ആർമി വാഹനങ്ങളിലെ പുതിയ കിംഗ്; ടൊയോട്ട ഹൈലക്‌സ് ഇനി ഇന്ത്യൻ പട്ടാളത്തിൽ

പട്ടാളം എന്നുകേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന കാര്യങ്ങളിൽ ഒന്നാണ് മാരുതി ജിപ്‌സിയുടെ ചിത്രം. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഏതു കുന്നും മലയും താണ്ടാനാവുന്ന വാഹനങ്ങൾ മാത്രമാണ് സൈന്യത്തിലേക്ക് സേവനത്തിനായി എത്താറുള്ളത്. സൈനിക വാഹനങ്ങളായി എത്തുന്ന ആർമി മോഡലുകൾ പ്രത്യേകം നിർമിക്കുന്നവയുമാണ്. ഇന്ത്യയിൽ പെർഫോർമൻസ് കൊണ്ട് കരുത്ത് തെളിയിച്ച സിവിലിയൻ വാഹനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമാകാറുണ്ട്.

അത്തരമൊരു വാഹനത്തെ ദേ ഇപ്പോൾ പട്ടാളത്തിൽ എടുത്തിരിക്കുകയാണ്. ടൊയോട്ടയുടെ കാളകൂറ്റനായ ഹൈലക്‌സ് 4×4 പിക്കപ്പ് ട്രക്കിനെയാണ് ഇന്ത്യൻ ആർമി തങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോൾ ചേർത്തിരിക്കുന്നത്. വിവിധ സാധ്യതയുള്ള വാഹനങ്ങളെ താരതമ്യം ചെയ്ത് ആർമിയുടെ ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റി നടത്തിയ കർശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് ജാപ്പനീസ് ലൈഫ്-സ്റ്റൈൽ പിക്കപ്പിനെ സൈന്യത്തിലെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Toyota Hilux Pickup Truck Added To Indian Army Fleet

പുതിയ ടൊയോട്ട ഹൈലക്‌സ് 4×4 പിക്കപ്പ് ട്രക്ക് ഇതിനകം നിലവിലുള്ള ടാറ്റ സഫാരി സ്റ്റോം, മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്, മറ്റ് 4×4 എസ്‌യുവികൾ എന്നിവയോടൊപ്പെം ഇനി സേവനമനുഷ്ഠിക്കും. വാഹനത്തിന്റെ ഏതാനും യൂണിറ്റുകൾ ടൊയോട്ട സൈന്യത്തിന് കൈമാറുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണിപ്പോൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ കരസേനയുടെ ആവശ്യകതകൾ വാഹനം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സൈന്യത്തിന്റെ സാങ്കേതിക മൂല്യനിർണയ സമിതി സൂക്ഷ്മമായ വിലയിരുത്തൽ പ്രക്രിയ നടത്തുകയുണ്ടായി.

പെർഫോമൻസ്, ഈട്, വൈവിധ്യം, സൈനിക പ്രവർത്തനങ്ങൾക്കുള്ള മൊത്തത്തിലുള്ള അനുയോജ്യത എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരീക്ഷിച്ച് സമഗ്രമായ വിലയിരുത്തലിൽ ടൊയോട്ട ഹൈലക്‌സ് വിജയിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം മഹീന്ദ്ര സ്കോർപിയോ ക്ലാസിക് എസ്‌യുവിയുടെ 1,850 യൂണിറ്റുകൾക്കായി സൈന്യം അടുത്തിടെ ഓർഡർ നൽകിയതിനു പിന്നാലെയാണ് ഈ പരുക്കൻ വാഹനവും ആർമിയിൽ ചേരുന്നത്.

Toyota Hilux Pickup Truck Added To Indian Army Fleet

ഈ വർഷം ആദ്യം 1,470 യൂണിറ്റുകൾ വാങ്ങിയതിനെ തുടർന്നാണ് ഈ പുതിയ ഓർഡർ, കരസേനയിൽ ഈ പരുക്കൻ എസ്‌യുവിയുടെ തുടർച്ചയായ മുൻഗണന എടുത്തുകാണിക്കുന്നു. ഒലിവ് ഗ്രീൻ ഷെയ്ഡിൽ വരുന്ന ആർമി സ്പെസിഫിക് മഹീന്ദ്ര സ്കോർപിയോ ക്ലാസിക് കുറച്ച് മുമ്പ് സ്റ്റോക്ക് യാർഡിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. ഇന്ത്യൻ വിപണിയിൽ പരിമിതമായ യൂണിറ്റുകളിലാണ് എത്തുന്നതെങ്കിലും ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ ജനപ്രീതിയും സ്വീകാര്യതയും സെഗ്‌മെന്റിൽ ഒന്നു വേറെ തന്നെയാണ്.

ഇസൂസു വി-ക്രോസ് തനിയെ അടക്കിവാണിരുന്ന ഇന്ത്യയിലെ ലൈഫ്‌ സ്‌റ്റൈൽ പിക്കപ്പ് ശ്രേണി ഹൈലക്‌സ് വന്നതോടെ ടൊയോട്ട കൈയടക്കുകയായിരുന്നു. പട്ടാളത്തിൽ ചേർന്നതോടെ രാജ്യത്ത് ഹൈലക്‌സിന്റെ ഇമേജ് ഇനിയും ഉയരുമെന്ന് ഉറപ്പാണ്. ഹൈലക്‌സിനേക്കാൾ വില കുറവാണ് വി-ക്രോസ് ശ്രേണിക്കെങ്കിലും ടൊയോട്ടയുടെ ബാഡ്‌ജിംഗും വലിയ എഞ്ചിനും പെർഫോമൻസുമെല്ലാമാണ് ഹൈലക്‌സിനെ വേറിട്ടുനിർത്തുന്ന കാര്യം.

Toyota Hilux Pickup Truck Added To Indian Army Fleet

ഏതു കുന്നും മലയും താണ്ടാൻ കഴിവുള്ള ഫോർച്യൂണർ എസ്‌യുവിയുടെ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന്റെ ഹൃദയം. മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 204 bhp പവറിൽ 420 Nm torque ഉത്പാദിപ്പിക്കുന്ന വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 Nm torque വരെ നൽകും. ഫോർച്യൂണറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈലക്‌സിന് 4×4 ശേഷിയുണ്ട്.

ഹൈ-ലോ ട്രാൻസ്ഫർ കേസും ടൊയോട്ടയുടെ A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഹൈലക്‌സിനെ വേറെ ലെവലിൽ എത്തിക്കുന്നുണ്ട്. ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ ഓഫ്റോഡിംഗ് ശേഷി വർധിപ്പിക്കുന്നുമുണ്ട്. നിരവധി ഫീച്ചറുകളാൽ നിറഞ്ഞ പുതിയ ടൊയോട്ട ഹിലക്‌സ് ഒരു ആഡംബര ഡ്രൈവിംഗ് അനുഭവം തന്നെയാണ് പ്രദാനം ചെയ്യുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡിആർഎൽ), എൽഇഡി ടെയിൽ ലാമ്പുകൾ എന്നീ സവിശേഷകളും കാണാനാവും.

Toyota Hilux Pickup Truck Added To Indian Army Fleet

കൂടാതെ പിൻ ബമ്പറിൽ ക്രോം ബാർ, ക്രോം ബെൽറ്റ്‌ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ, പവർ ഫോൾഡബിൾ ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ എന്നിവയും ഹൈലൈറ്റുകളാണ്. ഹൈലക്സ് യാത്രക്കാർക്ക് ലെതർ സീറ്റുകൾ, 8-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, രണ്ടാം നിര എസി വെന്റുകൾ, 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടിഎഫ്ടി മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, യുവി കട്ട് ഗ്ലാസ് എന്നീ ഫീച്ചറുകളും നൽകുന്നുണ്ട്.

More from DriveSpark

Article Published On: Thursday, July 20, 2023, 10:07 [IST]
English summary
Toyota hilux pickup truck added to indian army fleet
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X