സ്കോഡയുടെ സെക്‌സി കാർ സ്വന്തമാക്കിയുള്ള നിൽപ്പ് കണ്ടോ, യാത്രകളുടെ രാജകുമാരിക്ക് പുതിയ കൂട്ട്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്ലോഗർമാർ ഒരുപാടുണ്ടെങ്കിലും നല്ല കണ്ടന്റുകൾ ചെയ്യുന്നവർ വളരെ വിരളമാണെന്ന് പറയാം. കൂടുതൽ ആളുകളും ട്രാവൽ വീഡിയോകളാണ് ചെയ്യുന്നതെങ്കിലും അക്കൂട്ടത്തിൽ ഒരു സംശയവും കൂടാതെ യഥാർഥ സഞ്ചാരിയെന്ന് വിളിക്കാവുന്ന കക്ഷിയാണ് ബാക്ക്പാക്കർ അരുണിമ. ലോകം മുഴുവന്‍ യാത്ര ചെയ്യുക എന്നുള്ള ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് മോട്ടിവേഷനാണ് ഈ പെൺകുട്ടി. അതും ഒറ്റപ്പാലം സ്വദേശിനിയായ ഈ 23 കാരി ഇതിനോടകം 22 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അതും തനിച്ചാണ് സഞ്ചാരമെന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ ആൺകുട്ടികൾ പോലും ചിലപ്പോൾ വായ പൊളിച്ചേക്കാം.

ബാക്ക്പാക്കര്‍ അരുണിമ എന്ന സോഷ്യല്‍മീഡിയ പേജുകളിലൂടെ തന്റെ യാത്രാവിശേങ്ങള്‍ പങ്കുവെക്കുന്ന മിടുക്കിക്ക് ഇൻസ്റ്റഗ്രാമിൽ തന്നെ 7 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇതിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ കറക്കമൊക്കെ പലതവണ ചർച്ചയായിട്ടുമുണ്ട്. ഇതുവരെ കൂടുതലും സൈക്കിളിലും മറ്റുമായിരുന്നു അരുണിമയുടെ യാത്രകളെങ്കിൽ ഇപ്പോഴിതാ ജീവിതത്തിലെ ആദ്യ കാർ സ്വന്തമാക്കിയിരിക്കുകയാണ് വ്ലോഗറും ട്രാവലറുമായ മിടുക്കി.

Travel Vlogger Backpacker Arunima Buys Skoda Octavia Diesel Automatic Car Images Goes Viral

സ്കോഡയുടെ എക്കാലത്തേയും മികച്ച കാറുകളിൽ ഒന്നായ ഒക്‌ടാവിയയാണ് ബാക്ക്പാക്കർ അരുണിമ സ്വന്തമാക്കിയിരിക്കുന്നത്. വാഹനം വാങ്ങിയ വിവരം ഇൻസ്റ്റഗ്രാമിൽ കൂടിയാണ് അരുണിമ ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്. നിരവധി പേരാണ് അഭിന്ദനങ്ങളുമായി കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്. പ്രീമിയം സെഡാൻ മോഡലിന്റെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റാണ് അരുണിമ വാങ്ങിയിരിക്കുന്നത്.

സംഭവം പുതിയതല്ല കേട്ടോ, സ്കോഡ ഒക്‌ടാവിയയുടെ സെക്കൻഡ് ഹാൻഡാണ് കാറാണ് കക്ഷിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. സിൽവർ നിറത്തിലൊരുങ്ങിയ വാഹനത്തിനൊപ്പം അരുണിമ പോസ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സാധാരണക്കാരന്റെ ബെൻസ് എന്ന വിളിപ്പേരുള്ള വാഹന നിർമാതാക്കളാണ് സ്കോഡ. അപാര നിർമാണ നിലവാരവും ഗംഭീര ഇന്റീരിയറും കിടുക്കൻ പെർഫോമൻസുമുള്ള സെഡാനാണ് ഒക്‌ടാവിയ.

Travel Vlogger Backpacker Arunima Buys Skoda Octavia Diesel Automatic Car Images Goes Viral

ഡിസൈനിലേക്ക് നോക്കിയാൽ ഷാർപ്പായിട്ടുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ലും എല്ലാമായി ഒക്‌ടാവിയ പൊളിയാണ്. വശങ്ങളിൽ ക്രോം സറൗണ്ട് വിൻഡോകളോടെ പ്രീമിയം ലുക്കിലാണ് സെഡാൻ ഒരുക്കിയിരിക്കുന്നത്. ഒപ്പം നല്ലൊരു അലോയ് വീലും കമ്പനി കൊടുത്തിട്ടുണ്ട്. പിൻഭാഗത്ത് സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് ഒക്‌ടാവിയയ്ക്ക് അഴകേകുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ ഒക്‌ടാവിയയുടെ ഇന്റീരിയറും അടിപൊളിയാണ്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഡി-സെഗ്‌മെൻ്റ് സെഡാനായതിനാൽ തന്നെ ഫീച്ചറുകളുടെ വലിയ നിര തന്നെയാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്. പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ടിൽസ്റ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, വാനിറ്റി മിററുകൾ, സൺ വൈസറുകൾ, ആന്റി ഗ്ലയർ റിയർ വ്യൂ മിററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളാൽ വാഹനം സമ്പന്നമാണ്.

Travel Vlogger Backpacker Arunima Buys Skoda Octavia Diesel Automatic Car Images Goes Viral

ഇനി എഞ്ചിൻ ഓപ്ഷനുകളിലേക്ക് വന്നാഷ 1.4 ലിറ്റർ പെട്രോൾ, 1.8 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായിരുന്നു പണ്ട് സ്കോഡ ഒക്‌ടാവിയ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡും ഓപ്ഷണലായി ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായിരുന്നു സെഡാനിൽ ഉണ്ടായിരുന്നത്. ഇതിൽ അരുണിമ വാങ്ങിയിരിക്കുന്നത് കൂടുതൽ പവർഫുള്ളായ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ്.

ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഓയിൽ ബർണർ എഞ്ചിന് 143 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന 1.4 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ യൂണിറ്റ് 148 bhp കരുത്തിൽ 250 Nm torque ആണ് നൽകിയിരുന്നത്.

ഇനി സ്കോഡ ഒക്‌ടാവിയയിലെ മൂന്നാമത്തെ 1.8 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ കാര്യം നോക്കിയാൽ 180 bhp പവറിൽ 250 Nm torque ടോർക്ക് നിർമിക്കുന്ന ഈ എഞ്ചിൻ 7 സ്പീഡ് ഡിസ്‌ജി ട്രാൻസ്മിഷനുമായി മാത്രമാണ് വാങ്ങാനായിരുന്നത്. അരുണിമയുടെ ഡീസൽ ഓട്ടോമാറ്റിക് ഒക്‌ടാവിയക്ക് ഏതാണ് 20 കിലോമീറ്ററിനടുത്ത് മൈലേജ് കിട്ടുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അന്ന് പറഞ്ഞിരുന്നത്.

More from DriveSpark

Article Published On: Friday, November 15, 2024, 13:16 [IST]
English summary
Travel vlogger backpacker arunima buys skoda octavia diesel automatic car images goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X