ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

പണ്ടൊക്കെ സഞ്ചരിക്കാനുള്ള ഒരു മാർഗമായിരുന്നു കാറുകളെങ്കിൽ ഇപ്പോൾ വിനോദത്തിനായുള്ള ഒരു മാർഗം കൂടിയായാണ് ആളുകൾ ഉപയോഗിക്കുന്നത്. വാഹനങ്ങൾക്കായുള്ള സാങ്കേതികവിദ്യ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് ഇതിനുള്ള കാരണങ്ങൾ.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

ഇക്കാലത്തെ സ്മാർട്ട് കാറുകൾക്ക് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും കൂടുതൽ സവിശേഷതകളാണുള്ളത്. സാങ്കേതികവിദ്യകളുടെ വളർച്ച വാഹനങ്ങളിലും വലിയ പങ്കാണ് വഹിക്കുന്നത്. ഇന്നു വിപണിയിലെത്തുന്ന പല കാറുകളും റിമോട്ട് സ്റ്റാർട്ട് ഫീച്ചറാൽ സമ്പന്നരാണ്. എന്നിരുന്നാലും ഈ ഫീച്ചർ എല്ലാ കാറുകളിലും ലഭ്യമായേക്കില്ല.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

വാഹനത്തിന്റെ സുഖവും പ്രായോഗികതയും വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് റിമോട്ട് സ്റ്റാർട്ട് ഫീച്ചർ. നിങ്ങളുടെ കാർ മാറ്റുന്ന വേളയിൽ റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള ഒരു മോഡലിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ പരിചയപ്പെട്ടിരിക്കേണ്ട ചില മോഡലുകളുണ്ട്. അത്തരം ചില മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

കിയ സോനെറ്റ്

കിയ കാർ മോഡലുകൾ Kia UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലൂടെയോ വാച്ചിലൂടെയോ നിരവധി വെഹിക്കിൾ കൺട്രോൾ ആക്‌സസ് ചെയ്യാൻ ഈ അതുല്യ സാങ്കേതികവിദ്യ അനുവദിക്കും.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

ഇതിലൂടെ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ക്ലൈമറ്റ് കൺട്രോൾ, പ്യൂരിഫയർ കൺട്രോൾ, വാഹന ലൊക്കേഷൻ, ടിപിഎംഎസ് മുതലായവ ഉപയോഗിക്കാനും ഉടമകൾക്ക് സാധിക്കും.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

കിയ സെൽറ്റോസ്

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ കാറാണ് സെൽറ്റോസ്. റിമോട്ട് സ്റ്റാർട്ട് പോലെയുള്ള ഫീച്ചറുകളും കിയ സെൽറ്റോസിലെ കൂടുതൽ സാങ്കേതിക മുന്നേറ്റങ്ങളും മോഡലിനെ അതിവേഗമാണ് രാജ്യത്ത് ജനപ്രിയ എസ്‌യുവിയായി മാറ്റിയത്. ഈ കാറും Kia UVO കാർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

ഹ്യുണ്ടായി വെന്യു

തടസങ്ങളൊന്നുമില്ലാത്ത റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള ഒരു കാറാണ് തിരയുന്നതെങ്കിൽ വേറൊരു ശങ്കകളൊന്നുമില്ലാതെ തന്നെ ഹ്യുണ്ടായി വെന്യു വാങ്ങാം. റിമോട്ട് സ്റ്റാർട്ട് ഫീച്ചർ ഈ കോംപാക്‌ട് എസ്‌യുവി മികച്ച രീതിയിലാണ് ഉപയോഗിക്കുന്നത്. ഈ വാഹനത്തിലെ അതുല്യമായ സാങ്കേതിക സവിശേഷതകൾ അൺലോക്ക് ചെയ്യുന്ന ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ലഭ്യമാവും.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

ഹ്യുണ്ടായി i20

ഹ്യുണ്ടായി i20 ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബ്രാൻഡിന്റെ മറ്റൊരു മോഡലാണ്. സ്‌മാർട്ട്‌ഫോണിൽ ബ്ലൂലിങ്ക് ആപ്പ് ഡൗൺലോഡ് ചെയ്‌ത് റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഡോർ ലോക്ക്/അൺലോക്ക്, ഓട്ടോ എസി ഓൺ/ഓഫ്, ഫൈൻഡ് മൈ കാർ ലൊക്കേഷൻ, സീറ്റ് വെന്റിലേഷൻ, എസ്‌ഒ‌എസ് തുടങ്ങിയ ഫീച്ചറുകൾ ഈ പ്രീമിയം ഹാച്ച്ബാക്കിലും സ്വന്തമാക്കാം.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

മഹീന്ദ്ര XUV700

ഇന്ന് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിലെ മുൻനിരയിൽ കാണാനാവുന്ന മോഡലാണ് മഹീന്ദ്രയുടെ XUV700. അത്യുഗ്രൻ സുരക്ഷാ സവിശേഷതകളും ഫീച്ചറുകളും കോർത്തിണക്കിയതാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ ഹൈലൈറ്റ്.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

ആത്യന്തിക സാഹസിക വാഹനം എന്നതിലുപരി റിമോട്ട് സ്റ്റാർട്ട് പോലെയുള്ള ഫീച്ചറുകളുടെ സാന്നിധ്യം മഹീന്ദ്ര XUV700 എസ്‌യുവിയെ തീർച്ചയായും ആകർഷിക്കുന്ന കാര്യങ്ങളാണ്. റിമോട്ട് വഴി വാഹനം സ്റ്റാർട്ട് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന മഹീന്ദ്ര AdrenoX ലിങ്ക്ഡ് ഫീച്ചറാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ നൽകിയിരിക്കുന്നത്.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

എംജി ഹെക്ടർ

ഫീച്ചറുകളുടെ കാര്യം വരുമ്പോൾ എംജി ഹെക്‌ടറിന് വിപണിയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി എന്ന വിശേഷണമാണ് ഇതിനെല്ലാം കാരണമായത്. അതിനാൽ ഇതുപോലുള്ള ഒരു ആധുനിക കാറിൽ റിമോട്ട് സ്റ്റാർട്ട് ഫീച്ചർ ഉൾപ്പെടുത്തിയതിൽ അതിശയിക്കാനില്ല.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

എംജി iSmart കണക്റ്റഡ് കാർ സാങ്കേതികവിദ്യ മനസിലാക്കാൻ എളുപ്പമാണ്. ഒപ്പം വിവിധ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 4G നെറ്റ്‌വർക്ക് ആർക്കിടെക്ചറിലൂടെയാണ് ബ്രിട്ടീഷ് ബ്രാൻഡ് കാർ ഇന്റർനെറ്റ് കണക്റ്റീവിറ്റി പോലുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

മാരുതി സുസുക്കി ബലേനോ

വിപണിയിൽ കാലുറപ്പിച്ചതിന് ശേഷം നിരവധി നവീകരണങ്ങൾക്ക് വിധേയമായിട്ടുള്ളവനാണ് മാരുതി ബലേനോ. സുസുക്കി കണക്ട് വഴി പ്രവർത്തനക്ഷമമാക്കിയ റിമോട്ട് സ്റ്റാർട്ട് ഫീച്ചറാണ് ഈ കാറിലെ ഏറ്റവും മികച്ച ടച്ചുകളിൽ ഒന്ന്. ഇത് മാരുതി ബലേനോയിൽ അലക്‌സാ അനുയോജ്യതയും ഇപ്പോൾ നൽകുന്നുണ്ട്.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

ഹ്യുണ്ടായി വേർണ

വേർണ സി-സെഗ്മെറ് സെഡാനും ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മോഡലാണ്. അത് വളരെ സമഗ്രവും ബഹുമുഖവുമായ കാറാക്കി ഇതിനെ മാറ്റുന്നുണ്ട്. റിമോട്ട് സ്റ്റാർട്ട് ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിനു പുറമേ ഈ മികച്ച ആപ്പിന് നിങ്ങളുടെ കാറിന്റെ അനുഭവം മെച്ചപ്പെടുത്താൻ കഴിയും.

ഫീച്ചറുകളിലെ ധാരാളി! റിമോട്ട് സ്റ്റാർട്ട് ഫീച്ചറുള്ള സ്‌മാർട്ട് കാറുകൾ

മഹീന്ദ്ര സ്കോർപിയോ

മഹീന്ദ്രയുടെ സ്വന്തം അഡ്രിനോക്സ് കണക്ടിവിറ്റി നകുന്ന മറ്റൊരു വാഹനമാണ് പുത്തൻ സ്കോർപിയോ. ഇതുപയോഗിച്ച് വാഹനം റിമോട്ടായി സ്റ്റാർട്ട് ചെയ്യാനും എ.സി ഇടാനുമെല്ലാം സാധിക്കും. ഓഫീസിൽ നിന്നിറങ്ങുമ്പോൾ അല്ലെങ്കിൽ വെയിലത്ത് വാഹനം പാർക്ക് ചെയ്ത് തിരികെ വരുമ്പോഴോ വാഹനം സ്റ്റാർട്ട് ചെയ്ത് സജ്ജമാക്കി നിർത്താൻ ഈ റിമോട്ട് സ്റ്റാർട്ട് ഫീച്ചർ ഉടമയെ സഹായിക്കും.

Most Read Articles

Malayalam
English summary
Top nine cars with remote start feature in india right now details
Story first published: Thursday, July 7, 2022, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X