ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ഡീസൽ ലോക്കോമോട്ടീവ് 'WDG-6G'
ട്രെയിന് സഞ്ചരിക്കുവാൻ ആവശ്യമായ പ്രേരകശക്തി നൽകുന്ന വാഹനമാണ് ലോക്കോമോട്ടീവ് അഥവാ തീവണ്ടി എഞ്ചിൻ. ഭാരം വഹിക്കുവാൻ ശേഷിയുള്ള തീവണ്ടി എഞ്ചിനുകളെ മൾട്ടിപ്പിൾ യൂണിറ്റ്സ്, മോട്ടോർ കോച്ചസ്, റെയിൽ കാറുകൾ, പവർ കാറുകൾ എന്നൊക്കെ വിളിക്കാറുണ്ട്.

ഇന്നിവിടെ പരിചയപ്പെടുത്താൻ പോവുന്നത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ WDG-6G ഡീസൽ എഞ്ചിൻ ലോക്കോമോട്ടീവിനെയാണ്. WDG-6G എന്നത് ഇന്ത്യൻ റെയിൽവേ ഗുഡ്‌സ് സർവീസിനായി ഉപയോഗിക്കുന്ന ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവിന്റെ ഒരു ക്ലാസാണ്.

ജനറൽ ഇലക്ട്രിക് (GE) രൂപകൽപ്പന ചെയ്ത WDG-4G ലോക്കോമോട്ടീവിന്റെ ഹൈ പവർ വേരിയന്റാണ് WDG-6G. 6,000 bhp കരുത്തുള്ള ഈ എഞ്ചിൻ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയിൽ എത്തുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പെൻസിൽവാനിയയിലുള്ള ജനറൽ ഇലക്ട്രിക് (ഇപ്പോൾ വാബ്ടെക്) പ്ലാന്റിലാണ് ഇവയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ ബിഹാറിലെ മർഹോറയിലുള്ള ഫാക്ടറിയിൽ ഈ ലോക്കോമോട്ടീവിന്റെ ശേഷിക്കുന്ന എല്ലാ യൂണിറ്റുകളും നിർമിക്കും. ഇതിനായി യുപിയിലെ റോസയിലും ഗുജറാത്തിലെ ഗാന്ധിധാമിലും ജിഇ മെയിന്റനൻസ് ഷെഡുകളും റെയിൽവേ നിർമിച്ചിട്ടുണ്ട്.

ഡിസൈൻ പ്ലാറ്റ്‌ഫോം GE Evolution സീരീസ് അടിസ്ഥാനമാക്കിയുള്ളതാണെന്നതും ഏറെ ശ്രദ്ധേയമാണ്. കൂടാതെ 6,000 bhp പവർ നൽകുന്ന 4-സ്ട്രോക്ക് 16-സിലിണ്ടർ പൂർണമായി ടർബോചാർജ്ഡ് എഞ്ചിനാണ് അവതരിപ്പിക്കുന്നതും. നിലവിൽ ഇതിന്റെ രണ്ട് യൂണിറ്റുകളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
MOST READ: Kratos ഇലക്‌ട്രിക് ബൈക്കിന്റെ ഡെലവിറിക്കായി രസകരമായ വഴി തെരഞ്ഞെടുത്ത് Tork, വീഡിയോ കാണാം

കൂടുതൽ വിശദീകരിച്ചാൽ ജനറൽ ഇലക്‌ട്രിക്കിന്റെ എവല്യൂഷൻ സീരീസ് അടിസ്ഥാനമാക്കിയുള്ള ലോക്കോമോട്ടീവിൽ 16 സിലിണ്ടർ V-16 എവല്യൂഷൻ സീരീസ് എഞ്ചിനും ഫോർ-സ്ട്രോക്ക് ഫുൾ ടർബോചാർജ്ഡ് ഇന്റർ കൂൾഡ് മെഷീനുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്ന മറ്റേതൊരു ഡീസൽ ലോക്കോമോട്ടീവുകളേയും അപേക്ഷിച്ച് ഉയർന്ന ഇന്ധനക്ഷമതയ്ക്കും കുറഞ്ഞ മലിനീകരണത്തിനും വേണ്ടിയുള്ള ഒരു ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനമാണ് WDG-6G ലോക്കോയ്ക്കുള്ളത്.
MOST READ: രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
കൂടാതെ ഡീസൽ ലോക്കോമോട്ടീവ് UIC 1 എമിഷൻ കംപ്ലയിന്റാണ്. ഇത് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു വസ്‌തുത. ഡ്രൈവേഴ്‌സ് ക്യാബുമായി ബന്ധപ്പെട്ട വിവിധ പുതിയ ഹൈടെക് ഫീച്ചറുകളെ ലോക്കോമോട്ടീവ് പിന്തുണയ്ക്കുന്നുമുണ്ട്.

കൂടാതെ HVAC (ഹീറ്റിംഗ്, വെന്റിലേറ്റിംഗ്, എയർ കണ്ടീഷനിംഗ്), ഹീറ്റഡ് വിൻഡ്‌ഷീൽഡുകൾ, ഹോട്ട് പ്ലേറ്റ്, യൂറിനൽ, ലോക്കോ പൈലറ്റുമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകൾ എന്നിവയും ലോക്കോമോട്ടീവിന്റെ മെച്ചപ്പെടുത്തിയ ഓപ്പറേറ്റർ, ക്യാബ് സൗകര്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
MOST READ: കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ലോക്കോ വിഷൻ, ട്രിപ്പ് ഒപ്റ്റിമൈസർ, ക്യാബ് സിഗ്നലിംഗ് തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം ഭാവിയിൽ ഡിജിറ്റൽ സൊല്യൂഷനുകളിലേക്കുള്ള നവീകരണക്ഷമതയുമായി കൺസോളിഡേറ്റഡ് കൺട്രോൾ ആർക്കിടെക്ച്ചർ കൺട്രോൾ സിസ്റ്റവും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ ഓട്ടോ എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ഓക്സിലറി പവർ യൂണിറ്റുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ ലോക്കോമോട്ടീവിന്റെ അറ്റകുറ്റപ്പണികൾക്കും വിദൂര നിരീക്ഷണത്തിനും കൂടുതൽ പ്രായോഗികമാണ് WDG-6G ഡീസൽ എഞ്ചിൻ.

കൂടാതെ തുടർച്ചയായ ഫ്ലീറ്റ് ഹെൽത്ത് നിരീക്ഷണത്തിനായി ഡയഗ്നോസ്റ്റിക്സും ലോക്കോമോട്ടീവിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ക്യാബിന്റെ മുൻഭാഗം ക്രാഷുകളെ അതിജീവിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ എളുപ്പത്തിൽ അറ്റകുറ്റപ്പണികൾ പ്രാപ്തമാക്കുന്നതിന് ഇലക്ട്രിക്കൽ ഹാർഡ്‌വെയറുകളുടെയും ഉപകരണങ്ങളുടെയും പാക്കേജിംഗ് മികച്ച രീതിയിൽ ചെയ്തു.

റെയിൽവേ പറയുന്നതനുസരിച്ച് ഈ പുതിയ ഇനം ലോക്കോമോട്ടീവുകളുടെ സഹായത്തോടെ ഒരു ചരക്ക് ട്രെയിൻ റേക്കിന്റെ വഹിക്കാനുള്ള ശേഷി ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട് എന്നാണ്. കൂടാതെ വർധിച്ച ട്രെയിൻ സർവീസുകളുടെ കാര്യത്തിൽ ഇത് സെക്ഷണൽ ശേഷി ഉയർത്തുകയും ഇന്ധന ഉപഭോഗം മുതലായവയുടെ കാര്യത്തിൽ പ്രവർത്തന കാര്യക്ഷമതയിലേക്ക് നയിക്കുകയും ചെയ്യും.


Click it and Unblock the Notifications








