ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

അമേരിക്കൻ വാഹന നിർമാണ കമ്പനികൾക്ക് ഇന്ത്യൻ വിപണി എന്നും ഒരു ബാലികേറാ മലയാണ്. കിടിലൻ ബിൽഡ് ക്വാളിറ്റിയും മികച്ച എഞ്ചിനുമെല്ലാം ഉണ്ടായിട്ടും ഇവിടെ ചുവടുറപ്പിക്കാൻ കഴിയാതെ പോയ അമേരിക്കൻ ബ്രാൻഡുകളാണ് ഫോർഡും ഷെർവലെയും.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

നിരത്തിൽ ഇവരുടെ മോഡലുകൾ ഇപ്പോഴും കാണാനാവുമെങ്കിലും കാര്യമായ വിപണി വിഹിതമോ ലാഭമോ കൈയ്യടക്കാവാതെ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയവരാണ് ഫോർഡ്, ഷെർവർലെ എന്നീ ബ്രാൻഡുകൾ. ഇതിഹാസമായി മാറിയ പല അമേരിക്കൻ മെയ്‌ഡഡ് കാറുകളും പലരും മറക്കാതെ ഓർത്തിരിക്കുന്നുണ്ടാവും.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

അത്തരത്തിൽ ഏവരുടെയും ജനപ്രിയമായി മാറിയ 10 ഐക്കോണിക് അമേരിക്കൻ കാറുകളെ നമുക്ക് ഒന്നു ഓർമിച്ചെടുത്താലോ?

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫോർഡ് എൻഡവർ

ഒരു ദശാബ്ദത്തിലേറെയായി എൻഡവർ ഇന്ത്യൻ വിപണിയുടെ ഭാഗമായിരുന്നു. ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജാവായ ടൊയോട്ട ഫോർച്യൂണറിനോട് മുട്ടിനിൽക്കാൻ പ്രാപ്‌തമായിരുന്നു ഒരേയൊരു എതിരാളിയായിരുന്നു എൻഡവർ. ഇന്നും ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ പ്രണയിക്കുന്ന അനേകായിരം ഉപഭോക്താക്കളാണ് നമുക്കിടയിലുള്ളത്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫോർഡ് ഇക്കോസ്പോർട്ട്

അടുത്ത കാലത്തു വരെ ഇന്ത്യയിൽ ഫോർഡിനെ പിടിച്ചുനിർത്തിയ രണ്ട് താരങ്ങളായിരുന്നു ഇക്കോസ്പോർട്ടും എൻഡവറും. ഒരു കോംപാക്‌ട് എസ്‌യുവി എങ്ങനെയായിരിക്കണമെന്ന് 2012-ൽ ഇന്ത്യയെ കാട്ടിതന്ന കേമനായിരുന്നു ഇക്കോസ്പോർട്ട്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യത്തെ സബ്കോംപാക്‌ട് എസ്‌യുവിയാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. ഒരു കൂട്ടം ശക്തമായ ഡീസൽ, പെട്രോൾ എഞ്ചിനുകളും മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും കാറിന് എവിടെയും പോകാനുള്ള മനോഭാവം നൽകിയിരുന്നു. ഇതുതന്നെയാണ് ഇക്കോസ്പോർട്ടിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നിലുള്ള പ്രധാന ഘടകവും.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫോർഡ് ഫിഗോ

എഞ്ചിൻ വൈവിധ്യങ്ങളിലൂടെ ഇന്ത്യയിലെത്തിയ മോഡലായിരുന്നു ഫിഗോ. ഈ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ വാഹനവും ഇതുതന്നെയായിരുന്നു. ഫോർഡ് ഫിഗോയ്ക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനായിരുന്നു. 92 bhp പവറാണ് ഇത് നൽകിയിരുന്നത്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

കൂടാതെ ഹാച്ച്ബാക്കിന്റെ ഡീസൽ എഞ്ചിന് പരമാവധി 100 bhp പവർ ഉത്പാദിപ്പിക്കാനും കഴിയുമായിരുന്നു. ഇത് ഹാച്ചിന് ശരാശരിക്ക് മുകളിലുള്ള പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്തു. ഫോർഡ് ഫിഗോയുടെ ഒന്നാം തലമുറ മോഡലും രണ്ടാം തലമുറ മോഡലും ഏറെ ജനപ്രീതി കൈവരിക്കുകയും ചെയ്‌തിരുന്നു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫോർഡ് മൊണ്ടിയോ

അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ച പ്രീമിയം സെഡാനായിരുന്നു മൊണ്ടിയോ. 2002-ൽ രാജ്യത്ത് എത്തിയെങ്കിലും അത്രമാത്രം വിൽപ്പന നേടാനൊന്നും മോഡലിനായില്ല. ലോഞ്ച് ചെയ്ത സമയത്ത്, മൊണ്ടിയോ അക്കാലത്തെ മറ്റ് ആഡംബര സെഡാനുകൾക്ക് തുല്യമായിരുന്നു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ടൊയോട്ട കാമ്രി, ഹോണ്ട അക്കോർഡ് എന്നീ വമ്പൻമാർക്ക് എതിരാളിയായാണ് ഫോർഡ് മൊണ്ടിയോയെ ഇന്ത്യയിൽ പരിചയപ്പെടുത്തിയതും. സെഡാന് ഏകദേശം സെഡാൻ 4.7 മീറ്റർ നീളമായിരുന്നു ഉണ്ടായിരുന്നത്. അതോടെ സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ കാറുകളിൽ ഒന്നായി മൊണ്ടിയോയെ മാറി. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഫോർഡ് മൊണ്ടിയോ ഇന്ത്യയിലെത്തിയത്.142 bhp പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 128 bhp പവർ നൽകുന്ന ഡീസൽ എഞ്ചിനുമാണ് മൊണ്ടിയോയിൽ ഉണ്ടായിരുന്നത്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഷെവർലെ ക്രൂസ്

അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെയുടെ തട്ടുപൊളിപ്പൻ വാഹനമായിരുന്നു ക്രൂസ്. ഡീസൽ പോക്കറ്റ് റോക്കറ്റ് എന്നറിയപ്പെടുന്ന ഷെവർലെ ക്രൂസ് ടൈപ്പ്-1 അത്തരത്തിലുള്ള ഒരു വാഹനമാണ്. ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ, ഹോണ്ട് സിവിക് എന്നിവയ്‌ക്കൊപ്പം 2009-ലാണ് സെഡാൻ ഇന്ത്യയിലെത്തുന്നത്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഈ വലിയ എഞ്ചിൻ കാരണം ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ ഡീസൽ സെഡാൻ ആകാൻ ക്രൂസിന് കഴിഞ്ഞു. ഈ പോർട്ടബിൾ റോക്കറ്റിന് 9.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമായിരുന്നു. പിന്നീട്, 2012 ൽ അധിക ശക്തിയും ടോർക്കും ലഭിക്കുന്നതിനായി എഞ്ചിൻ പരിഷ്ക്കരിക്കുകയും ചെയ്‌തു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഇതേ എഞ്ചിൻ 163 bhp കരുത്തിൽ 380 Nm torque നൽകാനാണ് കമ്പനി പരിഷ്ക്കരിച്ചത്. ഗിയർബോക്‌സ് 6 സ്പീഡ് മാനുവലിലേക്കും കൊണ്ടുവന്നു. എങ്കിലും ഷെർവലെ 2017-ൽ പടിയിറങ്ങിയതോടെ ക്രൂസ് ഡി-സെഗ്മെന്റ് സെഡാനും രാജ്യം വിട്ടു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഷെവർലെ ട്രയൽബ്ലേസർ

ട്രയൽബ്ലേസറിലൂടെയാണ് അമേരിക്കയിലെ എസ്‌യുവികളുടെ ട്രെൻഡ് ഇന്ത്യയിലേക്കും കൊണ്ടുവരാൻ ഷെവർലെ ശ്രമിച്ചത്. രാജ്യത്ത് അവതരിപ്പിച്ചപ്പോൾ സെഗ്മെന്റിലെ ഏറ്റവും ശക്തമായ എസ്‌യുവികളിലൊന്നായിരുന്നു ഇത്. ഒരു അമേരിക്കൻ മസിൽ എസ്‌യുവിയുടെ ചില ക്ലാസിക് സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതായിരുന്നു പ്രധാന ഹൈലൈറ്റ്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

197 bhp പവറിൽ 500 Nm torque വികസിപ്പിക്കാൻ കഴിയുന്ന ശക്തമായ 2.8 ലിറ്റർ എഞ്ചിനാണ് ഷെവർലെ ട്രയൽബ്ലേസറിന് തുടിപ്പേകാൻ എത്തിയിരുന്നത്. അന്നത്തെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളിലൊന്നായി മോഡൽ പേരെടുക്കുകയും ചെയ്‌തു. എന്നാൽ ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര XUV500 എന്നിവയോട് മത്സരിക്കാൻ ഷെവർലെ ട്രെയിൽബ്ലേസറിന് കഴിയാതെ പോയി.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫോർഡ് ഫിയസ്റ്റ

ഹാച്ച്ബാക്ക് ബോഡിയുടെ പേരിലാണ് ഫോർഡ് ഫിയസ്റ്റ ലോകമെമ്പാടും അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും സെഡാനുകളുടെ വർധിച്ചുവരുന്ന ജനപ്രീതി കാരണം ഈ സെഗ്‌മെന്റിൽ ഫിയസ്റ്റ വാഗ്ദാനം ചെയ്യാൻ ഫോർഡ് തീരുമാനിച്ചു. സെഡാനായി വിപണിയിൽ വൻ വിജയവും വൻ വിൽപ്പനയും നേടാനും ഈ അമേരിക്കൻ മോഡലിനായിരുന്നു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫിയസ്റ്റയ്‌ക്കൊപ്പം ഫോർഡ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. അതിലെ ഹൈ പെർഫോമൻസ് 1.6 ലിറ്റർ ഡ്യുറാടെക് പെട്രോൾ എഞ്ചിൻ 99.8 bhp പവറിൽ പരമാവധി 146 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതായിരുന്നു. അതോടൊപ്പം വളരെ റിഫൈൻഡായ 1.4-ലിറ്റർ ഡ്യുറാറ്റോക്ക് യൂണിറ്റും വാഹനത്തിനുണ്ടായിരുന്നു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഷെവർലെ ബീറ്റ്

ഇന്ത്യൻ ഹാച്ച്ബാക്ക് വിപണിയുടെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു ഷെവർലെ ബീറ്റ്. മികച്ച നിർമാണ നിലവാരവും ഡിസൈനിലെ വ്യത്യസ്‌തയുംകൊണ്ട് വളരെയധികം ജനപ്രിയമാവാനും ബീറ്റിന് സാധിച്ചിരുന്നു. എഞ്ചിൻ ഓപ്ഷനിന്റെ കാര്യത്തിലായാലും സമ്പന്നനായിരുന്നു ഈ മോഡൽ.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

1.2 പെട്രോൾ, ഡീസൽ എഞ്ചിനുകളിലെത്തിയ ബീറ്റിന്റെ ഡ്രൈവിംഗ് നിലവാരവും വളരെ മികച്ചതായിരുന്നു. പ്രത്യേകിച്ച് ഡീസൽ യൂണിറ്റിൽ. സ്റ്റിയറിംഗ് കോളത്തിൽ ഇരിക്കുന്ന മോട്ടോർ സൈക്കിൾ പോലെയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹാച്ച്ബാക്കിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഷെവർലെ ക്യാപ്‌റ്റിവ

കമ്പനിയുടെ പ്രീമിയർ എസ്‌യുവിയായിരുന്നു ഷെവർലെ ക്യാപ്‌റ്റിവ. 25.13 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഷെവർലെ വാഹനത്തെ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. 184 bhp പവറിൽ 424 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.2 ലിറ്റർ VCDi ടർബോ എഞ്ചിനാണ് ഇതിന് തുടിപ്പേകിയിരുന്നത്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

2008 മുതൽ 2012 വരെ നാല് വർഷത്തോളം കാർ ഇന്ത്യൻ വിപണിയിൽ തുടർന്നുവെങ്കിലും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ ദയനീയമായി ക്യാപ്‌റ്റിവ പരാജയപ്പെട്ടു. ഇത് ഷെവർലെയുടെ ഇന്ത്യയിലെ മറ്റൊരു ഭീമാകാരമായ പരാജയമായിരുന്നു.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

ഫോർഡ് ഐക്കോൺ

ആഗോളതലത്തിൽ വിറ്റുപോയ ഫിയസ്റ്റയെ അടിസ്ഥാനമാക്കി ഫോർഡ് അതിന്റെ ആഡംബര സബ്-കോംപാക്‌ട് സെഡാൻ ഫോർഡ് ഐക്കോൺ 1999-ൽ പുറത്തിറക്കി. റാലി കാറുകൾക്ക് പോലും നൽകാൻ കഴിയാത്ത മികച്ച പ്രകടനത്തിന് പേരുകേട്ട ഐക്കോണിന് 2008-ൽ അതിന്റെ രണ്ടാം തലമുറ മോഡലും ലഭിച്ചു. അത്യധികം വിജയം കൈവരിച്ച സെഡാനാണ് അമേരിക്കൻ ബ്രാൻഡിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.

ഷെവർലെയും ഫോർഡും രചിച്ച വിപ്ലവം, ഇന്ത്യ കണ്ട ഏറ്റവും മികച്ച അമേരിക്കൻ കാറുകൾ

പൂർണമായും പുതുക്കിയ ഗ്രിൽ-ലെസ് എക്സ്റ്റീരിയറുകളോടെ ഐക്കോണിനും അതിന്റെ ഏറ്റവും വലിയ സമ്മാനം ലഭിച്ചു. ഐക്കോണിന് 1.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ നൽകിയ Duratorq എഞ്ചിൻ ശ്രേണി വാഹനത്തിന്റെ പെർഫോമൻസിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി.

More from DriveSpark

Article Published On: Monday, September 5, 2022, 14:02 [IST]
English summary
Top iconic american cars that india either still drives or used to drive
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X