സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

കാറുകളിലെ സുരക്ഷാ ഫീച്ചറുകൾക്ക് ഇന്ത്യൻ വിപണിയിൽ ഉയർന്ന മുൻഗണനയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ കേന്ദ്ര സർക്കാർ തന്നെയാണ്.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

പുതിയ നിയമങ്ങൾ കൊണ്ടുവന്ന് കാറുകളിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി നൽകാൻ സർക്കാർ കമ്പനികളെയെല്ലാം നിർബന്ധിച്ചുവരികയാണ് ഇപ്പോഴും.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

അടുത്തിടെ റോഡ്, ഗതാഗതം, ഹൈവേ മന്ത്രാലയം (MoRTH) പുതിയ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റായി മുന്നിലും പിന്നിലും അതോടൊപ്പം യാത്രക്കാർക്ക് സൈഡ് എയർബാഗുകൾ ഉൾപ്പെടുത്തുന്നതിനുള്ള ഒരു ഉത്തരവ് വരെ പുറത്തിറക്കിയിരുന്നു.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള പല മാസ് മാർക്കറ്റ് മോഡലുകളും ഒരു വേരിയന്റിലും ആറ് എയർബാഗുകൾ നൽകുന്നില്ല. അധിക എയർബാഗുകൾ ഉൾപ്പെടുത്തുന്നതിന് അധിക ഘടനാപരമായ മാറ്റങ്ങൾ ആവശ്യമായി വരുമെന്നതിനാലാണ് ഇത് കമ്പനികൾ നടപ്പിലാക്കാത്തത്. അങ്ങനെ വന്നാൽ വാഹനങ്ങൾക്കായുള്ള നിർമാണ ചെലവും കൂടും.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

എന്നിരുന്നാലും മറ്റ് രാജ്യങ്ങളിൽ ആറ് എയർബാഗുകൾ ഉള്ളതിന് സമാനമായ ചില മോഡലുകൾ ഇന്ത്യൻ നിരത്തുകളിലും ഓടുന്നുണ്ട്. അതിനാൽ ഈ കാറുകളിൽ അധിക സുരക്ഷാ സജ്ജീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നത് മറ്റുള്ളവയേക്കാൾ താരതമ്യേന എളുപ്പമായിരിക്കും. കാര്യമായ അപ്‌ഡേറ്റുകളില്ലാതെ ആറ് എയർബാഗുകൾക്കൊപ്പം നൽകാവുന്ന മികച്ച 5 മോഡലുകൾ ഏതൊക്കെയെന്ന് ഒന്നു പരിചയപ്പെട്ടാലോ?

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

നിലവിൽ മൂന്നാം തലമുറ ആവർത്തനത്തിലുള്ള ഹ്യുണ്ടായി i10 ഒരു ആഗോള മോഡലാണ്. ഉയരവും നീളവുമുള്ള ഗ്രാൻഡ് i10 നിയോസ് ആയി ഇന്ത്യയിലും വിൽക്കുന്നു. യുകെയിൽ ഈ ഹാച്ച്ബാക്ക് ഫ്രണ്ട്, ഫ്രണ്ട്-സൈഡ്, കർട്ടൻ എന്നിങ്ങനെ ആറ് എയർബാഗുകൾ വരെ ലഭ്യമാക്കുന്നുണ്ട്.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

യുകെ വിപണിയിലും ഇന്ത്യയിലും എത്തുന്ന മോഡലുകൾക്ക് വളരെ സമാനമായ അടിസ്ഥാനങ്ങളുള്ളതിനാൽ ഗ്രാൻഡ് i10 നിയോസിന് ഇതിനകം ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെന്നത് തീർച്ചയായും യുക്തിസഹമാണ്. ഇത് നിലവിൽ ഇരട്ട ഫ്രണ്ട് എയർബാഗുകളോടെയാണ് ആഭ്യന്തര വിപണിയിൽ എത്തുന്നത്.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

ഹ്യുണ്ടായി ഓറ

ഓറ ഒരു ആഗോള മോഡൽ അല്ലെങ്കിലും ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ സെഡാൻ പതിപ്പായതിനാൽ ആറ് എയർബാഗുകൾക്ക് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കാം. കാരണം നിയോസ് ഉപയോഗിക്കുന്ന എല്ലാത്തരം സംവിധാനങ്ങളിലൂടെയുമാണ് ഈ സബ്-4 മീറ്റർ കോംപാക്‌ട് കാറിനെ കൊറിയൻ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

അതിനാൽ ആറ് എയർബാഗുകൾ വാഗ്‌ദാനം ചെയ്യാൻ ഗ്രാൻഡ് i10 നിയോസിന് സമാനമായ ചെറിയ മാറ്റങ്ങൾ തന്നെ മതിയാകും ഓറ കോംപാക്‌ട് സെഡാനും. അങ്ങനെയെങ്കിൽ അധിക ചെലവുകളൊന്നുമില്ലാതെ ഹ്യുണ്ടായിക്ക് കൂടുതൽ സുരക്ഷയോടെ രണ്ട് കാറുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനാവും.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ സ്വിഫ്റ്റ് മറ്റ് രാജ്യങ്ങളിലും ജനപ്രിയമായ മോഡലാണ്. യുകെ വിപണിയിൽ ഇത് ആറ് എയർബാഗുകളും ഇന്ത്യൻ പതിപ്പിനേക്കാൾ കൂടുതൽ സുരക്ഷാ ഫീച്ചറുകളും നൽകുന്നുണ്ട്.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

ഡിസൈനിന്റെയും ബിൽഡിന്റെയും കാര്യത്തിൽ രണ്ടും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നു വേണം പറയാൻ. അതായത് ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യാൻ സ്വിഫ്റ്റിനും കാര്യമായ പരിഷ്ക്കാരങ്ങളൊന്നും തന്നെ വേണ്ടെന്ന് സാരം. നിലവിൽ ഒരു മാരുതി കാറും അടിസ്ഥാന ഡ്യുവൽ ഫ്രണ്ട് എയർബാഗുകളേക്കാൾ കൂടുതൽ ഒന്നും തന്നെ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നില്ല.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

മാരുതി സുസുക്കി ഇഗ്നിസ്

സ്വിഫ്റ്റിനെപ്പോലെ യുകെ ഉൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിൽ ഇഗ്നിസും വാഗ്ദാനം ചെയ്യുന്നുണ്ട്. അവിടെ ആറ് എയർബാഗുകളാണ് കോംപാക്‌ട് ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ ഇഗ്നിസിന് AWD പതിപ്പ് വരെയുണ്ട്. MoRTH പുതിയ സുരക്ഷാ നിയമം നടപ്പിലാക്കുകയാണെങ്കിൽ അധിക സുരക്ഷാ ഫീച്ചറുകളോടെ മാരുതി സുസുക്കിക്ക് ഇഗ്നിസിനെ അണിയിച്ചൊരുക്കാൻ കഴിയും.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

മാരുതി സുസുക്കി ബലേനോ

നിലവിൽ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ബലേനോ യുകെയിൽ ഇപ്പോൾ വിൽപ്പനയ്‌ക്ക് എത്തുന്നില്ല. എന്നാൽ ഓസ്‌ട്രേലിയയിൽ ഇത് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വിണിയിൽ എത്തുന്നുമുണ്ട്.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

പ്രീമിയം ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് അവതാരത്തിൽ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അപ്‌ഡേറ്റിന്റെ ഭാഗമായി ഇതിന് സൈഡും കർട്ടൻ എയർബാഗുകളും എളുപ്പത്തിൽ സജ്ജീകരിക്കാൻ കമ്പനിക്ക് സാധിക്കും.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

ടാറ്റ, റെനോ, നിസാൻ തുടങ്ങിയ മറ്റ് വാഹന ബ്രാൻഡുകൾ ഇതുവരെ ആറ് എയർബാഗുകളുള്ള അവരുടെ താങ്ങാനാവുന്ന മോഡലുകളൊന്നും ഒരു വേരിയന്റിലും വാഗ്ദാനം ചെയ്തിട്ടില്ല. എന്നാൽ കൈഗറും മാഗ്‌നൈറ്റും പോലുള്ള പുതിയ കാറുകൾ അവയുടെ ഉയർന്ന വേരിയന്റുകൾക്കായി ഡ്യുവൽ ഫ്രണ്ടൽ എയർബാഗുകൾ ഉപയോഗിച്ച് മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നതും.

സ്വിഫ്റ്റും i10 നിയോസും വരെയുണ്ട്, ചെറിയ മാറ്റങ്ങളോടെ 6 എയർബാഗുകൾ ഘടിപ്പിക്കാവുന്ന ഇന്ത്യൻ കാറുകൾ

അതേസമയം വരാനിരിക്കുന്ന മാരുതി മോഡലുകളായ പുതിയ എസ്-ക്രോസ്, വിറ്റാര ബ്രെസ എന്നിവ ഹ്യുണ്ടായി, കിയ എന്നിവയിൽ നിന്നുള്ള എതിരാളികളായ മോഡലുകളുമായി പൊരുത്തപ്പെടുന്നതിന് ആറ് എയർബാഗുകൾ വരെ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Top indian cars that could be offered with six airbags without significant updates
Story first published: Wednesday, January 19, 2022, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X