കാർ മൈലേജ് എങ്ങനെ കണ്ടുപിടിക്കാം? അതിനുള്ള ട്രിക്ക് പറഞ്ഞുതരാം

പെട്രോൾ കാറുകളുള്ളവർക്ക് ഇപ്പോഴത്തെ ഇന്ധന വില ഒരു തലവേദനയാണ്. കേരളത്തിൽ പ്രത്യേകിച്ച് 106 മുതൽ 108 രൂപ വരെയാണ് ഒരു ലിറ്റർ പെട്രോളിനായി നാം ചെലവഴിക്കേണ്ടി വരുന്നത്. അതിനാൽ എത്ര സേഫ്റ്റിയുള്ള കാറുകൾക്കാണ് ഇന്ത്യക്കാർ ഇപ്പോൾ മുൻഗണന കൊടുക്കുന്നതെങ്കിലും ഇന്ധനക്ഷമതയും അതിനൊപ്പം ആളുകൾ പരിഗണിക്കുന്നുണ്ടെന്നതാണ് സത്യം.

കമ്പനികൾ പറയുന്ന മൈലേജ് യഥാർഥ റോഡ് സാഹചര്യങ്ങളിൽ നമുക്ക് കിട്ടാറില്ലെങ്കിലും അതിന് അടുത്തെങ്കിലും കിട്ടിയാൽ അത് ആളുകൾക്കൊരു സന്തോഷമായിരിക്കും. എത്ര മൈലേജ് കിട്ടുന്നോ അത്രയും സന്തോഷമാണ് ഉടമകൾക്ക്. ആധുനിക കാറുകളിലെല്ലാം മൈലേജ് കണക്കാനും ശരാശരി മൈലേജ് അറിയാനും സാധിക്കുമെങ്കിലും അൽപം പഴയ കാറുകളിൽ ഇത്തരം സംവിധാനങ്ങളൊന്നുമില്ലെന്നു വേണം പറയാൻ.

Tricks To Calculate Your Car Mileage Correctly

ഇന്നത്തെ കാറുകളിൽ ആവറേജ് മൈലേജ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കാണിക്കുമെങ്കിലും അവയൊന്നും അത്ര കൃത്യമായ രേഖകൾ അല്ലെന്നു വേണം പറയാൻ. എന്നാൽ ഇതിനെ എങ്ങനെ മറികടക്കാമെന്നും കാറിന്റെ മൈലേജ് കൃത്യമായി എങ്ങനെ കണക്കുകൂട്ടാം എന്നതിനെ പറ്റിയും ഒന്നുചർച്ച ചെയ്‌താലോ?കാറിന്റെ മൈലേജ് കണക്കാക്കുന്നതും ട്രാക്ക് ചെയ്യുന്നതും വാഹന ഉടമസ്ഥതയുടെ ഒരു പ്രധാന വശമാണ്. മൈലേജ് ട്രാക്ക് ചെയ്യുകയാണെങ്കിൽ, കാലക്രമേണ നിങ്ങളുടെ വാഹനത്തിന്റെ ഇന്ധനക്ഷമത എങ്ങനെ മാറുന്നുവെന്ന് മനസിലാക്കാൻ സാധിക്കും.

ഇന്ധനക്ഷമതയിൽ എന്തെങ്കിലും കുറവു വരുന്നതായി കണ്ടെത്തിയാൽ വേണ്ട മെയിന്റനൻസുകൾ ചെയ്‌ത് ഇവ തിരികെപിടിക്കാം. കാറുകളിൽ നിന്നും കൂടുതൽ മൈലേജ് എങ്ങനെ നേടിയെടുക്കാം എന്നതിനെ കുറിച്ചുള്ള ടിപ്പുകളെല്ലാം ഇന്റർനെറ്റിലും സുലഭമായി കിട്ടും. നിങ്ങളുടെ കാറിന്റെ മൈലേജ് എങ്ങനെ കണക്കാക്കാമെന്നും അതിന്റെ ട്രാക്ക് എങ്ങനെ സൂക്ഷിക്കാമെന്നും ഉള്ള ടിപ്പാണ് ഇനി പറയാൻ പോവുന്നത്.

Tricks To Calculate Your Car Mileage Correctly

ഇതിനായി ആദ്യം ചെയ്യേണ്ടത് കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുക എന്നതാണ്. തുടർന്ന് കാറിന്റെ ട്രിപ്പ് മീറ്റർ റീസെറ്റ് ചെയ്യുക അല്ലെങ്കിൽ ഓഡോമീറ്ററിൽ നിന്നുള്ള നിലവിലെ റീഡിംഗ് രേഖപ്പെടുത്തുക. നിങ്ങൾ സഞ്ചരിക്കുന്ന മൊത്തം ദൂരത്തിന്റെ ട്രാക്ക് സൂക്ഷിക്കുക. ടാങ്ക് വീണ്ടും നിറയ്ക്കുക, അതിനു ശേഷം അടിച്ച ഇന്ധനത്തിന്റെ അളവും ശ്രദ്ധിക്കാം.

കാറിന്റെ ഫ്യുവൽ ടാങ്ക് നിറച്ചുകഴിഞ്ഞാൽ നിങ്ങൾ സാധാരണ പോലെ കാർ ഓടിക്കുക. സ്പീഡ് പരിധികൾ നിലനിർത്താനും മിതമായ വേഗത നിലനിർത്താനും ശ്രദ്ധിച്ചാൽ മൈലേജ് കൂടുതൽ കൈവരിക്കാനാവും. യാത്ര ചെയ്ത ദൂരം കണക്കാക്കാൻ അവസാന മീറ്റർ റീഡിംഗിൽ നിന്ന് നിലവിലെ റീഡിംഗിനെ കുറയ്ക്കുക. യാത്രയിൽ കാറിന് ലഭിച്ച ഇന്ധനക്ഷമത എത്രയെന്ന് അറിയാൻ ഇന്ധനത്തിന്റെ അളവ് കൊണ്ട് സഞ്ചരിച്ച ദൂരം ഹരിക്കുകയാണ് വേണ്ടത്.

Tricks To Calculate Your Car Mileage Correctly

ഓയിൽ മാറ്റങ്ങൾ, ടയർ റൊട്ടേഷൻ, എയർ ഫിൽട്ടർ മാറ്റിസ്ഥാപിക്കൽ എന്നിവ ഉൾപ്പെടെ നിങ്ങളുടെ കാർ കൃത്യമായി മെയിന്റനൻസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും മൈലേജ് കൂടുതൽ ലഭിക്കാൻ കാരണമാവും. ശരിയായ അറ്റകുറ്റപ്പണി മികച്ച ഇന്ധനക്ഷമതയ്ക്കും മൊത്തത്തിലുള്ള പെർഫോമൻസ് മികച്ചതാക്കാനും സഹായിക്കുന്ന കാര്യമാണ്. ഇതെല്ലാം പലർക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇവ കാര്യമായി എടുക്കാതെ പണി വരുമ്പോൾ മാത്രം വർക്ക്ക്ഷോപ്പിലേക്ക് ഓടാണ് നമ്മുടെ പതിവ്.

നിങ്ങളുടെ മൈലേജ് റെക്കോർഡുകൾ പതിവായി അവലോകനം ചെയ്യുന്നത് ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാവാൻ സഹായിക്കും. ട്രെൻഡുകൾ അല്ലെങ്കിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉടനടി പരിശോധിക്കുകയും വേണ്ടവന്നാൽ മെക്കാനിക്കിന്റെ സഹായം തേടാനും മറക്കരുത്. ഇന്ധനക്ഷമതയിലെ ഗണ്യമായ കുറവുകൾ അറ്റകുറ്റപ്പണി പ്രശ്നങ്ങൾ അല്ലെങ്കിൽ ശ്രദ്ധ ആവശ്യമുള്ള ഡ്രൈവിംഗ് ശീലങ്ങളെയാണ് സൂചിപ്പിക്കുന്നത്. മൈലേജിൽ ഗണ്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടാൽ, നല്ലൊരു മെക്കാനിക്കിനെക്കൊണ്ട് നിങ്ങളുടെ കാർ പരിശോധിക്കുന്നതും ശരിയായ തീരുമാനമായിരിക്കും.

More from DriveSpark

Article Published On: Sunday, July 16, 2023, 11:00 [IST]
English summary
Tricks to calculate your car mileage correctly details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X