കുഞ്ഞനാണെങ്കിലും ആളിത്തിരി മുറ്റാ... PMV EaS-E ഇവിയിലെ വിചിത്രമായ ചില സവിശേഷതകൾ അറിയാം

ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന വിലയിൽ പുറത്തിറങ്ങിയ പുതുപുത്തൻ ഇലക്ട്രിക് കാറാണ് പിഎംവി EaS-E. വിലയുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് പല പുതുമകളുമായാണ് ഈ മൈക്രോ ഇവി അവതാരപ്പിറവിയെടുത്തിരിക്കുന്നത്.

EaS-E ഇതിനകം 6,000 പ്രീ-ഓർഡറുകൾ നേടിയിട്ടുണ്ടെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പിഎംവി സ്റ്റാർട്ടപ്പ് കമ്പനി പറയുന്നത്. അതേസമയം വാഹനത്തിനായുള്ള പുതിയ ബുക്കിംഗുകളും കമ്പനി ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. മൈക്രോ ഇവിയുടെ ഏറ്റവും വിചിത്രമായ ചില സവിശേഷതകൾ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

കുഞ്ഞനാണെങ്കിലും ആളിത്തിരി മുറ്റാ... PMV EaS-E ഇവിയിലെ വിചിത്രമായ ചില സവിശേഷതകൾ അറിയാം

ഇ ഫീറ്റ് ഫ്രീ മോഡ്

ഒരുപക്ഷേ EaS-E ഇവിയുടെ ഏറ്റവും രസകരവും അതുല്യവുമായ സവിശേഷത 'ഇ ഫീറ്റ് ഫ്രീ മോഡ്' ആണ്. സ്റ്റാൻഡേർഡ് ഇലക്ട്രിക് കാറികളിൽ നിന്നും ഓട്ടോമാറ്റിക് കാറുകളിൽ നിന്നും വ്യത്യസ്തമായി, വേഗത കുറഞ്ഞ ട്രാഫിക്കിൽ മുന്നോട്ട് പോകാൻ ക്രീപ്പ് ഫംഗ്‌ഷൻ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കാറിനെ 20 കി.മീ വരെ വേഗതയിൽ ടോഗിൾ ചെയ്യാൻ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ ലഭിക്കുന്നു.

റീജനറേഷൻ വഴി ബ്രേക്കിംഗ് ഇലക്ട്രോണിക് ആയി സംഭവിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പിഎംവി തങ്ങളുടെ ഇവിയിൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ഫീച്ചറാണിതെന്നാണ് അവകാശപ്പെടുന്നതു തന്നെ. ഇ ഫീറ്റ് ഫ്രീ മോഡ് എന്തായാലും ഇന്ത്യൻ വിപണിയിലെ ഒരു ചെറുകാറിലേക്ക് വരുന്നത് ചിലപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് വരെ വഴിവെച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്.

സീറ്റുകളേക്കാൾ കൂടുതൽ ഡോറുകൾ

കേൾക്കുമ്പോൾ തന്നെ വിചിത്രമായി തോന്നിയേക്കാവുന്നൊരു കാര്യമാണിത്. സീറ്റുകളുടെയും ഡോറുകളുടെയും എണ്ണത്തിന്റെ കാര്യത്തിൽ പിഎംവി ഇവി വ്യത്യസ്‌തമായ ഒരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് ഡോറുകളും നാല് സീറ്റർ ലേഔട്ടും ഉള്ള ചില മൈക്രോ അല്ലെങ്കിൽ കോം‌പാക്‌ട് ഇലക്ട്രിക് കാറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പിഎംവി EaS-E നാല് ഡോറുകളും രണ്ട് സീറ്റുകളും ഉള്ള കാറായാണ് രൂപമെടുത്തിരിക്കുന്നത്. കൂടാതെ, ഇവിയുടെ സ്റ്റിയറിംഗ് വീൽ സെന്റർ കൺസോളിന്റെ മധ്യ ഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നതും.

റിമോട്ട് ഫങ്ഷൻസ്

5 ലക്ഷം രൂപയ്ക്ക് താഴെ മാത്രം വിലയുള്ള ഒരു നാനോ ഇലക്ട്രിക് കാറാണെങ്കിലും പിഎംവി ഇവിയിൽ ധാരാളം സാങ്കേതികവിദ്യകൾ നൽകിയിട്ടുണ്ട്. EaS-E ഇവിയുടെ ഡോറുകൾ ലോക്ക്/അൺലോക്ക് ചെയ്യാനും എസിയും വിൻഡോകളും ഉപയോഗിക്കാനും ഹെഡ്‌ലൈറ്റുകൾ ഓണാക്കാനും ഓഫാക്കാനും പോലും റിമോട്ട് ഫംഗ്‌ഷനുകളോ ടെലിമാറ്റിക്‌സോ ആണ് ലഭിക്കുന്നത്.

പരിചിതമായ ചില ഘടകങ്ങൾ

മറ്റ് നിർമeതാക്കളുടെ ചില കാറുകളെ ഓർമപ്പെടുത്തുന്ന ചില ഡിസൈൻ ഘടകങ്ങളാണ് പിഎംവി EaS-E കടമെടുത്തിരിക്കുന്നത് എന്നു വേണമെങ്കിൽ പറയാം. ഉദാഹരണത്തിന്, പി‌എം‌വി ഇവിയുടെ സ്റ്റിയറിംഗ് വീലും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും യഥാക്രമം മൂന്നാം തലമുറ ഹോണ്ട സിറ്റിയിലും ജാസിലും കാണുന്നവയ്ക്ക് സമാനമാണ്. അതുമാത്രമല്ല വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ മാരുതി കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫ്ലാപ്പ്-സ്റ്റൈൽ എസി വെന്റുകളുടെയും സ്കോഡ-ഫോക്‌സ്‌വാഗൺ മോഡലുകളുടെ ORVM ഹൌസിംഗുകളും എല്ലാം എവിടെയോ കണ്ടുമറന്ന പോലെ തോന്നിയേക്കാം.

റിമോട്ട് പാർക്ക് അസിസ്റ്റ്

ഈ വിലനിലവാരത്തിൽ റിമോട്ട് പാർക്ക് അസിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഈ സൗകര്യം ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു കാറാണിത്. ആഡംബര കാറുകളിൽ കാണുന്നത് പോലെ, റിമോട്ട് പാർക്കിംഗ് EaS-E ഇവിയുടെ പ്രായോഗികത ഉയർത്തുന്ന കാര്യമാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ ഇവിയുടെ ആപ്പ് വഴി നിയന്ത്രിക്കപ്പെടുന്ന നേർരേഖയിൽ മുന്നോട്ടും പിന്നോട്ടും നീങ്ങി ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്ന് കാറിനെ സ്വതന്ത്രമാക്കാൻ ഈ സവിശേഷത ഉപകരിക്കും.

More from DriveSpark

Article Published On: Thursday, November 17, 2022, 15:00 [IST]
English summary
Top five quirkiest aspects of the newly launched pmv eas e micro ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X