ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ട്രാഫിക്ക് നിയമങ്ങളെ പുല്ലുവില കല്‍പ്പിച്ച് പൊതുനിരത്തുകളിലൂടെ കടന്നുപോവുന്ന ഒത്തിരി ഡ്രൈവര്‍മാരുണ്ട് നമ്മുടെ നാട്ടില്‍. ഇവര്‍ പോലീസിനും മറ്റു ഡ്രൈവര്‍മാര്‍ക്കും ഉണ്ടാക്കിവയ്ക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് പോലീസ്.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ട്രാഫിക്ക് നിയമം ലംഘിക്കുന്നവരെ ജയിലിലടയ്ക്കുകയാണിപ്പോള്‍ പോലീസ് ചെയ്യുന്നത്. ഹൈദരാബാദ് നഗരത്തിലെ ട്രാഫിക്ക് നിയമങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യമായിരിക്കുകയാണിപ്പോള്‍.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ട്രാഫിക്ക് നിയമ ലംഘനത്തില്‍ നിസാരം - ഗുരുതരം എന്നീ വ്യത്യാസം കാണിക്കേണ്ട കാര്യമില്ലെന്നാണ് പോലീസിന്റെ പക്ഷം. ഈയിടെ കൃത്യമായ ലൈസന്‍സില്ലാതെ നഗരത്തിലൂടെ ബൈക്കോടിച്ച ഒരാളെ നാല് ദിവസം ജയിലിലിടുകയാണ് പോലീസ് ചെയ്തത്.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

മാത്രമല്ല, ജയിലില്‍ ഈ വ്യക്തി പങ്കിടേണ്ടി വന്ന സെല്‍ എന്നത് കൊലപ്പുള്ളികളും മോഷ്ടാക്കളും ഉള്ള ഒന്നായിരുന്നു. ഇവരോടൊപ്പമുള്ള കാരാഗൃഹവാസം അതികഠിനമായിരുന്നുവെന്നാണ് വ്യക്തി പറയുന്നത്.

Most Read:യമഹ MT-15 മാര്‍ച്ചില്‍, അറിയേണ്ടതെല്ലാം

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ഒരു കൂട്ടര്‍ ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയപ്പോള്‍ മറ്റൊരാള്‍ സ്വയം തലകൊണ്ട് ജനല്‍ച്ചില്ലിലിടിച്ച്, പൊട്ടിയ ചില്ലിന്‍ കഷണവുമായി മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നത്.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ലൈസന്‍സില്ലാതെ ബൈക്കോടിച്ച ഇയാളെ താക്കീത് നല്‍കി വിട്ടയക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും ഇതിന് പകരം ജയിലിലടയ്ക്കാനാണ് ജഡ്ജ് ഉത്തരവിട്ടത്. ആദ്യത്തെ പ്രാവശ്യം നിയമം ലംഘിച്ചതിനാല്‍ നാല് ദിവസം മാത്രമാണ് ഇയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്, രണ്ടാം വട്ടം ആയിരുന്നെങ്കിലിത് 20 ദിവസം ആയേനെ.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

മദ്യപിച്ച് വാഹനമോടിച്ച ഐടി പ്രൊഫഷണലിനെ നാല് ദിവസത്തേക്ക് ചെര്‍ലപ്പള്ളി ജയിലിടച്ചതാണ് മറ്റൊരു സംഭവം. ഇദ്ദേഹം ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് വാക്ക് നല്‍കിയതായി പോലീസ് അറിയിച്ചു.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ഹൈദരാബാദിലെ ട്രാഫിക്ക് അധികാരികള്‍ കൂടുതല്‍ കാര്‍ക്കശ്യക്കാരാവുകയാണ്. അറസ്റ്റിലായവരുടെ വേണ്ടപ്പെട്ടവര്‍ക്ക് കാര്യ-കാരണ സഹിതം ഇത് അറിയിക്കുന്നുമുണ്ട് ഇവര്‍.

Most Read:അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കിയോ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതോ മറ്റു താക്കീത് നല്‍കി വിട്ടയക്കുന്നതോ ആയ കാലമെല്ലാം കടന്നു പോയിരിക്കുന്നു എന്നാണ് പോലീസിന്റെ വാദം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇത്തരക്കാര്‍ ഒരിക്കലും നിയമം പാലിക്കില്ലെന്നും കര്‍ശനമായ നിയമ വ്യവസ്ഥകള്‍ക്ക് മാത്രമേ ഇവരെ നേര്‍വഴിക്ക് നടത്താന്‍ സാധിക്കുകയുള്ളൂ എന്നുമാണ് പോലീസ് പറയുന്നത്.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ജയിലിലേക്ക്, നിലപാട് കടുപ്പിച്ച് പോലീസ്

ഹൈദരാബാദില്‍ കഴിഞ്ഞ വര്‍ഷം മാത്രം പ്രായപൂര്‍ത്തിയാവാത്ത 42 പോരാണ് വാഹനമോടിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. ഇവരെ ഒരു ദിവസം മുതല്‍ ഒരു മാസം വരെയുള്ള കാലയളവില്‍ ജയിലിലിട്ടതായി പോലീസ് പറയുന്നു. 29,484 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ അറസ്റ്റിലായത്.

*ചിത്രങ്ങള്‍ പ്രതീകാത്മകം മാത്രം

Most Read Articles

Malayalam
English summary
traffic offenders will be sent to jail: read in malayalam
Story first published: Tuesday, February 5, 2019, 12:28 [IST]
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more