പണിയുണ്ടേലും ഗുണമുണ്ട്, മാനുവൽ കാറുകൾ ഇപ്പോഴും പ്രിയങ്കരമായിരിക്കാനുള്ള കാരണങ്ങൾ
ഓട്ടോമാറ്റിക് കാറുകളേക്കാൾ കൂടുതൽ മുൻഗണന മാനുവൽ ഗിയർബോക്‌സുള്ള കാറുകൾക്ക് നൽകിയിരുന്ന കാലമൊക്കെ കഴിഞ്ഞു. അതായത് മാനുവൽ ട്രാൻസ്മിഷൻ മോഡലുകളുടെ ഉപയോഗം കുറഞ്ഞുവരികയാണെന്നാണ് പഠനങ്ങളെല്ലാം സൂചന നൽകുന്നത്.

ഒട്ടുമിക്കയാളുകൾക്കും വീടുകളിൽ ഒരു കാർ അല്ലെങ്കിൽ ഇരുചക്ര വാഹനമുണ്ടെന്നതു തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. നിരത്തുകളിൽ അതുനുമാത്രം തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നത്. മെട്രോ നഗരങ്ങളിൽ ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ ഓട്ടോമാറ്റിക് സംവിധാനം ഡ്രൈവർമാർക്ക് അനുഗ്രഹമായി മാറി.

എങ്കിലും ഇന്നും വിപണിയില്‍ മാനുവല്‍ കാറുകളാണ് അരങ്ങ് വാഴുന്നതെന്നും പറയാം. പൂർണമായും ആളുകൾ ഓട്ടോമാറ്റിക്കിലേക്ക് മാറാൻ ഇതുവരെ തുനിഞ്ഞിട്ടില്ലെന്നു വേണം പറയാൻ. ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നത് എന്തോ കുറച്ചിലാണെന്ന് കരുതുന്നവരാണ് ഇതിൽ ഏറെയും.

എങ്കിലും ഒരു വശത്ത് ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം കൃമാതീതമായാണ് വര്‍ധിക്കുന്നത്. 2020-ലെ ഒരു പഠനമനുസരിച്ച് വിപണിയിലെ പുതിയ കാർ മോഡലുകളിൽ 15 ശതമാനത്തിൽ താഴെ മാത്രമാണ് മാനുവൽ ഗിയർബോക്‌സുള്ളത്. എന്നാൽ മാനുവൽ കാറുകൾ നിർജീവാവസ്ഥയിൽ നിന്ന് വളരെ അകലെയാണ്. കാരണം പല ഡൈ-ഹാർഡ് കാർ പ്രേമികളും ഇപ്പോഴും ഓട്ടോമേറ്റഡ് കാറുകളേക്കാൾ സ്റ്റിക്ക് ഷിഫ്റ്റുകളാണ് ഇഷ്ടപ്പെടുന്നത് എന്നു തന്നെ.

മാനുവൽ കാറുകൾ ഇഷ്‌ടപ്പെടുന്നതിനും പലർക്കും പല കാരണങ്ങളും പറയാനുണ്ടാവും. മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ചില നേട്ടങ്ങളുമുണ്ട് കേട്ടോ.. അതെന്തെല്ലാമാണെന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട കാര്യമൊന്നുമില്ല. പറഞ്ഞു തരാം.

കൺട്രോളിംഗ്
ഡ്രൈവിംഗിൽ നിങ്ങൾക്ക് വാഹനത്തിന്റെ പൂർണ നിയന്ത്രണം വേണമെങ്കിൽ ഒരു മാനുവൽ കാർ തെരഞ്ഞെടുക്കുന്നതു തന്നെയായിരിക്കും ശരിയായ തീരുമാനം.എല്ലാ അനുബന്ധ ഘടകങ്ങളും പരിഗണിച്ച ശേഷം ഗിയർ എപ്പോൾ മാറ്റണമെന്ന് സ്വയം തീരുമാനിക്കാൻ ഇത് അനുവദിക്കുന്നു. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കമ്പ്യൂട്ടറിനെ ആശ്രയിക്കേണ്ടി വരില്ലെന്നത് വളരെ മേൻമയുള്ള കാര്യമാണ്.

കുറഞ്ഞ മെയിന്റനെൻസ്
ലളിതമായ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മാനുവല്‍ കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് ഏറെ കുറവാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകൾക്ക് പതിവായി ഫ്ലൂയിഡ് ചെയ്ഞ്ചും ഫിൽട്ടർ റീപ്ലേസ്മെന്റുമെല്ലാം ആവശ്യമായി വരും.

ഓട്ടോമാറ്റിക് കാറുകളുടെ സാധാരണ ഉപയോഗ സമയത്ത് ഉയർന്ന ഫ്ലൂയിഡ് പ്രവർത്തന താപനില കാരണം ദ്രുതഗതിയിലുള്ള ദ്രാവക ശോഷണവും സംഭവിക്കുന്നുണ്ട്. മാനുവൽ കാറുകൾക്ക് ഈ മാറ്റങ്ങൾ ആവശ്യമില്ല, അതിനാൽ കുറഞ്ഞ മെയിന്റനെൻസ് മാത്രമാണ് വേണ്ടിവരിക.

കൂടുതൽ പവർ എക്‌സ്പീരിയന്‍സ്
ഒരു ഓയിൽ പമ്പ് പ്രവർത്തിപ്പിക്കുന്നതിനാലും ടോർക്ക് സ്ലിപ്പേജുള്ളതിനാലും ഓട്ടോമാറ്റിക് കാറുകളുടെ കാര്യത്തിൽ എഞ്ചിന് അതിന്റെ കരുത്തിൽ അൽപം കുറവുണ്ടാവും. നേരെമറിച്ച്, കാറുകളിൽ മാനുവൽ ഗിയർബോക്‌സാണുള്ളതെങ്കിൽ ഡ്രൈവര്‍ക്ക് പൂര്‍ണ അധികാരമാണ് മാനുവല്‍ കാറുകള്‍ നല്‍കുന്നത്. അതിനാല്‍ വിവിധ തരത്തിലുള്ള ഡ്രൈവിംഗ് പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രൈവര്‍ക്ക് സാധിക്കും.

ഓട്ടോമാറ്റിക് ആർക്കും ഓടിക്കാം
ഇന്ന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മിക്ക കാറുകളിലും ഡിഫോൾട്ട് മോഡാണ്. മാനുവൽ കാറുകൾ ഓടിക്കുന്നവർ അത് മനപൂർവം ചെയ്യേണ്ടി വരും. ഇക്കാലത്ത് മാനുവൽ വാഹനങ്ങൾ ഓടിക്കാൻ എല്ലാവർക്കും അറിയണമെന്നുമില്ല. ആയതിനാൽ അത് മറ്റൊരു അഭിമാനകരമായ കാര്യമാണ് നൽകുന്നത്. ഡ്രൈവിംഗ് എക്‌സ്പീരിയന്‍സുകള്‍ക്ക് മാനുവല്‍ കാറുകള്‍ നിര്‍ണായകമാണ്.

മികച്ച മൈലേജ്
ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാറുകളിലെ യാത്ര അൽപം ചെലവേറിയതാണ്. അതിനാൽ ഓടിക്കുമ്പോൾ ഇന്ധനച്ചെലവിനെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല.

ഓട്ടോമാറ്റിക് കാറുകൾ കഴിഞ്ഞ ദശകത്തിലുടനീളം നിരവധി ഗിയറുകൾ കൂട്ടിച്ചേർക്കുകയും എഞ്ചിൻ പരിഷ്കാരങ്ങളിലൂടെ കടന്നുപോകുകയും ചെയ്‌തിട്ടുണ്ടെന്ന് ശരിയാണെങ്കിലും ഒട്ടുമിക്ക മോഡുകളിലും ഇന്നും മാനുവൽ ഓപ്ഷൻ തന്നെയാണ് കൂടുതൽ മൈലേജ് നൽകുന്നത്.

ക്വിക്ക് സ്റ്റാർട്ട്
ഒരു മാനുവൽ കാർ ഓടിക്കുമ്പോൾ എഞ്ചിൻ ആർപിഎമ്മും ടയറിന്റെ വേഗതയും അനുസരിച്ച് കൃത്യമായ നിമിഷത്തിൽ ആക്‌സിലറേഷൻ കഴിയും. എന്നാൽ ശരിയായ ഗിയറും ടോർക്ക് കൺവെർട്ടർ സ്ലിപ്പും നിർണയിക്കാൻ ഓട്ടോമാറ്റിക് വാഹനം എടുക്കുന്ന ലാഗ് ഒഴിവാക്കാൻ ഇത് അനുവദിക്കുന്നുണ്ട്.

കാറുമായുള്ള വ്യക്തി ബന്ധം
ഒരു മാനുവൽ ഗിയർബോക്‌സ് ഉള്ളപ്പോഴാണ് നിങ്ങൾക്ക് കാറുമായുള്ള ബന്ധം കൂടുതൽ അടുക്കുന്നതെന്നാണ് പറച്ചിൽ. ഗിയറുകൾ സ്വമേധയാ മാറ്റുക എന്നതിനർഥം ഒരു ഓട്ടോമാറ്റിക് വാഹനത്തിന് നൽകാൻ കഴിയാത്ത, വാഹനവുമായി വ്യക്തിപരമായതും ശക്തവുമായ ബന്ധം ഉണ്ടായിരിക്കുക എന്നാണ്. ഓട്ടോമാറ്റിക് കാറുകളിൽ ഇല്ലാത്ത ക്രാങ്ക്ഷാഫ്റ്റും ഡ്രൈവ്ഷാഫ്റ്റും തമ്മിലുള്ള നേരിട്ടുള്ളതും സ്ഥിരവുമായ ബന്ധം ഇത് ഉറപ്പാക്കുന്നു.

ഓട്ടോമേറ്റഡ് കാറുകൾ ഉപയോഗിക്കാൻ കൂടുതൽ ആളുകൾക്ക് താൽപ്പര്യമുണ്ടെങ്കിലും മാനുവൽ വാഹനങ്ങൾക്ക് അവരുടേതായ നേട്ടങ്ങളുണ്ട്. മാനുവൽ ഗിയർബോക്‌സുകളുടെ ഗുണങ്ങൾ ഓട്ടോമാറ്റിക് കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടതലാണെന്ന് മനസിലാക്കാമെങ്കിലും എന്തും എളുപ്പമാക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഓട്ടോമാറ്റിക് കാറുകൾക്കാണ് പ്രസക്തി കൂടുതൽ.


Click it and Unblock the Notifications








