60 ലക്ഷത്തിന്റെ ഫോർച്യൂണർ മോഷ്‌‌ടിച്ചത് വെറും 2 മിനിറ്റിൽ; നമ്മുടെ വണ്ടിക്കെല്ലാം എന്ത് ഗ്യാരണ്ടി?

ഇന്ത്യയിലെ എസ്‌യുവികളുടെ അവസാന വാക്കായി പലരും കാണുന്ന വാഹനമാണ് ടൊയോട്ട ഫോർച്യൂർ. ഒരു സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കുന്ന ഈ മോഡൽ പലരുടേയും ഡ്രീം കാറുകളിൽ ഒന്നുകൂടിയാണ്. പലരും ഇന്ന് ഡൽഹിയിൽ നിന്നെല്ലാം ചുളുവിലയ്ക്ക് ഫോർച്യൂണർ വാങ്ങി കേരളത്തിൽ റീ-രജിസ്റ്റർ ചെയ്‌ത് കൊണ്ടുനടക്കാറുമുണ്ട്. അവിടെ ഡീസൽ വാഹനങ്ങളുടെ നിരോധനം കാരണം പലരും കിട്ടുന്ന വിലയ്ക്ക് വണ്ടി തലയിൽ നിന്നും ഒഴിവാക്കാനാണ് നോക്കുന്നത്.

ഫോർച്യൂണർ മോശം ആയതുകൊണ്ടല്ല, നിയമക്കുരുക്കിൽ പെട്ട് കാശ് കളയണ്ടല്ലോ എന്നോർത്താണ് ഈ തട്ടുപൊളിപ്പൻ എസ്‌യുവിയെ പലരും ഒഴിവാക്കുന്നത്. പുത്തനൊരു ഫോർച്യൂണർ വാങ്ങാമെന്ന് വെച്ചാൽ കേരളത്തിൽ ഏകദേശം 60 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരികയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ ഏറെ ലാഭത്തിൽ എസ്‌യുവി സ്വന്തമാക്കാനുള്ള സുവർണാവസരമായാണ് പലരും ഇതിനെ കാണുന്നത്. പക്ഷേ 60 ലക്ഷത്തിന്റെ ഫോർച്യൂണർ മോഷ്‌ടിക്കാൻ വേണ്ടത് വെറും 2 മിനിറ്റ് മാത്രമാണ്.

Toyota Fortuner SUV Worth Rs 60 Lakh Stolen In 2 Minutes

എന്താ ഇപ്പോൾ അങ്ങനെയൊരു കണക്ക് എന്നല്ലേ, എസ്‌യുവി മോഷ്‌ടിക്കുന്ന ഒരു സിസിടിവി വീഡിയോ ഉദാഹരണമായി എടുക്കാം. വീഡിയോ അൽപം പഴയതാണെന്ന് ഇപ്പോഴെ ഓർമപ്പെടുത്താം കേട്ടോ. ഇതിൽ ഫോർച്യൂണർ മോഷ്‌ടിക്കാൻ കള്ളന് വേണ്ടി വന്നത് വെറും 2 മിനിറ്റ് മാത്രമാണെന്ന് മനസിലാകും. വാഹനമോഷണം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമെല്ലാം ഒരു പ്രധാന പ്രശ്നമാണ്. വാഹന സുരക്ഷ വർധിപ്പിക്കുന്നതിനായി കാർ നിർമാതാക്കൾ പതിവായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുമുണ്ട്.

കൂടാതെ വിപണിയിൽ നിരവധി ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളും മോഷണം തടയാൻ ലഭ്യമാണ്. എന്നിരുന്നാലും, സാങ്കേതികവിദ്യ വികസിക്കുന്നതുപോലെ വാഹനങ്ങൾ മോഷ്ടിക്കാൻ പുതിയ തന്ത്രങ്ങളും ആവിഷ്ക്കരിച്ച് കള്ളന്മാരും ട്രെൻഡിനൊപ്പമാണ് യാത്ര ചെയ്യുന്നത്. അതിനുള്ള ഉദാഹരണമാണ് വീടിന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന ഫോർച്യൂണർ അടിച്ചോണ്ടു പോവുന്ന ഈ ദൃശ്യങ്ങൾ. സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ മുഴുവൻ പതിഞ്ഞത്.

Toyota Fortuner SUV Worth Rs 60 Lakh Stolen In 2 Minutes

എന്നാൽ സംഭവം കേരളത്തിൽ അല്ല കേട്ടോ, ഉത്തർപ്രദേശിലെ കാൺപൂർ മേഖലയിലാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനമായ ഫോർച്യൂണർ 2 മിനിറ്റിനുള്ളിൽ മോഷ്‌ടിക്കപ്പെടുന്നത്. ന്യൂസ് സ്റ്റേറ്റ് എന്ന ചാനലിന്റെ യൂട്യൂബ് ചാനലിലാണ് സമർദ്ധനായ കള്ളന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പാർക്ക് ചെയ്‌ത ഫോർച്യൂണറിന്റെ അടുത്തേക്ക് ഒരു കള്ളൻ സ്‌കൂട്ടറിൽ എത്തുന്നത് കാണാം.

കള്ളന്റെ ഒപ്പം ഒരു പങ്കാളിയുമുണ്ട്. ഈ കൂട്ടാളി സ്കൂട്ടർ മുന്നോട്ട് നീക്കുമ്പോൾ കള്ളൻ ഇറങ്ങി ചുറ്റും നോക്കുന്നു. നിമിഷങ്ങൾക്കകം കള്ളൻ എസ്‌യുവിയുടെ ഡോർ തുറന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. കോ-ഡ്രൈവർ സീറ്റ് ഡോർ തുറന്ന തസ്ക്കരൻ ഡ്രൈവർ സീറ്റിലേക്ക് കടക്കുകയും വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുകയുമാണ്. ഒറിജിൽ കീ ഉപയോഗിച്ചുള്ള അൺ-ലോക്കിംഗ് അല്ലാത്തതിനാൽ ഹസാർഡ് ലാമ്പുകൾ കത്തി ഫോർച്യൂണറിന്റെ സേഫ്റ്റ് അലാറം ഓൺ ആയിട്ടുണ്ടെന്നാണ് തോന്നുന്നത്.

Toyota Fortuner SUV Worth Rs 60 Lakh Stolen In 2 Minutes

എന്നാൽ ലൈറ്റുകൾ മാത്രമാണോ പ്രവർത്തനക്ഷമമായതെന്നും അലാറം മുഴങ്ങിയതാണോ എന്നും വീഡിയോയിൽ വ്യക്തമല്ല. ഇതൊക്കെയാണെങ്കിലും മോഷ്ടാവ് ബട്ടണുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒടുവിൽ കാർ അൺലോക്ക് ചെയ്‌ത് സ്റ്റാർട്ട് ചെയ്‌ത് വെറും രണ്ട് മിനിറ്റിനുള്ളിൽ കാര്യം സാധിച്ച് വണ്ടിയുമായി കള്ളൻ കടന്നുകളഞ്ഞു. സംഭവത്തിൽ വാഹന ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷേ മോഷ്ടാവിനെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

തൊപ്പിയും മാസ്‌ക്കും ധരിച്ചിരിക്കുന്നതിനാൽ മോഷ്ടാവിന്റെ മുഖം വീഡിയോയിൽ വ്യക്തമല്ല. ഫോർച്യൂണർ ഉടമയുടെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നതിനെ കുറിച്ച് കള്ളന് എന്തായാലും വ്യക്തമായ ധാരണയാണുണ്ടായിരുന്നുവെന്ന് വേണം കരുതാൻ. ഒരിക്കൽ പോലും കള്ളൻ ക്യാമറയിലേക്ക് നോക്കുന്നത് വീഡിയോയിൽ കാണാനാവില്ല. മോഷ്ടാവ് ഈ വാഹനവും വീടും കുറച്ചുകാലമായി നിരീക്ഷിക്കുന്നുണ്ടാകാമെന്ന നിഗമനമാണ് പൊലീസിനുള്ളത്.

Toyota Fortuner SUV Worth Rs 60 Lakh Stolen In 2 Minutes

മിക്ക സമകാലിക വാഹനങ്ങളും ഇമോബിലൈസറുകൾ പോലെയുള്ള നൂതന സവിശേഷതകളോടെയാണ് വരുന്നത്. എന്നിട്ടും കീലെസ് എൻട്രി, സ്റ്റാർട്ട് സംവിധാനങ്ങളുള്ള വാഹനങ്ങൾ ഇത്തരം മോഷണങ്ങൾക്ക് ഇരയാകുന്നത് ശരിക്കും ആശങ്കാജനകമാണ്. ഈ സംവിധാനങ്ങളെ ചൂഷണം ചെയ്യാൻ നിരവധി ഓൺലൈൻ സാങ്കേതികവിദ്യകൾ നിലവിലുണ്ടെന്നതാണ് ശ്രദ്ധേയം. ആധുനിക കാറുകളിൽ ഈ അവസ്ഥ സാധാരണമാണ്. പഴയ മോഡലുകൾക്ക് സമാനമായ സാങ്കേതിക പ്രതിരോധം ഇവയ്ക്കില്ലെന്നതാണ് രസകരമായ കാര്യം.

എന്നാൽ ഇത്തരം കാർ മോഷണങ്ങളെ മറികടക്കാനുള്ള ചില പൊടികൈകൾ നമുക്ക് വീട്ടിൽ തന്നെ ചെയ്‌തു വെക്കാം. എങ്ങനെയെന്നല്ലേ, നിങ്ങളുടെ വാഹനം സംരക്ഷിക്കുന്നതിനായി വീൽ ലോക്കുകൾ, ഗിയർ, സ്റ്റിയറിംഗ് ലോക്കുകൾ തുടങ്ങിയ പരമ്പരാഗത ആക്സസറികൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവും. ആയതിനാൽ ഇതും തകർത്ത് വാഹനം എടുത്തുകൊണ്ട് പോവാൻ പലപ്പോഴും കള്ളൻമാർ മുതിർന്നേക്കില്ല.

എന്തെന്നാൽ ഇവ തകർത്ത് വണ്ടി കൈക്കലാക്കാൻ അൽപം സമയം വേണ്ടിവന്നേക്കും. ഇതിനിടയിൽ പിടിക്കപ്പെടുമോയെന്ന ഭയം പലരിലും ഉണ്ടാക്കിയേക്കാം. ആയതിനാൽ സമയമെടുത്തുള്ള വാഹന മോഷണം വേഗത്തിൽ പിടിക്കപ്പെടുമെന്നതിനാൽ കള്ളൻമാർ ഇതിനുള്ള ശ്രമം ഒഴിവാക്കിയേക്കാം. ഇതുകൂടാതെ ഒരു ജിപിഎസ് ട്രാക്കർ ഇൻസ്റ്റാൾ ചെയ്യുന്നതും ഫലപ്രദമായ കാര്യമാണ്. ഒരു കാരണവശാൽ മോഷ്ടിക്കപ്പെട്ടാലും വാഹനത്തിന്റെ കൃത്യമായ സ്ഥാനം ട്രാക്കുചെയ്യാൻ ജിപിഎസ് അനുവദിക്കും.

More from DriveSpark

Article Published On: Wednesday, December 6, 2023, 18:36 [IST]
English summary
Toyota fortuner suv worth rs 60 lakh stolen in 2 minutes how to prevent car theft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X