മുടക്കിയത് വെറും 100 രൂപ, കിട്ടിയത് 75 ലക്ഷത്തിന്റെ ആഡംബര എസ്‌യുവി; സ്റ്റാറായി ട്രാക്‌ടർ ഡ്രൈവർ

കേരളത്തിൽ മദ്യം വാങ്ങാത്തവരേയും ലോട്ടറി എടുക്കാത്തവരേയും കണ്ടുകിട്ടാൻ ഏറെ പ്രയാസമായിരിക്കും അല്ലേ. ജീവിതത്തിൽ ഒരുതവണ പോലും മദ്യം വാങ്ങാത്ത പലരേയും കണ്ടേക്കുമെങ്കിലും ലോട്ടറിയിലേക്ക് വരുമ്പോൾ സംഭവം നേരെ തിരിയും. ജീവിത്തിൽ ഭാഗ്യം പരീക്ഷിക്കാൻ കിട്ടുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണ് ലോട്ടറി. സർക്കാരും കൂടുതൽ വരുമാനം കണ്ടെത്തുന്നതും ഈ ഭാഗ്യക്കുറികളിലൂടെയാണ്.

കേരളത്തിലാണ് ലോട്ടറി കച്ചവടം തകൃതിയായി നടക്കുന്നതെങ്കിലും മറ്റ് തരത്തിലുള്ള പല ഭാഗ്യക്കുറികളും പല സംസ്ഥനങ്ങളിലും കാണാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. അസമിൽ നിന്നുള്ള ഒരു ട്രാക്ടർ ഡ്രൈവർക്ക് ലോട്ടറി അടിച്ചതാണ് സംഭവം. പക്ഷേ രൂപയല്ല, പകരം സമ്മാനമായി കിട്ടുന്നത് 75 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവിയാണെന്നതാണ് രസകരമായ കാര്യം.

Tractor Driver Wins Range Rover Luxury SUV Worth Rs 75 Lakh From Lottery In Assam

ഇൻസമാമുൽ ഹഖ് എന്ന സാധാരണക്കാരിൽ സാധാരണക്കാരനായ അസമിലെ ബാർപേട്ട ജില്ലയിൽ നിന്നുള്ള ട്രാക്ടർ ഡ്രൈവർക്കാണ് പലരുടേയും ഡ്രീം കാറായ റേഞ്ച് റോവർ ലോട്ടറിയടിച്ചിരിക്കുന്നത്. ഹൗലി റാസ് ഫെസ്റ്റിവൽ സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിച്ച ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. ഇയാളുടെ ഭാര്യാസഹോദരൻ സൈഫുൾ ഇസ്ലാം എടുത്ത ടിക്കറ്റിന് മാരുതി വാഗൺആർ കാറും സമ്മാനം കിട്ടിയതായാണ് വിവരം.

രണ്ടുപേരും 100 രൂപ വില വരുന്ന ഓരോ ടിക്കറ്റുകളാണ് വാങ്ങിയത്. ഒന്നാം സമ്മാനമായാണ് 75 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവർ ഹക്കിലേക്ക് എത്തിച്ചേരുന്നതെങ്കിൽ പതിനാറാം സമ്മാനമായാണ് മാരുതി വാഗൺആർ ഇസ്ലാം നേടിയിരിക്കുന്നത്. ലോട്ടറിയുടെ ഫലങ്ങൾ തന്റെ സുഹൃത്താണ് അറിയിച്ചതെന്നും ഒന്നാം സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ഇൻസമാമുൽ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.

Tractor Driver Wins Range Rover Luxury SUV Worth Rs 75 Lakh From Lottery In Assam

റേഞ്ച് റോവർ പോലൊരു വാഹനം ലോട്ടറിയടിച്ചുവെന്ന വാർത്ത കേട്ടതിന് ശേഷം രാത്രി മുഴുവൻ ഉറങ്ങാൻ സാധിച്ചില്ലെന്നും ഇൻസമാമുൽ കൂട്ടിച്ചേർത്തു. താൻ ഒരു പാവം ട്രാക്ടർ ഡ്രൈവറാണ്, ഒരെണ്ണം അടിച്ചാൽ അത് തന്റെ ജീവിതെ തന്നെ മാറ്റിമറിച്ചേക്കുമെന്ന് കരുതിയാണ് 100 രൂപ മാത്രം വിലയുള്ള ലോട്ടറി വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. നിലവിൽ വിപണനത്തിന് എത്തുന്ന റേഞ്ച് റോവർ പതിപ്പ് തന്നെയാണ് ഹക്കിന് കൈമാറുകയെന്നാണ് വിവരം.

മിക്കവാറും റേഞ്ച് റോവർ ഇവോക്കായിരിക്കും ലോട്ടറി സമ്മാനമായി നൽകുക. കാരണം റേഞ്ച് റോവർ ലൈനപ്പിലെ എൻട്രി ലെവൽ മോഡലാണിത് എന്നതാണ്. ഇവോക്കിന് ഇന്ത്യയിൽ ഏകദേശം 75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ലാൻഡ് റോവർ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഈ ആഡംബര എസ്‌യുവി പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനോടെയാണ് വിപണിയിൽ എത്തുന്നത്.

Tractor Driver Wins Range Rover Luxury SUV Worth Rs 75 Lakh From Lottery In Assam

ഇതിൽ ഏത് മോഡലാവും ഇൻസമാമുൽ ഹഖിന് ലഭിക്കുക എന്നകാര്യം ഇതുവരെ അറിവായിട്ടില്ല. 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് സ്‌പോർട്ടി ലുക്കിംഗ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. പെട്രോൾ പതിപ്പ് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം പ്രവർത്തിച്ച് 247 bhp കരുത്തിൽ പരമാവധി 365 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്കിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഏകദേശം 178 bhp പവറിൽ 430 Nm torque നിർമിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ട്രാൻസ്മിഷനെ സംബന്ധിച്ചിടത്തോളം രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും സ്റ്റാൻഡേർഡായി തന്നെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്. ആഡംബര എസ്‌യുവിയായതിനാൽ തന്നെ മാനുവൽ ട്രാൻസ്‌മിഷൻ സംവിധാനമൊന്നും ഇതിലില്ല.

Tractor Driver Wins Range Rover Luxury SUV Worth Rs 75 Lakh From Lottery In Assam

അകത്തളത്തിലേക്ക് കയറിയാൽ പിവി പ്രോ ഇന്റർഫേസുള്ള 11.4 ഇഞ്ച് കർവ്‌ഡ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ, 3D-സറൗണ്ട് ക്യാമറ, PM2.5 എയർ ഫിൽട്ടറേഷൻ സിസ്റ്റം, ആമസോൺ അലക്‌സാ 10 വോയ്‌സ് കമാൻഡുകൾ, വയർലെസ് ചാർജിംഗ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നിവയാണ് ആഡംബര എസ്‌യുവിയിലെ പ്രധാന ഫീച്ചറുകൾ. ലെതർ ഇന്റീരിയറിന് പകരം ഇവോക്കിന് വുഡ് ബ്ലെൻഡ് ഫാബ്രിക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Source: Assam Tribune

More from DriveSpark

Article Published On: Friday, December 22, 2023, 17:01 [IST]
English summary
Tractor driver wins range rover luxury suv worth rs 75 lakh from lottery in assam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X