ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ബോളിവുഡിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനുമായി അരങ്ങു തകർക്കുകയാണ് ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ബോളിവുഡ് സിനിമയായ പത്താന്‍. ഇതിനോടകം റെക്കോർഡിട്ട് കുതിക്കുന്ന സിനിമയിൽ കിങ് ഖാനൊപ്പം ദീപിക പദുക്കോണും ജോൺ ഏബ്രാഹാം പോലുള്ള താരങ്ങൾ മാത്രമല്ല ശ്രദ്ധനേടുന്നത്. പടത്തിൽ അഭിനയിച്ചിരിക്കുന്ന കാറുകളും ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയമാണ്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ഒരു ആക്ഷൻ പടമായതിനാൽ തന്നെ കാറുകളും ബൈക്കുകളും വെച്ചുള്ള സ്ഥിരം നമ്പറുകളെല്ലാം കാണാനാവും. ആക്ഷൻ-പാക്ക്ഡ് സിനിമകളിൽ വില കൂടിയതും ഉയർന്ന നിലവാരമുള്ളതുമായ കാറുകൾ ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടല്ലോ... പണ്ടത്തെ ടാറ്റ സുമോയും മാരുതി ഓംനിയും ഒന്നുമല്ല ഇന്ന് പടങ്ങളിൽ ഉപയോഗിക്കുന്നത് അത്യാഡംബര കാറുകളും എസ്‌യുവികളും ബൈക്കുകളും മാത്രമാണ്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

അടി, പിടി, ബോംബ് ചേസിംഗ് തുടങ്ങിയ ക്ലീഷേ സാധനങ്ങളെല്ലാം നിറച്ച് ആരാധകരുടെ മനംകവരാൻ പത്താന് സാധിച്ചിട്ടുമുണ്ട്. ഈ ബിഗ് ബജറ്റ് സിനിമയിൽ ഉപയോഗിച്ച കിടിലൻ കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ...?

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ടൊയോട്ട ലാൻഡ് ക്രൂയിസർ 200

പടത്തിലെ ആദ്യതാരമായി ടൊയോട്ടയുടെ ഐതിഹാസിക മോഡലായ ടൊയോട്ട ലാൻഡ് ക്രൂയിസർ 200 എസ്‌യുവിയെ തന്നെ പരിചയപ്പെടുത്താം. LC 200 മോഡൽ ഇന്ത്യയിലും ലഭ്യമായതിനാൽ പ്രത്യേക ആമുഖമൊന്നും ഇതിനു വേണ്ട താനും. പഴയതലമുറ ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ടോപ്പ് എൻഡ് VX വേരിയന്റ് 1.47 കോടി രൂപയോളമായിരുന്നു വില.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ഏകദേശം 262 bhp കരുത്തിൽ പരമാവധി 650 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 4.5 ലിറ്റർ V8 എഞ്ചിനാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ 200 എസ്‌യുവിക്ക് തുടിപ്പേകുന്നത്. മാനുവൽ ഓവർറൈഡിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം ഓഫ്റോഡിംഗിൽ കൂടുതൽ മികവുറ്റതാക്കാൻ ഒരു സ്പോർട്ട് മോഡും എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

അടുത്തിടെ 2.10 കോടി രൂപയ്ക്ക് ലാൻഡ് ക്രൂയിസറിന്റെ പുതുതലമുറ ആവർത്തനമായ LC 300 പതിപ്പിനെയും ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇത് 3.3 ലിറ്റർ V6 എഞ്ചിനിലേക്ക് പരിവർത്തനം ചെയ്‌തുവെങ്കിലും പവർ കണക്കുകളിൽ മുൻഗാമിയേക്കാൾ മിടുക്കനായാണ് വരവ്. പുതിയ ഹൃദയത്തുടിപ്പിൽ ഏതാണ് 305 bhp പവറിൽ ഏകദേശം 700 Nm torque വരെ ഉത്പാദിപ്പിക്കാൻ പുത്തൻ ലാൻഡ് ക്രൂയിസറിന് സാധിക്കും.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ലെക്‌സസ് ES

പത്താനിലെ ഒരു സുപ്രധാന സന്ദർഭത്തിൽ പ്രത്യക്ഷപ്പെടുന്ന വാഹനമാണ് ലെക്‌സസ് ES ലക്ഷ്വറി സെഡാൻ. രണ്ട് ഹൈബ്രിഡ് ഇലക്ട്രിക് വേരിയന്റുകളിലാണ് കാറിനെ ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യയിൽ വിൽക്കുന്നത്. അതിൽ ആദ്യത്തെ ES 300h ലക്ഷ്വറിക്ക് പതിപ്പിന് 67.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം രണ്ടാമത്തെ ES 300h വകഭേദത്തിന് ഏകദേശം 61.60 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവാകും.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

215 bhp കരുത്തിൽ 202 Nm torque വരെ നൽകുന്ന 2.5 ലിറ്റർ ഇൻലൈൻ-4 എഞ്ചിനാണ് ലെക്‌സസ് ES സെഡാന് തുടിപ്പേകുന്നത്. ഒരു ഹൈബ്രിഡ് പവർട്രെയിനുമായി ഇഴകലർന്ന് 22.6 കിലോമീറ്റർ മൈലേജ് നൽകാനും ലെക്‌സസിന്റെ ജനപ്രിയ കാറിന് സാധിക്കും.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ഡോഡ്ജ് ചാർജർ

ഷാരൂഖ് ഖാൻ പത്താനിൽ ഉപയോഗിക്കുന്ന കിടിലൻ കാറുകളിൽ ഒന്നാണ് ഡോഡ്ജ് ചാർജർ. 2015 മോഡലാണ് പടത്തിൽ രംഗപ്രേവേശം ചെയ്യുന്നത്. 4 എഞ്ചിൻ ഓപ്ഷനുകളിൽ മോപാർ മസിൽ കാർ ലഭ്യമാണെന്നതും കൗതുകകരമായ വിഷയങ്ങളിൽ ഒന്നാണ്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

അതിൽ ആദ്യത്തേത് 292 bhp കരുത്തുള്ള 3.6 ലിറ്റർ V6 യൂണിറ്റാണ്. ഇതുകൂടാതെ 370 bhp പവർ നൽകുന്ന 5.7 ലിറ്റർ V8 എഞ്ചിനും ഡോഡ്ജ് ചാർജറിന് ഉണ്ട്. മൂന്നാമതായി 485 bhp ഉള്ള 6.4 ലിറ്റർ V8 യൂണിറ്റാണ്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ഭീമാകാരമായ സൂപ്പർചാർജ്ഡ് 6.2 ലിറ്റർ V8 എഞ്ചിനും ഡോഡ്ജ് ചാർജർ ശ്രേണിയിലുണ്ട്. ഇതിന് ഏതാണ്ട് 707 bhp പവറോളും ഉത്പാദിപ്പിക്കാനാവും. 1966 മുതൽ ഏഴ് തലമുറകളിലായി വിവിധ രൂപങ്ങളിൽ ഡോഡ്ജ് വിപണനം ചെയ്‌തിട്ടുണ്ട്. വ്യത്യസ്ത വലിപ്പത്തിലുള്ള മൂന്ന് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലാണ് ചാർജർ നിർമിച്ചിരിക്കുന്നത്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ഹമ്മർ H2

ലോകത്തിലെ ഏത് വാഹനപ്രേമിക്കും അറിയാവുന്ന ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് ഹമ്മർ. പത്താൻ സിനിമയിൽ ജോൺ എബ്രഹാമാണ് ഹമ്മറുമായി എത്തുന്നത്. മാറ്റ് ഫിനിഷ് ബ്ലാക്കിലേക്ക് പരിഷ്ക്കരിച്ച മോഡൽ പടത്തിൽ തിളങ്ങി നിൽക്കുന്നുമുണ്ട്. 393 bhp കരുത്തിൽ 563 Nm torque വരെ നിർമിക്കുന്ന 6.0 ലിറ്റർ V8 എഞ്ചിനാണ് ഹമ്മർ H2 മോഡലിൽ പ്രവർത്തിക്കുന്നത്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

നാല് സ്പീഡാണ് ഗിയർബോക്‌സ് എന്നു പറഞ്ഞാൽ നമ്മൾ ചിലപ്പോൾ ഞെട്ടിയേക്കും. മൂന്നു മുതൽ നാല് കിലോമീറ്റർ വരെ മാത്രം മൈലേജുള്ള ഈ എസ്‌യുവിക്ക് 121 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

റേഞ്ച് റോവർ SE

സിനിമയിൽ എത്തിയ ഏറ്റവും വലിയ ആഡംബര എസ്‌യുവികളിലൊന്നായിരുന്നു റേഞ്ച് റോവർ SE. ഇത് മൂന്ന് വീൽബേസ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും. ഡീസൽ 3.0 ലിറ്റർ യൂണിറ്റാണ്. പെട്രോൾ യൂണിറ്റ് നാല് ഓപ്ഷനുകളിൽ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

അതുവഴി പവർ, ടോർക്ക് ഔട്ട്പുട്ട് കണക്കുകളും അതിനനുസരിച്ച് വ്യത്യാസപ്പെടും. റേഞ്ച് റോവർ SE മോഡലിൽ ലഭ്യമായ ആഡംബര സവിശേഷതകൾ വിപണിയിൽ മറ്റ് അധികം കാറുകൾക്കൊന്നും അവകാശപ്പെടാനാവില്ലാത്തതാണ്.

ഹിറ്റ്ചാർട്ടുകളിലേക്ക് സിനിമ, കിങ് ഖാൻ്റെ പത്താനിൽ ആറാടിയ കിടുക്കൻ കാറുകളിതാ...

ബിഎംഡബ്ല്യു 5 സീരീസ്

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി കാറുകളിലൊന്നാണ് ബിഎംഡബ്ല്യു 5 സീരീസ്. ബ്രാൻഡിന്റെ 3 സീരീസിനും 7 സീരീസിനും ഇടയിലായാണ് ഇത് സ്ഥാനംപിടിച്ചിരിക്കുന്നത്. വെറും 5.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ കാറിനാവും. ലക്ഷ്വറി, M സ്‌പോർട്ട് പാക്കേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മോഡൽ സ്വന്തമാക്കാനാവും.

Most Read Articles

Malayalam
English summary
Top luxury cars used in shah rukh khan s latest movie pathaan
Story first published: Saturday, January 28, 2023, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X