സ്റ്റെപ്പ് കയറിയിറങ്ങി ഒരു ടൊയോട്ട ഫോര്‍ച്യൂണര്‍ അപാരത

എസ്‌യുവി ശ്രേണിയിലെ മികച്ച വാഹനമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഇത് കൊണ്ട് തന്നെ തന്റെ എതിരാളികളെക്കാളും മികച്ച വില്‍പ്പനയാണ് വിപണിയില്‍ ഫോര്‍ച്യൂണറിനുള്ളത്. ഫോര്‍ വീല്‍ ഡ്രൈവുള്ള പുതുതലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍, ഓഫ് റോഡിംഗിനും അനുയോജ്യമായ വാഹനമാണ്.

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

വലിയ വാഹനങ്ങളെപ്പോലും ഫോര്‍ച്യൂണര്‍ റോഡിലൂടെ കെട്ടി വലിച്ചതു കൊണ്ട് പോവുന്ന വീഡിയോകള്‍ മുമ്പ് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ആവശ്യമെങ്കില്‍ പടിക്കെട്ട് കയറാന്‍ പോലും ഫോര്‍ച്യൂണര്‍ തയ്യാറാണ്.

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

ഇതൊരു ആവേശത്തിന് പറഞ്ഞതല്ല കേട്ടോ, താഴെ നല്‍കിയിട്ടുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍ നമുക്ക് മനസിലാവും ടൊയോട്ട ഫോര്‍ച്യൂണറിന്റെ സാഹസികത. ഒരു മോഡിഫിക്കേഷനും നടത്താത്ത ഫോര്‍ച്യൂണറാണ് ഈ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.

Most Read:കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി - വീഡിയോ

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

പടിക്കെട്ട് വളരെ അനായാസകരമായി ഇറങ്ങുന്ന ഫോര്‍ച്യൂണറിനെയാണ് തുടക്കത്തില്‍ കാണാനാവുന്നത്. താഴേക്കിറങ്ങുമ്പോള്‍ പടിക്കെട്ടിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് പോയെങ്കിലും മുന്‍ ബമ്പറിന്റെയോ പിന്‍ ബമ്പറിന്റെയോ അടിവശം പടികളില്‍ ഒന്ന് തട്ടുക പോലും ചെയ്തില്ല.

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

ഒരു കുഴപ്പവും കൂടാതെയാണ് ഫോര്‍ച്യൂണര്‍ തിരിച്ച് മുകളിലേക്കും കയറിയത്. ഇരു സാഹചര്യങ്ങളിലും എസ്‌യുവി കുത്തനെ ഇറങ്ങുകയും കയറുകയുമാണ് ചെയ്തത്. ഇത് ഫോര്‍ച്യൂണറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് മികവ് എടുത്തു കാട്ടുന്നു.

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

മോശമില്ലാത്ത ഓഫ് റോഡ് അനുഭവം എസ്‌യുവി നല്‍കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2016 -ലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. വില്‍പ്പനയ്‌ക്കെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ പട്ടികയില്‍ ഒന്നാമതെത്തി ഈ എസ്‌യുവി.

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

ഫോര്‍ വീല്‍ ഡ്രൈവ്, ടു വീല്‍ ഡ്രൈവ് പതിപ്പുകളിലിത് ലഭ്യമാണ്. ഡീസല്‍, പെട്രോള്‍ വകഭേദങ്ങളും ഈ ഏഴ് സീറ്റര്‍ എസ്‌യുവിയ്ക്കുണ്ട്.

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കുക 164 bhp കരുത്തും 245 Nm torque ഉം ആയിരിക്കും. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷുകളും ഇതിലുണ്ട്. എന്നാല്‍ ടു വീല്‍ ഡ്രൈവ് മാത്രമെ പെട്രോള്‍ പതിപ്പിലുള്ളൂ.

Most Read:ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

സ്റ്റെപ്പ് കയറിയിറങ്ങി ഒരു ഫോര്‍ച്യൂണര്‍ അപാരത

2.8 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ പരമാവധി 174 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കും. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡീസല്‍ പതിപ്പിലുണ്ട്. ടു വീല്‍ ഡ്രൈവും ഫോര്‍ വീല്‍ ഡ്രൈവും ഡീസല്‍ പതിപ്പിലുണ്ട്. ഫോര്‍ച്യൂണറിന്റെ അപ്പ്രോച്ച് കോണ്‍ 29 ഡിഗ്രിയും ഡിപ്പാര്‍ചര്‍ കോണ്‍ 25 ഡിഗ്രിയും ആണ്. ഇക്കാരകണത്താല്‍ തന്നെ കുത്തനെയുള്ള കയറ്റങ്ങളും മറ്റും സുഗമമായി മറികടക്കാന്‍ ഫോര്‍ച്യൂണറിനാവും.

Source:scorpio_fortuner_lovers

Most Read Articles

Malayalam
English summary
toyota fortuner climb up and down steps: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X