിക്കുന്നുണ്ട്.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

വില

LXI MT, VXI MT, VXI AMT, ZXI MT, ZXI AMT, ZXI+ MT, ZXI+ AMT എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായി വിപണിയിൽ എത്തുന്നപുതിയ 2021 മാരുതി സുസുക്കി സെലേറിയോയുടെ വില 4.99 ലക്ഷം മുതൽ 6.94 ലക്ഷം രൂപ വരെയാണ്. ഹാച്ച്ബാക്കിന്റെ മുൻ തലമുറ മോഡലിന് 4.65 ലക്ഷം മുതൽ 6.00 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില.

മാറ്റുരയ്ക്കാം സെലേറിയോയുടെ മുൻഗാമിയും പിൻഗാമിയും തമ്മിൽ

വില ഏകദേശം ഒരു ലക്ഷത്തോളം ഉയർന്നുവെന്നു പറയാം. അടുത്തിടെയുണ്ടായ ഇന്ധനവില വർധനവും ഇൻപുട്ട് ചെലവുകളുടെ ഗണ്യമായ വർധനവുമാണ് ഇത്രവും വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

Most Read Articles

Malayalam
English summary
Top differences of new maruti suzuki celerio from the old model
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X