സ്വപ്‌നങ്ങൾ ബാക്കിയാക്കി മടക്കം! ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ലോകത്തിലെ അഞ്ചാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യയുടേത് എന്ന കാര്യം പലർക്കും അറിവില്ലാത്ത ഒരു കാര്യമായിരിക്കും. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിപണിയുമാണ് നമ്മുടേത് എന്നകാര്യവും ശ്രദ്ധേയമാണ്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

എന്നാൽ അവസരങ്ങൾക്കൊപ്പം ധാരാളം വെല്ലുവിളികളും ഇന്ത്യൻ വിപണിക്കുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. അതിനാൽ തന്നെ എല്ലാ കമ്പനികളും അവരുടെ നിശ്ചിത വിജയത്തിലേക്കുള്ള പാത ചിലപ്പോൾ കഠിനമാവാറുണ്ട്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

പല ഒഇഎമ്മുകളും ഇന്ത്യൻ വിപണിയെ ഒരു മരുപ്പച്ചയായി കാണുന്നത് തുടരുമ്പോഴും ഫോർഡ് പോലുള്ളവർക്ക് നഷ്‌ടങ്ങൾ നിറഞ്ഞ ഒരു വെല്ലുവിളി തന്നെയായിരുന്നു ആഭ്യന്തര വിപണി എന്നതും യാഥാർഥ്യമാണ്. രാജ്യത്തെ പ്രാദേശിക ഉത്പാദനം അവസാനിപ്പിക്കുമെന്നും ഇപ്പോൾ സിബിയു ഇറക്കുമതി വഴി ഉയർന്ന നിലവാരമുള്ള കാറുകൾ മാത്രമേ നൽകൂ എന്നും ഫോർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഈ തീരുമാനത്തിന് വർധിച്ചുവരുന്ന നഷ്‌ടങ്ങളെയാണ് അമേരിക്കൻ വാഹന നിർമാതാക്കൾ കുറ്റപ്പെടുത്തുന്നത്. നിർമാണം അവസാനിപ്പിക്കുകയാണെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത വിൽപ്പനാനന്തര സേവനങ്ങൾ നൽകുമെന്നും ഫോർഡ് ഉറപ്പു നൽകിയിട്ടുണ്ട്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഇന്ത്യയിൽ നിന്നും കച്ചവടം പൂട്ടിപോകുന്ന എല്ലാ കമ്പനികളും നൽകുന്ന അതേ വാഗ്‌ദാനം മാത്രമാണിത് എന്നതും കൗതുകകരമാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ വിട്ട അഞ്ച് വലിയ വാഹന നിർമാതാക്കളെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ?

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഷെവർലെ

ഷെവർലെ കാർ ബ്രാൻഡുമായി ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ ഉണ്ടായിരുന്നു. ഈ പേരിന് പ്രത്യേകിച്ച് ആമുഖം ഒന്നുംവേണ്ട എന്നകാര്യവും ശ്രദ്ധേയമാണ്. വളരെ പ്രശ്‌സതി നേടി ശ്രേണിയിൽ പല മികച്ച കാറുകളും അവതരിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

എന്നിരുന്നാലും ഷെവർലെയ്ക്ക് ഒരിക്കലും ഗണ്യമായ വിപണി വിഹിതം ഇന്ത്യയിൽ നേടാനായില്ല എന്നതാണ് യാഥാർഥ്യം. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ ജനപ്രിയ മാസ് മാർക്കറ്റ് കാർ ബ്രാൻഡുകൾക്കെതിരായ പോരാട്ടത്തിൽ കമ്പനി തികച്ചും പരാജയപ്പെട്ടു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

1996-ൽ ഓപൽ എന്ന ബ്രാൻഡിലൂടെയാണ് ജനറൽ മോട്ടോർസ് തങ്ങളുടെ ഇന്ത്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓപൽ പിൻവാങ്ങുന്നതിനു മുമ്പ് ഇതിലൂടെ ചെറിയ വിജയം ആസ്വദിക്കാനും യുഎസ് കമ്പനിക്ക് സാധിച്ചിരുന്നു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

2003-ലാണ് ഷെവർലെ എന്ന വമ്പനെ രാജ്യത്ത് ജിഎം അവതരിപ്പിച്ചത്. ഇന്ത്യയിൽ നിന്ന് ഒരു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച ജനറൽ മോട്ടോർസ് സിഇഒ മേരി ബാരയുടെ തീരുമാനത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് കമ്പനി ഇന്ത്യയിൽ നിന്ന് പിൻമാറുന്നതായുള്ള സ്ഥിരീകരണവുമായി എത്തിയത്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ബീറ്റ്, ക്രൂയ്‌സ്, ടവേര തുടങ്ങിയ വമ്പൻ ഹിറ്റായ മോഡലുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഷെവർലെയുടെ പിൻമാറ്റവും ഇന്ത്യൻ ഉപഭോക്താക്കളെ ഏറെ ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഫിയറ്റ്

ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത മറ്റൊരു വാഹന നിർമാണ കമ്പനിയായിരുന്നു ഫിയറ്റ്. വളരെക്കാലമായി തൃപ്തികരമല്ലാത്ത വിൽപ്പന കാരണം കഴിഞ്ഞ വർഷമാണ് സമ്പൂർണമായി ഇന്ത്യയിൽ നിന്നും ഇറ്റാലിയൻ വാഹന നിർമാതാക്കൾ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയത്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

രാജ്യത്തെ ഐതിഹാസിക കാറുകളുടെ ഉടമകൾ കൂടിയായിരുന്നു ഫിയറ്റ്. 1990-കളുടെ തുടക്കത്തിൽ കാർ ബ്രാൻഡിന് പുന്തോ, ലീനിയ, പുന്തോ ഇവോ എന്നിവയുൾപ്പെടെ രസകരമായ ചില മോഡലുകൾ ഇന്ത്യയിൽ കൊണ്ടുവന്നു. എന്നിരുന്നാലും കാലക്രമേണ വിപണിയിലെ മത്സരം കടുത്തോടെ പിടിച്ചുനിൽക്കാനും ഫിയറ്റിനായില്ല.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

കാറുകളുടെ മോശം ഡിസൈനുകളും കുറഞ്ഞ ഇന്ധനക്ഷമതയോടൊപ്പം ഫീച്ചറുകളുടെ അഭാവവുമാണ് ഫിയറ്റിനെ മത്സരത്തിൽ പിന്നിലാക്കാൻ കാരണമായത്. ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകൾ കൊണ്ടുവരുന്നതിൽ വാഹന നിർമാതാക്കളുടെ താൽപര്യക്കുറവും അതിന്റെ വിൽപ്പനയെ ബാധിച്ച മറ്റൊരു കാരണമായിരുന്നു. ഫിയറ്റ് 2019 ജനുവരിയിൽ ഉത്പാദനം നിർത്തി. തുടർന്ന് 2020 മാർച്ചിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുകയുമായിരുന്നു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

യുഎം മോട്ടോർസൈക്കിൾസ്

യുണൈറ്റഡ് മോട്ടോർ‌സ് ഓഫ് അമേരിക്ക ലോഹിയ ഓട്ടോയുമായി സഹകരിച്ചാണ് ഇന്ത്യയിലെ യാത്ര ആരംഭിക്കുന്നത്. ഇത് റെനെഗേഡ് കമാൻഡോ, റെനഗേഡ് സ്പോർട്ട് എസ്, റെനഗേഡ് ക്ലാസിക് എന്നിവയുൾപ്പെടെ ഇന്ത്യയിൽ ചില മനോഹരമായ ക്രൂയിസർ മോട്ടോർസൈക്കിളുകൾ കൊണ്ടുവന്നു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

കാഴ്ച്ചയിൽ ആകർഷകമായിരുന്നെങ്കിലും ഗുണനിലവാരമില്ലാത്തതിനാൽ മോട്ടോർസൈക്കിളുകൾ അങ്ങേയറ്റം വിമർശിക്കപ്പെട്ടു. ഇത് ഒടുവിൽ ബ്രാൻഡ് ഇമേജിനെയും വിൽപ്പനയെയും കാര്യമായി ബാധിച്ചു. റോയൽ എൻഫീൽഡുമായി മത്സരിക്കാൻ യുഎം ആഗ്രഹിച്ചുവെങ്കിലും മത്സര സാങ്കേതികവിദ്യകളോ ഉൽപന്നങ്ങളോ കൊണ്ടുവരാനുള്ള ശക്തിയും ഇച്ഛയും കാണിക്കാതെ പോയത് വൻ തിരിച്ചടിയുമായി.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഗുണനിലവാരമില്ലാത്ത ഘടകങ്ങൾ അതിന്റെ സ്വപ്നത്തെ തകർത്തെറിഞ്ഞു. ഒടുവിൽ, 2019 ഒക്ടോബറിൽ യുണൈറ്റഡ് മോട്ടോർ‌സ് ഇന്ത്യൻ വിപണിയിൽ നിന്നുമുള്ള പിൻമാറ്റം സ്ഥിരീകരിച്ചു. എന്നാൽ ഈ തീരുമാനം ബ്രാൻഡിന്റെ ഡീലർമാർക്കിടയിൽ വലിയ കോലാഹലമാണ് സൃഷ്‌ടിച്ചത്. നിലവിൽ,UM ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനിൽ (FADA) നിന്ന് നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഹാർലി ഡേവിഡ്‌സൺ

ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറുന്നുവെന്ന ഹാർലി ഡേവിഡ്‌സണിന്റെ പ്രഖ്യാപനമാണ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഏറെ കോളിളക്കം സൃ‌ഷ്‌ടിച്ചത്. ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾക്കും വാഹന വ്യവസായ പങ്കാളികൾക്കും വലിയ ഞെട്ടലാണ് ഇതുണ്ടാക്കിയത്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

യുഎസ് ആസ്ഥാനമായുള്ള ഐക്കോണിക് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡ് 2020 സെപ്റ്റംബറിൽ ഇന്ത്യൻ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് നിലവിലുള്ള ഉയന്ന നികുതി നിരക്കുകൾ കാരണം ഹാർലി മോഡലുകൾക്ക് രാജ്യത്ത് ഉയർന്ന വിലയാണ് കമ്പനിക്ക് നിശ്ചയിക്കേണ്ടി വന്നത്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

എതിരാളികളായ ബ്രാൻഡുകളിൽ നിന്നുള്ള മത്സരാധിഷ്ഠിത മോഡലുകൾ മിതമായ നിരക്കിൽ എത്തിയതും ജനശ്രദ്ധയാകർഷിക്കുന്നതും അമേരിക്കൻ ബ്രാൻഡിന് തിരിച്ചടിയായി. തുടർന്നാണ് പിൻവാങ്ങൽ തീരുമാനത്തിലേക്ക് ഹാർലി നീങ്ങിയത്. ബ്രാൻഡ് റിവൈർ ബിസിനസ് ഓവർഹോൾ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനം കൈകൊണ്ടതും.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ഹാർലി ഡേവിഡ്‌സൺ പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി ഒരു കരാറിലെത്തുകയും ചെയ്‌തു. ഇതു പ്രകാരം ഹീറോയാണ് നിലവിൽ രാജ്യത്ത് ഹാർലി മോട്ടോർസൈക്കിളുകൾ വിൽക്കുകയും സർവീസുകൾ നൽകുകയും ചെയ്യുന്നത്

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

ബ്രാൻഡ്-എക്‌സ്‌ക്ലൂസീവ് ഹാർലി-ഡേവിഡ്‌സൺ ഡീലർമാർ, ഹീറോ മോട്ടോർകോർപ്പിന്റെ ഇന്ത്യയിലെ നിലവിലുള്ള ഡീലർഷിപ്പ് നെറ്റ്‌വർക്ക് എന്നിവയിലൂടെയാണ് പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല, ലൈസൻസിംഗ് കരാറിന്റെ ഭാഗമായി, ഹാർലി-ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ വികസിപ്പിക്കാനും വിൽക്കാനുമുള്ള അവകാശം ഹീറോ മോട്ടോകോർപ്പിന് നൽകിയിട്ടുമുണ്ട്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

പ്രീമിയർ ഓട്ടോമൊബൈൽസ്

ഇന്ത്യയിലെ ഏറ്റവും വിജയകരവും പ്രശസ്തവുമായ വാഹന നിർമാണ കമ്പനികളിൽ മറ്റൊന്നായിരുന്നു പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ്. വിൽപന കുറവായതിനാൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നരായിരുന്നു ഇവർ. റിയോ, പത്മിനി തുടങ്ങിയ കാറുകൾക്ക് കമ്പനി പ്രശസ്തമാണ്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

പ്രീമിയർ പദ്മിനി ഇപ്പോഴും മുംബൈയിൽ ടാക്സികളായി പ്രവർത്തിക്കുന്നുണ്ട്. 1940 കളുടെ അവസാനത്തിലാണ് കമ്പനി ഇന്ത്യയിലെ പ്രവർത്തനം ആരംഭിച്ചത്. പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളായ പ്ലൈമൗത്ത്, ഡോഡ്ജ്, ഫിയറ്റ്, പൂഷോ മുതലായവയിൽ നിന്നുള്ള ലൈസൻസുള്ള വാഹനങ്ങൾ വിൽക്കാനാണ് കമ്പനി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത്.

സ്വപ്‌നങ്ങൾ ബാക്കിയാക്കി ഫോർഡിന് മുമ്പ് പടിയിറങ്ങിയ പ്രമുഖ വാഹന നിർമാണ കമ്പനികൾ

എന്നിരുന്നാലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവൽക്കരണത്തോടെ മത്സരം വർധിക്കുകയും പ്രീമിയറിന് പ്രവർത്തനം തുടരാൻ ബുദ്ധിമുട്ടാവുകയും ചെയ്‌തു. തുടർന്ന് വിൽപ്പനയും ഗണ്യമായി കുറയാൻ കാരണവുമായി. ഒടുവിൽ പൂനെ ആസ്ഥാനമായുള്ള ഓട്ടോ കമ്പനി പ്രവർത്തനം നിർത്തി. 2018 ഡിസംബറിൽ പ്രീമിയർ പാപ്പരത്തത്തിനായി അപേക്ഷയും നൽകി.

Most Read Articles

Malayalam
English summary
Top five automobile brands that left india before ford details
Story first published: Friday, September 10, 2021, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X