ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

നേരത്തെ ഒരു കാർ സ്വന്തമാക്കാൻ പോകുമ്പോൾ ആദ്യം പരിഗണിക്കുന്ന പ്രധാന ഘടകമായിരുന്നു മൈലേജ്. കൂടുതൽ ഇന്ധനക്ഷമത തരുന്ന മോഡലുകളിലേക്ക് ആളുകൾ കൂടുതൽ ആകൃഷ്‌ടരാവുകയും ചെയ്‌തു. എന്നാൽ ഈ ട്രെൻഡിന് അറുതിവന്നിട്ട് ഒന്ന് രണ്ട് വർഷമായി.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

ഇപ്പോൾ ഭൂരിഭാഗം ആളുകളും വാഹനത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതിനാൽ മൈലേജ് എന്ന ഘടകം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തു. ഇന്ത്യയിലെ വാഹനങ്ങൾക്ക് സുരക്ഷ കുറവാണെന്നാണ് പൊതുവേയുള്ള സംസാരം.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

എന്നാൽ ഈ ചീത്തപ്പേരെല്ലാം മാറിമാറി വരികയാണ്. അതിനായി നമ്മുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയലയവും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പറയാതെ വയ്യ! 2021 ഏപ്രിൽ ഒന്നിന് ശേഷം പുറത്തിറക്കുന്ന എല്ലാ പുതിയ കാറുകൾക്കും മുൻവശത്ത് ഇരട്ട എയർബാഗുകൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുകയും ചെയ്‌തു.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സർക്കാർ അവതരിപ്പിക്കുന്ന ഇത്തരം നിരവധി പരിഷ്ക്കാരങ്ങളുടെ തുടക്കം മാത്രമാണിതെന്ന് അനുമാനിക്കാം. അതിനാൽ ഇന്ത്യൻ റോഡുകളിൽ ഓടുന്ന എല്ലാ കാറുകൾക്കും നിർബന്ധമാക്കിയിട്ടുള്ള 6 സുരക്ഷാ സവിശേഷതകൾ ഏതെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ?

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

ഇരട്ട എയർബാഗുകൾ

അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരുടെ ജീവനു സംരക്ഷണമേകുന്ന ചുമതലയാണ് എയർബാഗുകൾ വഹിക്കുന്നത്. പുതുക്കിയ BNVSAP മാനദണ്ഡങ്ങൾ കാരണം, ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന മിക്ക കാറുകളിലും ഡ്യുവൽ എയർബാഗുകൾ ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായാണ് വരുന്നത്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

ഇതിനർഥം ചില വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങളിൽ പോലും കുറഞ്ഞത് രണ്ട് ഫ്രണ്ട് എയർബാഗുകളുണ്ട് എന്നതാണ്. അപകടമുണ്ടാകുമ്പോൾ അതിൽ നിന്നുമുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ എയർബാഗുകൾ സഹായിക്കുകയും യാത്രക്കാരെ ഗുരുതരമായ പരിക്കുകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

എബിഎസും ഇബിഡിയും

ഇബിഡിയുള്ള എബിഎസ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ആധുനിക കാറുകളിലും നിർബന്ധമാണ്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തെയാണ് എബിഎസ് എന്ന് വിളിക്കുന്നത്. വളരെ വര്‍ഷങ്ങളായി എബിഎസ് കാറുകളില്‍ ഇടംപിടിച്ചിട്ടെന്നതും കൗതുകകരമാണ്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിംഗ് നൽകുകയും ചെയ്യുന്ന രീതിയാണ് എബിഎസ്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

ഒരു വീലില്‍ മാത്രം ബ്രേക്കിംഗ് നടക്കുന്നത് ഒഴിവാക്കുകയാണ് എബിഎസിന്റെ പ്രധാന ജോലി. നാലു വീലുകളിലുമുള്ള സെന്‍സറുകളാണ് ഇതിന് പ്രധാന പങ്കുവഹിക്കുന്നത്. ഇബിഡി എന്നാൽ ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ എന്നാണ് മുഴുവൻ പേര്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

എബിഎസുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇത്. ബ്രേക്കിംഗ് ഫോഴ്‌സ് വീലുകളിലേക്ക് കൃത്യമായി എത്തിക്കുകയാണ് ഇബിഡിയുടെ ജോലി. കൂടാതെ വളവുകളിൽ ഈ സവിശേഷത വ്യക്തിഗത വീലിൽ പ്രവർത്തിക്കുന്ന ശക്തി അനുസരിച്ച് എല്ലാ 4 ചക്രങ്ങളിലും ബ്രേക്കിംഗ് ശക്തി തുല്യമായി വിതരണം ചെയ്യുകയും ചെയ്യും.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

ഹിൽ ഹോൾഡ് കൺട്രോൾ

ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഉള്ള മിക്ക കാറുകളിലും ഹിൽ ഹോൾഡ് കൺട്രോൾ ഇന്ന് സാധാരണമാണ്. ഇത് എഎംടി പതിപ്പിൽ വരെ ഈ സജ്ജീകരണം ഇന്ന് വാഹന നിർമാതാക്കൾ നൽകിവരുന്നുണ്ട്. എന്നാൽ ഇടത്തരം കാറുകളുടെ കാര്യത്തിൽ മാനുവൽ ഗിയർബോക്‌സുള്ള വാഹനങ്ങൾ പോലും ഹിൽ ഹോൾഡ് കൺട്രോൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

കയറ്റങ്ങളിൽ നിൽക്കുമ്പോൾ വാഹനം സുഗമമായി മുന്നോട്ട് പോകാൻ ഹിൽ ഹോൾഡ് നിയന്ത്രണം അനുവദിക്കുന്നു. ഇതിനർഥം ഹിൽ ഹോൾഡ് നിയന്ത്രണം ഉള്ള കാറുകൾ കയറ്റങ്ങളിലോ ചരിവുകളിലോ നിർത്തിയിട്ട് മുന്നോട്ട് എടുക്കമ്പോൾ പിന്നോട്ട് പോകുന്നതിനെ കുറച്ച് സെക്കൻഡുകൾ വരെ തടഞ്ഞുനിർത്തുന്നു.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

പിൻ പാർക്കിംഗ് സെൻസറുകൾ

ഈ സെൻസറുകൾ ഒരു കാർ പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറെ സഹായിക്കുക മാത്രമല്ല വാഹനം റിവേഴ്സ് എടുക്കുമ്പോൾ അപകടസാധ്യതയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

ഈ സെൻസറുകൾ കാറിനും പിന്നിലെ തടസത്തിനും ഇടയിലുള്ള ദൂരത്തെ ആശ്രയിച്ച് ഏത് വസ്തുവും തിരിച്ചറിയുകയും അതനുസരിച്ച് ഡ്രൈവറിന് അലാറത്തിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ

പേര് സൂചിപ്പിക്കുന്നത് പോലെ പെട്ടെന്നുള്ള ബ്രേക്കിംഗോ അപകടമുണ്ടായാലോ ഈ സവിശേഷത സീറ്റ് ബെൽറ്റിട്ട യാത്രക്കാരൻ മുന്നോട്ട് ആയുന്നതിൽ നിന്നും തടയും.

അങ്ങനെ അപകടത്തിൽ നിന്നും യാത്രക്കാരെ ഇത് സംരക്ഷിക്കും. ഇന്ത്യയിലെ മിക്ക കാറുകളിലും സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ ഇന്ന് സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്ന ചില സുരക്ഷാ സവിശേഷതകൾ

സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്

ഒരു നിശ്ചിത വേഗത കൈവരിച്ച ശേഷം കാറിലെ ഡോർ ലോക്ക് യാന്ത്രികമായി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണ് സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് എന്നത്. BNVSAP കാറുകൾക്ക് സ്പീഡ് സെൻസിംഗ് അലാറം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് ഡോർ ലോക്ക് നിർബന്ധമാക്കിയിട്ടില്ലെന്നത് ഒരു പോരായ്മയാണ്.

Most Read Articles

Malayalam
English summary
Top Mandatory Safety Features For All Cars In Indian Roads. Read in Malayalam
Story first published: Monday, August 2, 2021, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X