36 ലക്ഷത്തിന്റെ ഇന്നോവ തന്നെയാണോ ഇത്? ചളമാക്കിയ മോഡിഫിക്കേഷൻ വീഡിയോ കാണാം

പ്രീമിയം എംപിവി സെഗ്മെന്റിൽ സമാനതകളില്ലാത്ത ജനപ്രീതിയോടെ കുതിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ. ക്വാളിസ് പിൻവാങ്ങിയപ്പോൾ പകരക്കാരന്റെ വേഷത്തിലാണ് എത്തിയതെങ്കിലും ഇന്ന് ഇത്രയും ഫാൻബേസുള്ള മറ്റൊരു എംപിവിയുണ്ടോ എന്നുവരെ സംശയിക്കേണ്ടി വരും. സാധാരണക്കാരൻ വരെ ദീർഘദൂര യാത്ര പോവണമെങ്കിൽ ടാക്‌സിയായി അല്ലെങ്കിൽ വാടകയ്ക്ക് എടുക്കുന്നത് ഇന്നോവയാവും.

സെക്കൻഡ് ഹാൻഡ് വിപണിയിലും ഇന്നോവയ്ക്ക് സമാനതകളില്ലാത്ത ഡിമാന്റാണുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ എംപിവിയിലേക്ക് കൊണ്ടുവരാൻ ടൊയോട്ട കാണിക്കുന്ന മിടുക്കും ഈ നീണ്ട സ്വീകാര്യതയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാര്യമാണ്. രണ്ടാംതലമുറയിൽ ഇന്നോവ ക്രിസ്റ്റയായപ്പോഴും മൂന്നാംതലമുറയിൽ ഹൈക്രോസായപ്പോഴും രാജകീയ വരവേൽപ്പാണ് ലഭിച്ചത് എന്നതും നമ്മൾ കാണുന്ന കാഴ്ച്ചയാണ്.

Toyota Innova Hycross Modification

വണ്ടിവാങ്ങിയാൽ അൽപം മോഡിഫിക്കേഷനുകളൊക്കെ നടത്തുന്നത് ഇന്ത്യക്കാരുടെ പതിവാണ്. അതിപ്പോൾ ഏത് മോഡലായാലും അലോയ് വീലൊക്കെയിട്ട് ഒന്ന് മിനുക്കിയെടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്തത് അല്ലേ. അതുപോലെയാണ് ഇന്നോവയുടെ കാര്യവും. പണിതെടുത്താൽ ലുക്കിന്റെ കാര്യത്തിൽ ആള് കൂടുതൽ കേമനാവുമെന്നതിന്റെ തെളിവ് നാം പലതവണ ഇന്റർനെറ്റിലൂടെയും നേരിട്ടുമൊക്കെ കണ്ടിട്ടുണ്ടാവും അല്ലേ.

മിക്ക ടൊയോട്ട കാറുകളേയും പോലെ ഇന്നോവ ഹൈക്രോസിനായും ആഫ്റ്റർ മാർക്കറ്റ് സ്റ്റൈലിംഗ് കിറ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട് ഇന്ത്യയിൽ. അവയിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ടൊയോട്ടയുടെ കുടക്കീഴിൽ വരുന്ന ആഡംബര വാഹന ബ്രാൻഡായ ലെക്‌സസിന്റെ സ്പിൻഡിൽ ഗ്രിൽ ഫോർച്യൂണറിനും ഇന്നോവയ്ക്കുമെല്ലാം പലരും മോഡിഫിക്കേഷനായി ഉപയോഗിക്കുന്നത് പതിവ് കാഴ്ച്ചയാണ്.

Toyota Innova Hycross Modification

ഈ ഗ്രിൽ ഏതൊരു ടൊയോട്ടയുടെ വണ്ടിക്കും സ്യൂട്ടാവുകയും ചെയ്യാറുണ്ടെന്നതും രസകരമായ കാര്യമാണ്. പക്ഷേ ഇവിടെ സംഭവം ഓവറാക്കി ചളമാക്കിയെന്ന് വേണം പറയാൻ. ഇന്നോവ ഹൈക്രോസിന്റെ ഈ ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റ് വാഹനത്തിനെ തന്നെ നശിപ്പിക്കുന്നതായി വേണം പറയാൻ. ആദ്യ കാഴ്ച്ചയിൽ തന്നെ ആരും അയ്യേ വെച്ചുപേവുന്ന ഗ്രിൽ മോഡിഫിക്കേഷനാണ് ഇവിടെ കാണാനാവുന്നത്.

ലെക്സസിന്റെ സ്പിൻഡിൽ ഗ്രിൽ രൂപകൽപ്പനയുമായി യാതൊരു സാമ്യവുമില്ലാത്ത ഗ്രില്ലാണ് ഈ വീഡിയോയിൽ കാണുന്ന ടൊയോട്ട ഹൈക്രോസിൽ ഉപയോഗിച്ചിരിക്കുന്നത്. വിചിത്രമായ രൂപത്തോടെ കാണുന്ന ഈ വാഹനം ഇന്നോവയാണെന്നേ പറയില്ല. ചില ചൈനീസ് എംപിവികൾ പോലെ വണ്ടിയെ രൂപാന്തരപ്പെടുത്തിയത് അറുബോറനാണെന്ന് കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Toyota Innova Hycross Modification

മാർവൽ സീരീസിലെ താനോസിന്റെ താടിയെ ഓർമിപ്പിക്കുന്ന ലംബമായി അടുക്കിയ സ്ലാറ്റുകളുള്ള വലിയ ഗ്രിൽ എന്തായാലും കൗതുക കാഴ്ച്ചയാണ്. ഈ ആഫ്റ്റർ മാർക്കറ്റ് കിറ്റുള്ള ലോവർ ബമ്പറിന് എംജി മാക്‌സിസ് പോലെയുള്ള ഷാർപ്പ് ഡിറ്റൈലിംഗുമുണ്ട്. ഇവിടെയാണ് വെൽഫയറിന്റെ പ്രചോദനവും ദൃശ്യമാകുന്നത്. ഇതോടൊപ്പം ഇന്നോവ ഹൈക്രോസിന്റെ സ്റ്റോക്ക് ഹെഡ്‌ലൈറ്റുകൾ നിലനിർത്താനും ഉടമ തയാറായിട്ടുണ്ടെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

താഴ്ന്ന ബമ്പറിൽ പുതിയ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഘടകങ്ങൾ ഇടംപിടിച്ചിരിക്കുന്നതും കാണാം. അത് ടേൺ ഇൻഡിക്കേറ്ററുകളായും പ്രവർത്തിക്കും. ഈ കിറ്റും ഒരു ഫ്രണ്ട് സ്‌പ്ലിറ്ററിനൊപ്പം വരുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇന്നോവ ഹൈക്രോസിന്റെ പിൻഭാഗത്ത്, ബമ്പറിന് താഴെയായി രണ്ട് ഫോക്‌സ് എക്‌സ്‌ഹോസ്റ്റുകൾക്കൊപ്പം സ്റ്റൈലിഷ് സ്കിർട്ടിംഗ് ലഭിക്കുന്നു.

Toyota Innova Hycross Modification

ഇതും ഡിസൈനും തമ്മിലുള്ള ചേർച്ചയില്ലായ്‌മ വിചിത്രമായ കാഴ്ച്ചയാണ് നൽകുന്നത്. ഇന്നോവ ഹൈക്രോസിന്റെ ഇന്റീരിയറിലും മോഡിഫിക്കേഷനുകൾ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ പരിഷ്കാരങ്ങൾ കൂടുതൽ യുക്തിസഹമാണെന്ന് തന്നെ പറയാം. രണ്ട് 13.2 ഇഞ്ച് സ്‌ക്രീനുകളുള്ള എന്റർടെയ്ൻമെന്റ് സ്ക്രീനുകൾ പിൻസീറ്റ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നതാണ് ഇതിലെ ഹൈലൈറ്റ്. അതോടൊപ്പം ഡോർ ഹാൻഡിലുകൾക്ക് സിൽവർ ട്രീറ്റ്‌മെന്റും നൽകിയിട്ടുണ്ട്.

കൂടാതെ ആർജിബി ആംബിയന്റ് ലൈറ്റിംഗും മോഡിഫിക്കേഷനൊപ്പം ഇടംപിടിച്ചിട്ടുണ്ട്. ആംബിയന്റ് ലൈറ്റിംഗ് റിയർ ഫൂട്ട്‌വെൽ ലൈറ്റിംഗുമായി സമന്വയിപ്പിച്ചിരിക്കുന്നുവെന്നതും വീഡിയോയിൽ കാണാം. കാറിന്റെ ഒറിജിനൽ ഫ്രണ്ട് പാർക്കിംഗ് ക്യാമറയും സെൻസറുകളും ഈ ബോഡി കിറ്റിനൊപ്പം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അങ്ങനെ എക്സ്റ്റീരിയർ കുളമാക്കിയെങ്കിലും അകത്തളം കൂടുതൽ പ്രായോഗികമാക്കാൻ സാധിച്ചത് രസകരമായ സംഭവമാണ്.

More from DriveSpark

Article Published On: Monday, November 6, 2023, 17:38 [IST]
English summary
Toyota innova hycross modification with new front grille check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X