171 രൂപയുണ്ടേൽ ഫോർച്യൂണറിൽ ഫുൾ-ടാങ്ക് പെട്രോളടിക്കാം, സ്ഥലം ഏതെന്ന് അറിയണോ?

ഇന്ധന വില കൂടുതലായതിനാൽ പലരും ഇവിയിലേക്ക് മാറിയാലോ എന്ന് വരെ ചിന്തിച്ച് തുടങ്ങിയിരിക്കുന്ന കാലമാണിത്. പക്ഷേ ഇലക്ട്രിക് കാറുകളിക്ക് മാറാൻ കാശുള്ളവരല്ലല്ലോ സമൂഹത്തിലുള്ളത്. ഒരു സെക്കൻഡ് ഹാൻഡ് കാർ എങ്ങനെയെങ്കിലും വാങ്ങണമെന്ന സ്വപ്‌നവും പേറി നടക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കേരളത്തിൽ പെട്രോളിന് 105 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന സാഹചര്യത്തിലും വാഹനമെന്ന സ്വപ്‌നം ത്യജിക്കാൻ ആരും അങ്ങനെ തയാറായിട്ടില്ലെന്ന് വേണം പറയാൻ. ഇന്ധനം ഉടന്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയതോടെ പെട്രോളിനും ഡീസലിനും ഒന്നും ഉടൻ വില കുറയാനും സാധ്യതയില്ലെന്ന് വേണം കരുതാൻ.

പെട്രോൾ, ഡീസൽ വിലകൾ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയല്ലാതെ കുറയുന്ന ലക്ഷങ്ങളൊന്നും കാണാനില്ല. എന്തായാലും ഈ സാഹചര്യത്തിൽ ഒരു കാർ വാങ്ങുക എന്നത് സാധാരണക്കാർക്ക് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. എന്നെങ്കിലും പെട്രോൾ വില 100 രൂപയ്ക്ക് താഴെ പോവുമെന്ന പ്രതീക്ഷിക്കുന്നവരും ഏറെയാണ്. 50 രൂപയ്ക്കൊക്കെ പെട്രോൾ കിട്ടിയിരുന്ന കാലം സുവർണകാലഘട്ടമായി പ്രഖ്യാപിക്കണമെന്ന ചിന്താഗതിയുള്ളവരും ഒരുപാടുണ്ട്.

Toyota Fortuner Petrol Tank Can Fully Fill At Just Rs 171 In This Country

ഇങ്ങനൊരു സാഹര്യത്തിൽ 171 രൂപയ്ക്ക് ടൊയോട്ട ഫോർച്യൂണറിൽ ഫുൾ-ടാങ്ക് പെട്രോൾ നിറയ്ക്കാമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അങ്ങനെയൊരു സ്ഥലവുമുണ്ട് കേട്ടോ. വെറും 2 ഡോളർ മുടക്കിയാൽ എസ്‌യുവിയിലെ 80 ലിറ്റർ ഫ്യുവൽ ടാങ്ക് നിറയും. ലോകത്തിൽ തന്നെ പെട്രോളിന് ഏറ്റവും കുറഞ്ഞ വിലയുള്ള രാജ്യങ്ങളിൽ ഒന്നിനെ കുറിച്ചാണ് ഇനി സംസാരിക്കാൻ പോവുന്നത്.

വൻതോതിൽ എണ്ണ ശേഖരമുള്ള രാജ്യമാണ് ലിബിയ. അതിലുപരിയായി പെട്രോളിയും ഉൽപ്പന്നങ്ങളെ കൂടുതൽ ആകർഷകമാക്കാൻ സർക്കാർ വലിയ സബ്‌സിഡികൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ പലർക്കും ഇരട്ടി സന്തോഷവുമാവും. ഇവിടെ 1 ഡോളറിന് ഏകദേശം 40 ലിറ്റർ ഇന്ധനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് ഇന്ത്യൻ റുപ്പിയിൽ വെറും 86 രൂപയ്ക്ക് 40 ലിറ്റർ ഇന്ധനം ലിബിയയിൽ കിട്ടുമെന്ന് സാരം.

Toyota Fortuner Petrol Tank Can Fully Fill At Just Rs 171 In This Country

ഇന്ത്യയിൽ 80 ലിറ്റർ ഡീസൽ ലഭിക്കുന്നതിന് നമ്മൾ ഏകദേശം 7,000 രൂപ ചെലവഴിക്കേണ്ടതുണ്ട്. ഇത് ഏകദേശം 83 ഡോളറായി വിവർത്തനം ചെയ്യുന്നു. എന്നാൽ പിന്നെ ഇന്ത്യയ്ക്ക് ഇവിടുന്ന് എണ്ണ ഇറക്കുമതി ചെയ്‌തുകൂടേയെന്നാവും നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ. ലിബിയയിൽ രാഷ്ട്രീയ സ്ഥിരതയുടെ അഭാവം കാരണം കയറ്റുമതി അവസരങ്ങൾ പരിമിതമാണ് എന്നതാണ് ഇതിനുള്ള ഉത്തരം.

എന്തായാലും ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിക്കുന്നത് വിചിത്രവും ഞെട്ടിപ്പിക്കുന്നതുമാണെന്നതിൽ സംശയമൊന്നും വേണ്ട. സ്വന്തം എണ്ണ ശേഖരം ഇല്ലാത്ത മറ്റൊരു രാജ്യത്തും ഇത് സാധ്യമല്ലെന്ന് വ്യക്തം. തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയിൽ മിക്ക രാജ്യങ്ങളും ദുരിതത്തിലാണ്. പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് പുറന്തള്ളുന്ന മലിനീകരണവും ഉയർന്ന വിലയും കാരണമാണ് പല രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതും.

Toyota Fortuner Petrol Tank Can Fully Fill At Just Rs 171 In This Country

ലോകത്തിൽ ഇന്ധനത്തിന് ഏറ്റവും കുറഞ്ഞവിലയുള്ളത് ലിബിയയിൽ അല്ല കേട്ടോ. 2024 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് ഇറാനിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും കുറഞ്ഞ വില. രണ്ടാം സ്ഥാനം ലിബിയയും മൂന്നാമത് വെനസ്വേലയും നാലാമത് അങ്കോളയുമാണ് ഇന്ധന വില കുറവുള്ള രാജ്യങ്ങൾ. ഇന്ത്യയിൽ പെട്രോളിയും ഉൽപ്പന്നങ്ങൾക്ക് വില കുറയാത്തതിന്റെ പ്രധാന കാരണം രൂപയുടെ ഇടിവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞ ചുരുക്കം ചില രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 7, 2025, 13:15 [IST]
English summary
Toyota fortuner petrol tank can fully fill at just rs 171 in this country details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X