ഒരു ലക്ഷം രൂപ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

ഫോര്‍ഡ് എന്‍ഡേവറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഫെബ്രുവരി 22 -ന് വിപണിയിലെത്തുമെന്ന് കമ്പനി ഇതിനകം തന്നെ അറിയിച്ചു കഴിഞ്ഞു. ഏഴ് സീറ്ററായിരിക്കും വിപണിയിലെത്താന്‍ പോവുന്ന ഈ എസ്‌യുവി. നിലവിലുള്ള മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ എസ്‌യുവിയില്‍ കമ്പനി വരുത്തുന്നില്ലെങ്കിലും ചില പ്രധാന ഫീച്ചറുകള്‍ കൊണ്ട് വരുമെന്ന് കമ്പനി പറയുന്നു.

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

പുതിയ എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് ചാര്‍ജ്. പുത്തന്‍ എസ്‌യുവി വരാനിരിക്കുന്നത് കൊണ്ട് തന്നെ നിലവിലുള്ള മോഡലിന് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് ഈ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍.

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

ഡീലര്‍ഷിപ്പുകളില്‍ ഒരു ലക്ഷത്തില്‍പ്പരം രൂപയുടെ ഡിസ്‌ക്കൗണ്ട് ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ഇതിന് പുറമെ, എക്‌സ്‌ചേഞ്ച് ഓഫറുകളും മറ്റും ഫോര്‍ഡ് നല്‍കുന്നുണ്ട്. 2016 ജനുവരിയിലാണ് ഫോര്‍ഡ് എന്‍ഡേവര്‍ വിപണിയിലെത്തിയത്.

Most Read:അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

24.75 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂമില്‍ വില. പുത്തന്‍ 2019 ഫോര്‍ഡ് എന്‍ഡേവര്‍ എത്തുന്നത് ചില മാറ്റങ്ങളുമായാണ്. പരിഷക്കരിച്ച ഫ്രണ്ട് ഗ്രില്ലും ബമ്പറും, പുതിയ 18 ഇഞ്ച് ആറ് സ്‌പോക്ക് അലോയ് വീലുകള്‍, തവിട്ട് നിറം കലര്‍ന്ന ഇന്റീരിയര്‍ എന്നിവയാണ് പുത്തന്‍ എന്‍ഡേവറിന് വരുന്ന മാറ്റങ്ങളില്‍ പ്രധാനം.

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

പുതുക്കിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, കീലെസ്സ് സ്റ്റാര്‍ട്ട്, പഡില്‍ ലാമ്പുകള്‍, ഇലക്ട്രിക്ക് ബൂട്ട് റിലീസ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. രണ്ട് വകഭേദങ്ങളിലായിരിക്കും പുത്തന്‍ ഫോര്‍ഡ് എന്‍ഡേവര്‍ ലഭ്യമാവുക.

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിവയാണീ വകഭേദങ്ങള്‍. ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ മാത്രമായിരിക്കും കാറിലുണ്ടാവുക. 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിന്‍, 3.2 ലിറ്റര്‍ അഞ്ച് സിലിണ്ടര്‍ എഞ്ചിന്‍ എന്നിവയാണിത്.

Most Read:ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് - 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

2.2 ലിറ്റര്‍ വകഭേദം 158 bhp കരുത്തും 385 Nm torque ഉം പരമാവധി സൃഷ്ടിക്കും. 3.2 ലിറ്റര്‍ യൂണിറ്റ് കുറിക്കുക 197 bhp കരുത്തും 470 Nm torque ഉം ആയിരിക്കും. ഇര എഞ്ചിന്‍ വകഭേദളും ഓള്‍ വീല്‍ ഡ്രൈവ് പവര്‍ട്രെയിന്‍ ആയിരിക്കും.

ഒരു ലക്ഷം രൂപയുടെ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

2.2 ലിറ്റര്‍ വകഭേദത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉണ്ടാവുക. എന്നാല്‍, 3.2 ലിറ്റര്‍ വകഭേദത്തില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും. വിപണിയിലെത്തിയാല്‍ മുഖ്യമായും ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യൂറാസ് G4, ഹോണ്ട CR-V, മിത്സുബിഷി പജേരോ സ്‌പോര്‍ട് എന്നിവയ്ക്കായിരിക്കും 2019 ഫോര്‍ഡ് എന്‍ഡേവര്‍ വെല്ലുവിളി ഉയര്‍ത്തുക. ദില്ലി എക്‌സ്‌ഷോറൂമില്‍ 28 മുതല്‍ 34 ലക്ഷം രൂപ വരെ പുതിയ എന്‍ഡേവറിന് വില പ്രതീക്ഷിക്കാം.

Source: MyCarHelpline

Most Read Articles

Malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
English summary
Ford Endeavour Pre-Facelift Model Gets Discount Offers Up To Rs 1 Lakh: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X