തനതായ മികവുകളാൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഒരു കാറായാൽ കാലികമായ മാറ്റങ്ങൾ എപ്പോഴും അനിവാര്യമാണ്. അതിനാൽ തന്നെ ഓരോ വർഷവും വാഹനങ്ങൾ അവരുടെ മികച്ച പതിപ്പുകളിലേക്ക് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതും നമുക്ക് കാണാം. ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണം ഉൾപ്പടെയുള്ള കാര്യങ്ങൾ കാറുകളെ എന്നും ജനപ്രിയരാക്കിവെക്കുവാനുള്ള നിർമാതാക്കളുടെ തന്ത്രമാണ്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഓരോ മോഡലിലും പുതിയ സാങ്കേതികവിദ്യ, കാര്യക്ഷമമായ എഞ്ചിനുകൾ, മികച്ച രൂപം എന്നിവ ഉപയോഗിച്ച് വ്യത്യസ്‌തരാക്കാനാണ് കമ്പനി താത്പര്യപ്പെടുന്നതും. പണ്ട് ഒരു ആഢംബര പ്രതീതി ജനപ്പിക്കാൻ ഹാച്ചബാക്കുകൾക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഈ ശ്രേണിയിൽ തന്റേതായ ഇടംകണ്ടെത്തിയ ധാരാളം വാഹനങ്ങൾ നമുക്കിടയിലുണ്ട്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഇന്നും സാധാരണക്കാർ മുതൽ ആഢംബര പ്രിയവർക്ക് വരെ ഇഷ്‌ടമുള്ള ഒരു സെഗ്മെന്റാണ് ഹാച്ച്ബാക്കുകളുടേത്. ഓരോ ഹാച്ച്ബാക്കിനും അതിന്റേതായ തനതായ വിപണന കാരണം അല്ലെങ്കിൽ യൂണിക്ക് സെല്ലിംഗ് പ്രൊപ്പോസിഷൻ ഉണ്ട്. അത്തരം ചില കാറുകളെ പരിചയപ്പെട്ടാലോ?

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

റെനോ ക്വിഡ് - ബജറ്റ് ഫ്രണ്ട്‌ലി

ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിൽ ക്വിഡ് എന്ന കൊച്ചുസുന്ദരൻ താരമായതിന്റെ ഏറ്റവും പ്രധാന കാരണമായിരുന്നു അതിന്റെ വില. കാഴ്ച്ചയിലും മിടുക്കനായ ഈ ഫ്രഞ്ച് താരം ബജറ്റ് ഫ്രണ്ട്‌ലി മോഡലായി മാറുകയായിരുന്നു. വില കുറവ് തന്നെയാണ് ഈ കാറിന്റെ ഏറ്റവും വലിയ വിപണന തന്ത്രവും.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

3.32 ലക്ഷം മുതൽ 5.48 ലക്ഷം രൂപ വരെയാണ് ക്വിഡിനായി റെനോ നിശ്ചയിച്ച വില. രാജ്യത്ത് ഏറ്റവും താങ്ങാനാവുന്നതും ആവേശകരവുമായ ഒത്തിണക്കമുള്ള കാർ. കാഴ്ച്ചയിൽ ക്വിഡ് റെനോയുടെ ഏറ്റവും പുതിയ ഡിസൈൻ പരിണാമം നന്നായി നടപ്പിലാക്കുന്ന ഒരു ആധുനിക ഹാച്ച് ആയി മിന്നിതിളങ്ങുകയും ചെയ്യുന്നുണ്ട്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

മാരുതി വാഗൺആർ - സിഎൻജി എഞ്ചിൻ

പെട്രോൾ, ഡീസൽ കാറുകളുടെ വില രാജ്യത്ത് കുതിക്കുമ്പോൾ ബദൽ മാർഗമായി ഉപഭോക്താക്കൾക്ക് പരിഗണിക്കാവുന്ന ഉൽപ്പന്നമാണ് മാരുതി വാഗൺആർ സിഎൻജി. ഇന്ത്യയിൽ രണ്ട് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന പാരമ്പര്യവും ഈ ഹാച്ച്ബാക്കിന് പകിട്ടേകുന്നുണ്ട്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

കാലാതീതവും പ്രായമില്ലാത്തതുമായ സൗന്ദര്യമായാണ് വാഗൺആറിനെ വിശേഷിപ്പിക്കുന്നതും. ഇന്നും ഈ കാറിനെ ഇന്ത്യയിൽ വൻ വിജയമാക്കി മാറ്റുന്നത് അതിന്റെ കാര്യക്ഷമമായ കിടിലൻ സി‌എൻ‌ജി കിറ്റിന്റെ സാന്നിധ്യമാണ്. 5-സ്പീഡ് എം‌ടിയുമായി ജോടിയാക്കിയ 1.0 ലിറ്റർ എഞ്ചിൻ വിസ്‌മയകരമായ 32.52 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ടാറ്റ ടിയാഗോ - സുരക്ഷ

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ തത്ത്വചിന്തയുടെയും ബ്രാൻഡ് പരിണാമത്തിന്റെയും ഫലമായി 2016-ൽ പുറത്തിറങ്ങിയ വാഹനമായിരുന്നു ടിയാഗോ. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എൻട്രി ലെവൽ ഹാച്ച്ബാക്കുകളിലൊന്ന് എന്ന ഖ്യാതിയോടെയാണ് ഈ കേമൻ നിരത്തുകളിലേക്ക് എത്തുന്നത്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഇന്ന് മൈലേജിന് മുകളിൽ സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന ഇന്ത്യക്കാരുടെ സ്വഭാവസവിശേഷതകൾക്ക് ചേർന്ന ടിയാഗോ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്കായി 4 സ്റ്റാർ റേറ്റിംഗും കുട്ടികൾക്കായുള്ള സുരക്ഷയിൽ മികച്ച 3 സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്. ഈ വലിയ കാര്യം തന്നെയാണ് ടാറ്റ ഹാച്ച്ബാക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട വിൽപ്പന തന്ത്രവും.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

മാരുതി ബലേനോ - മൈൽഡ് ഹൈബ്രിഡ് ടെക്

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലെ മുൻനിരക്കാരനാണ് മാരുതി ബലേനോ. 5.98 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ബലേനോയുടെ ഏറ്റവും ശക്തമായ തന്ത്രം അതിന്റെ മൈലേജ് തന്നെയാണ്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

23.87 കിലോമീറ്റർ മൈലേജാണ് പ്രീമിയം ഹാച്ച്ബാക്ക് ഉപഭോക്താക്കൾക്കായി നൽകുന്നത്. 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിൽ നിന്ന് ഉരുത്തിരിഞ്ഞ കാറിന്റെ ഹൃദയത്തിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് ഇണചേർന്ന മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയാണ് ഇത്രയും ഇന്ധനക്ഷമത നൽകാൻ മാരുതിയെ സഹായിക്കുന്നത്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

മൾ‌ട്ടി ഹൈബ്രിഡ് ടെക് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ചില ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. ഇത് അതിശയകരമായ കാര്യക്ഷമത കൈവരിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. ഇതു തന്നെയാണ് മോഡലിന്റെ പ്രധാന വിപണന തന്ത്രവും.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

മാരുതി സ്വിഫ്റ്റ് - കാര്യക്ഷമമായ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക്

കാര്യക്ഷമമായ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് എന്ന ഖ്യാതിക്ക് മുമ്പുതന്നെ കാറിന്റെ ഭംഗിയും പെർഫോമൻസുമാണ് ആളുകളിലേക്ക് ആദ്യമെത്തുക. എന്നിരുന്നാലും പെട്രോളും ഓട്ടോമാറ്റിക് ഗിയർബോക്സും ഒത്തുചേരുമ്പോൾ ചെലവേറിയിരുന്ന കാര്യത്തിന് തടയിട്ട വാഹനമാണ് സ്വിഫ്റ്റ്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

കാര്യക്ഷമമായ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് എന്ന നിലയിൽ കുപ്രസിദ്ധമാണ് സ്വിഫ്റ്റ്. തന്റേതായ വ്യക്തിമുദ്ര വിപണിയിൽ പതിപ്പിച്ച മാരുതിയുടെ ഈ വാഹനം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ടാറ്റ ആൾട്രോസ് - ശക്തമായ ഡീസൽ ശേഷി

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് നടപ്പിലാക്കിയതോടെ പല ബ്രാൻഡുകളും തങ്ങളുടെ നിരയിൽ നിന്നും ഡീസൽ മോഡലുകൾ നിർത്തലാക്കി. ഇത് കൂടുതലും ബാധിച്ചത് ഹാച്ച്ബാക്കുകളെയായിരുന്നു.

ഇവിടെയാണ് ടാറ്റ തങ്ങളുടെ വിപണന തന്ത്രം പ്രയോഗിച്ചത്.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഡീസൽ ഹാച്ച്ബാക്ക് നിരയിലേക്ക് ശക്തമായ ഡീസൽ എഞ്ചിൻ ശേഷിയുള്ള ആൾട്രോസുമായി ടാറ്റ കളംനിറഞ്ഞു. 1.5 ലിറ്റർ ഡീസൽ യൂണിറ്റാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് പരമാവധി 90 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരുന്നു.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഈ എഞ്ചിൻ 25.11 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. ഡീസൽ വാഹനങ്ങളെ മൊത്തത്തിൽ ഉപേക്ഷിച്ച എതിരാളികൾക്കിടയിൽ ആൾ‌ട്രോസിന്റെ ഏറ്റവും ശക്തമായ വിൽപ്പന കേന്ദ്രം കൂടിയാണ് ഇക്കാര്യം.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

ഹ്യുണ്ടായി i20- ഫീച്ചർ റിച്ച്

ഫീച്ചറുകളാലും സാങ്കേതികവിദ്യകളാലും ഇത്രയുമധികം ധാരാത്തമുള്ള വേറൊരു ഹാച്ച്ബാക്ക് മോഡൽ ഇന്ത്യയിലില്ല. അതുതന്നെയാണ് ഹ്യുണ്ടായി i20-യുടെ ഏറ്റവും വലിയ സെല്ലിംഗ് പോയിന്റും.

തനതായ മികവുകളാൽ ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ ഹാച്ച്ബാക്കുകൾ; ക്വിഡ് മുതൽ i20 വരെ

എൽഇഡി ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, എയർ പ്യൂരിഫയർ, ബ്ലൂ ലിങ്ക് കണക്റ്റുചെയ്ത കാർ ടെക്, സൺറൂഫ്, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും സജ്ജീകരിച്ചിരിക്കുന്ന വാഹനം തീർച്ചയായും ആരുടേയും മനംമയക്കും.

Most Read Articles

Malayalam
English summary
Top Hatchback Models With Their Unique Selling Points In India Kwid To Hyundai i20. Read in Malayalam
Story first published: Monday, June 28, 2021, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X