കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

കാര്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവിനും മറ്റും നല്‍കുന്നത് മിക്ക ഡീലര്‍ഷിപ്പുകളിലെയും കാഴ്ചയാണ്. ഇത് ഉപഭോക്താവിന് കാര്‍ അനുഭവിച്ചറിയാന്‍ സഹായിക്കും. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയ ഒരു വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

കാര്‍ വാങ്ങാനായി ഡീലര്‍ഷിപ്പിലെത്തിയ സ്ത്രീയ്ക്ക് പിണഞ്ഞ വലിയ അബദ്ധമാണ് വീഡിയോയിലുള്ളത്. ഡീലര്‍ഷിപ്പിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങളിലാണ് വളരെ അപകടകരമായ ഈ സംഭവം പതിഞ്ഞത്.

കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

ഹിമാചല്‍ പ്രദേശിലെ ഒരു ഹ്യുണ്ടായി ഷോറൂമാണ് ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ മാതാപിതാക്കളോടൊപ്പം കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയതായിരുന്നു ഒരു സ്ത്രീ.

Most Read:സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

വാങ്ങാന്‍ ഉദ്ദേശിച്ച ഹ്യുണ്ടായി എലൈറ്റ് i20 -യെ കുറിച്ചുള്ള വിശദാംശങ്ങള്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് ഇവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ കാറിനെ കൂടുതല്‍ അടുത്തറിയാനായി ഇവര്‍ കാറിനകത്ത് കയറി.

കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

ഡ്രൈവര്‍ സീറ്റിലിരുന്ന ഇവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍, പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് കാര്‍ അതിവേഗത്തില്‍ മുന്നോട്ട് പാഞ്ഞു. നിര്‍ത്താതെ പാഞ്ഞ കാര്‍ ഷോറൂമിന്റെ ചില്ല് തകര്‍ത്ത് പുറത്ത് കടന്ന് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കുന്നതാണ് വീഡിയോ.

കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

ഷോറൂമിലെ വിലയേറിയ ചില്ല് തകര്‍ത്തതിന് പുറമെ രണ്ട് കാറുകള്‍ക്ക് കൂടിയാണ് ഈ സംഭവത്തില്‍ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. കണക്കുകള്‍ പറയുന്നത് ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ വരുത്തി വച്ചതെന്നാണ്.

കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

സംഭവിച്ചതെന്താണെന്ന് ഡീലര്‍ഷിപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് i20 ഓട്ടോമാറ്റിക്ക് ആയിരിക്കാമെന്നാണ്. കാറിനകത്ത് കയറിയ സ്ത്രീ അബദ്ധത്തില്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണില്‍ അമര്‍ത്തിയിരിക്കാനാണ് സാധ്യത.

Most Read:സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ - ജനുവരി കണക്കുകള്‍

ഇത് എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാരണമായതാവാം. പെട്ടെന്ന് നടന്ന ഈ കാര്യങ്ങളില്‍ പരിഭ്രാന്തയായ ഇവര്‍ ആക്‌സലറേറ്ററില്‍ ചവിട്ടിയത് കാര്‍ മുന്നോട്ട് പോവാനും കാരണമായതായിരിക്കാം.

Most Read Articles

Malayalam
English summary
Car Purchase Gone Wrong: Woman Crashes Display Car In Hyundai Showroom: read in malayalam
Story first published: Thursday, February 21, 2019, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X