വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പോയ രണ്ട് വർഷങ്ങളിലും ലോക്ക്ഡൗണും കൊവിഡും മനുഷ്യ ജീവിതത്തെ താറുമാറാക്കിയപ്പോൾ ഏവരുടേയും പ്രതീക്ഷ 2022 എന്ന പുതുവർഷത്തിലാണ്.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

സംഭവബഹുലമായ മറ്റൊരു വർഷം കൂടി പടിയിറങ്ങുമ്പോൾ വ്യാവസായിക മേഖലയാണ് പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് വാഹന മേഖല. വ്യത്യസ്‌ത സെഗ്‌മെന്റുകളിലും വില ശ്രേണിയിലും വ്യാപിച്ചുകിടക്കുന്ന ധാരാളം പുതിയ കാറുകൾ 2022-ൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് നിർമാതാക്കൾ ഒരുങ്ങുന്നത്.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

നിങ്ങളൊരു വാഹന പ്രേമിയോ പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്ന ആളോ ആണെങ്കിൽ നിങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും! വരുന്ന വർഷം 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന മോഡൽ ശ്രേണിയിലും ധാരാളം പുതിയ അതിഥികൾ കടന്നുവരും. അവ ഏതൊക്കെ മോഡലുകളാണെന്ന് ഒന്നു പരിചയപ്പെട്ടാലോ.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

പുതുതലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസ

രണ്ടാം തലമുറയിലേക്ക് ചേക്കേറുന്ന വിറ്റാര ബ്രെസയെ അടുത്ത വർഷം തുടക്കത്തോടെ തന്നെ വിപണിയിൽ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി തയാറെടുക്കുന്നത്. പുത്തൻ മോഡൽ നിലവിലെ വാഹനത്തിനേക്കാൾ നിരവധി മാറ്റങ്ങളാവും അവതരിപ്പിക്കുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

ആധുനികവും കാലികവുമായ ഷാർപ്പ് ഡിസൈൻ ശൈലിയാണ് ബ്രെസ പരിചയപ്പെടുത്തുക. മാത്രമല്ല, പേരിൽ നിന്ന് വിറ്റാര എടുത്ത് മാറ്റി ബ്രെസ എന്ന പേരിലായാരിക്കും കോംപാക്‌ട് എസ്‌യുവിയുടെ രണ്ടാംതലമുറ മോഡൽ അറിയപ്പെടുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

കണക്റ്റഡ് ഫീച്ചർ, സൺറൂഫ് തുടങ്ങിയ കൂടുതൽ സവിശേഷതകളും ഉപകരണങ്ങളും ബ്രെസയിലേക്ക് എത്തുമ്പോൾ എതിരാളികളുടെ നെഞ്ചിടിപ്പും കൂടും. മികച്ച ഇന്ധനക്ഷമതയ്ക്കായി വൈദ്യുതീകരിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചായിരിക്കും വാഹനം വിപണിയിൽ ഇടംപിടിക്കുക. ഏകദേശം 7 ലക്ഷം രൂപ മുതലായിരിക്കും കോംപാക്‌ട് എസ്‌യുവിക്ക് വില നിശ്ചയിക്കുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

സിട്രൺ C3

അടുത്ത വർഷം C3 സബ്-4 മീറ്റർ എസ്‌യുവിയിലൂടെ ഇന്ത്യൻ കാർ വിപണിയിൽ സിട്രൺ പ്രവേശിക്കും. ക്രോസ്ഓവർ ഔദ്യോഗികമായി ഈ വർഷം പരിചയപ്പെടുത്തിയിരുന്നു. C5 എയർക്രോസിൽ നിന്ന് വളരെയധികം ഡിസൈൻ വിശദാംശങ്ങലും കടമെടുത്താകും കനത്ത പ്രാദേശികവത്ക്കരിച്ച വാഹനം എത്തുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

സിട്രൺ C3 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇത് ഫ്ലെക്‌സ്-ഫ്യുവൽ ടെക്‌നോളജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ കാറും ഇതായിരിക്കുമെന്നാണ് സൂചന. വിപണിയിൽ എത്തുമ്പോൾ 7 ലക്ഷം രൂപ വില പരിധിയായിരിക്കും എസ്‌യുവിക്കായി കമ്പനി നിശ്ചയിക്കുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

മഹീന്ദ്ര eKUV100

മഹീന്ദ്ര ഇന്ത്യയിൽ ഇലക്ട്രിക് കാർ ശ്രേണിയുടെ തുടക്കം കുറിക്കാൻ പോവുന്ന വർഷമായിരിക്കും 2022. ബ്രാൻഡിൽ നിന്നുള്ള eKUV100 ആയിരിക്കും വിപണിയിൽ എത്തുന്ന ആദ്യ മോഡൽ. 2020 ഓട്ടോ എക്‌സ്‌പോയിൽ കണസെപ്റ്റ് രൂപേണ പരിചയപ്പെടുത്തിയ മോഡൽ പ്രൊഡക്ഷൻ അവതാരത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

2021-ൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് രണ്ടാം തരംഗവും ചിപ്പ് പ്രതിസന്ധിയുമെല്ലാം eKUV100 ഇലക്‌ട്രിക് എസ്‌യുവിയുടെ അവതരണം വൈകിപ്പിക്കുകയായിരുന്നു. വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും eKUV100. ഏകദേശം 9 ലക്ഷം രൂപയോളമായിരിക്കും ഇതിന്റെ പ്രാരംഭ വിലയെന്നാണ് സൂചന.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

40kW ഇലക്ട്രിക് മോട്ടോറും 15.9kWh ലിഥിയം-അയൺ ബാറ്ററിയുമായിരിക്കും മൈക്രോ ഇലക്ട്രിക് എസ്‌യുവിക്ക് തുടിപ്പേകുക. ഇത് 53 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മാത്രമല്ല ഒറ്റ ചാർജിൽ ഏകദേശം 150 കിലോമീറ്ററോളം റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യും.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

സ്കോഡ സ്ലാവിയ

സ്‌കോഡ കഴിഞ്ഞ മാസമാണ് സ്ലാവിയയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ നിർത്തലാക്കിയ റാപ്പിഡിന് പകരക്കാരനായി നിരത്തിലെത്തുന്ന പ്രീമിയം സി-സെഗ്മെന്റ് സെഡാനാണിത്. 1.0 ലിറ്റർ ടർബോ-പെട്രോൾ 1.5 ലിറ്റർ ടർബോ-പെട്രോൾ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും വാഹനം വിൽപ്പനയ്ക്ക് എത്തുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

അതായത് കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനായിരിക്കും സ്ലാവിയയ്ക്ക് തുടിപ്പേകുകയെന്ന് സാരം. റാപ്പിഡിന് സമാനമായി ഇന്ത്യയിൽ ഏകദേശം 10 ലക്ഷം രൂപയുടെ വില പരിധിയിൽ തന്നെയായിരിക്കും പുതിയ സെഡാനെയും സ്കോഡ പരിചയപ്പെടുത്തുക.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

ഫോക്‌സ്‌വാഗൺ വിർചസ്

സ്കോഡ റാപ്പിഡിന് സംഭവിച്ച പോലെ തന്നെ വെന്റോയ്ക്ക് പകരം പുതിയ സെഡാൻ കൊണ്ടുവരാൻ ഫോക്‌സ്‌വാഗണും പദ്ധതിയിടുന്നുണ്ട്. ഇതിന് 'വിർചസ്' എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ സെഡാൻ അതിന്റെ പ്ലാറ്റ്ഫോം സ്കോഡ സ്ലാവിയയുമായി പങ്കിടും.

വില 10 ലക്ഷം രൂപയിൽ താഴെ, അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മിടുക്കൻ കാറുകൾ

കൂടാതെ അതേ എഞ്ചിൻ ഓപ്ഷനുകളും പുതിയ വിർചസിന് ലഭിക്കും. എന്നിരുന്നാലും സ്കോഡ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ബാഹ്യവും ഇന്റീരിയർ സ്റ്റൈലിംഗും തികച്ചും വ്യത്യസ്തമായിരിക്കുമെന്നത് ശ്രദ്ധേയമാണ്. ഏകദേശം 9.50 ലക്ഷം രൂപയിലായിരിക്കും വാഹനത്തെ ജർമൻ ബ്രാൻഡ് ഇന്ത്യയിൽ എത്തിക്കുകയെന്നാണ് അനുമാനം.

Most Read Articles

Malayalam
English summary
Top five upcoming cars in india 2022 priced under 10 lakh rupees details
Story first published: Saturday, December 18, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X