സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രിലിൽ പ്രാബല്യത്തില്‍ വരാനിരിക്കേ, മാരുതി സുസുക്കിയുടെ ഡീസല്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിട പറയാന്‍ സാധ്യതയേറി. നിലവിലെ ഡീസല്‍ എഞ്ചിനുകളെല്ലാം ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പരിഷ്‌ക്കരിക്കുകയാണെങ്കില്‍ ചെലവ് കൂടാനിടയുണ്ട്. ഗവണ്‍മെന്റിനും മറ്റു പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മലിനീകരണ തോത് കൂടുതലുള്ള ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളോട് താല്‍പ്പര്യം ഇല്ലതാനും.

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

ഈ സാഹചര്യത്തിലാണ് മാരുതി തങ്ങളുടെ ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കമ്പനി ഒന്നു ചുവട് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഡീസല്‍ കാറുകള്‍ നിര്‍ത്തുന്നതിന് പുറമെ സിഎന്‍ജിയിലേക്ക് (കംപ്രസ്സഡ് നാച്ചുറല്‍ ഗ്യാസ്) ഇവ മാറ്റാനുള്ള പുറപ്പാടിലാണ്.

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

ഇത്തരത്തിലുള്ള മാറ്റം ബിഎസ് VI നിര്‍ദ്ദേശിക്കുന്ന പ്രകാരം ചെയ്യാമെങ്കിലും ചില എഞ്ചിനുകള്‍ സിഎന്‍ജിയിലേക്ക് മാറ്റണമെങ്കില്‍ കുറച്ചധികം മെനക്കെടേണ്ടി വരും മാരുതിയ്ക്ക്. ഇതിന് പുറമെ CAFE (കോര്‍പ്പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സി) നിയമവും 2022 ഏപ്രിലിലോടെ നിലവില്‍ വരും.

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

CAFE നിയമം പ്രകാരം കൂടുതല്‍ ഇന്ധനശേഷിയും കുറഞ്ഞ മലിനീകരണ തോതും വാഹനത്തിലുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്.

Most Read:ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

ഈ നിര്‍ദ്ദേശങ്ങളിലൂടെ കടന്ന് പോയപ്പോള്‍ ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തുകയാണ് ലാഭകരം എന്ന തീരുമാനത്തില്‍ കമ്പനി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് മാതൃ സ്ഥാപനമായ സുസുക്കിയുമായി ഇതിനോടകം തന്നെ മാരുതി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

വിപണിയില്‍ ഡീസല്‍ വാഹനങ്ങളെക്കാളും വില്‍പ്പനയുള്ളത് പെട്രോള്‍ വാഹനങ്ങള്‍ക്കാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ എസ്‌യുവികളും ആഢംബര കാറുകളും വാങ്ങുന്നവര്‍ തിരഞ്ഞെടുക്കുന്നത് ഡീസല്‍ വകഭേദങ്ങളാണ്.

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

താരതമ്യേന ചെലവ് കുറഞ്ഞ മെയിന്റനന്‍സാണ് ഇതിന് കാരണം. എന്നാല്‍ ആ വിഷയത്തിലൊരു അന്തിമ തീരുമാനം ഇതുവരെ മാരുതി എടുത്തിട്ടില്ല. നിലവില്‍ കമ്പനിയുടെ മിക്ക മോഡലുകളിലും ഉപയോഗിക്കുന്നത് 1.3 ലിറ്റര്‍ DDi ഡീസല്‍ എഞ്ചിനാണ്.

Most Read:ബുള്ളറ്റുകളുടെ വിപണി മോഹിച്ച് ബെനലിയും, തിളങ്ങുമോ ഇംപെരിയാലെ 400?

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

എന്നാല്‍ ഇതാകട്ടെ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ്. പുതിയ മലിനീകരണ നിയന്ത്രണ നിയമം വരുന്നതോടെ ഈ എഞ്ചിന്‍ ഉപേക്ഷിക്കാന്‍ കമ്പനി നിര്‍ബന്ധിതരാവും. 2022 -ഓടെ രണ്ട് ലക്ഷത്തില്‍പ്പരം സിഎന്‍ജി വാഹനങ്ങള്‍ വില്‍ക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

സിഎന്‍ജി മോഡലുകള്‍ക്ക് പ്രാധാന്യം, ഡീസല്‍ കാറുകള്‍ നിര്‍ത്തുമോ മാരുതി?

പല പെട്രോള്‍ എഞ്ചിനുകളും പരിഷ്‌ക്കരിച്ചാണ് നിലവിലെ സിഎന്‍ജി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ലക്ഷത്തില്‍പ്പരം വില്‍പ്പനയെന്ന നാഴികക്കല്ലാണ് മാരുതിയുടെ സിഎന്‍ജി മോഡലുകള്‍ നേടിയത്.

Source: Livemint

Most Read Articles

Malayalam
English summary
Maruti Suzuki Diesel Cars To Be Discontinued? - Priority More For CNG Models: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X