രണ്ടാം ഭാഗത്തിനും വമ്പൻ വരവേൽപ്പ്, ധുരന്ധറിൽ രൺവീറിനെ പോലെ തീപാറിച്ച കാറുകളും ബൈക്കുകളും

2025-ൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായ ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ദ റിവഞ്ചിൻ്റെ രണ്ടാം ഭാ​ഗം ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്. അഡ്വാൻസ് ബുക്കിം​ഗിൽ വരെ റെക്കോഡ് തീർത്ത പടത്തിന് ഇപ്പോൾ പോസിറ്റീവ് റെസ്പോൺസാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിം​ഗിലൂടെ മാത്രം 200 കോടി രൂപയുടെ കളക്ഷൻ ധുരന്ധർ ഇതിനോടകം നേടിക്കഴിഞ്ഞു. ആദ്യ ഭാഗം 1400 കോടി നേടിയിട്ടും പ്രതിഫലം ഒരു രൂപ പോലും കൂട്ടാതെയാണ് നായകൻ രൺവീർ സിംഗ് രണ്ടാം ഭാഗത്തിലും അഭിനയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 1000 കോടിക്ക് മുകളില്‍ നേടിയ ആദ്യ ഭാഗം ആഗോള ബോക്സ് ഓഫീസില്‍ 1400 കോടിക്ക് മുകളില്‍ വാരിയിട്ടുണ്ടെന്നാണ് കണക്കുകൾ.

ഈ റെക്കോർഡ് രണ്ടാം ഭാഗം തൂക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. പ്രത്യേകിച്ച് പോസിറ്റീവ് റെസ്പോൺസ് ലഭിച്ച അവസരത്തിൽ ഇനി അവസാന കളക്ഷൻ എത്രയാണെന്ന് മാത്രം നോക്കിയാൽ മതിയാവും. ഒരു ആക്ഷൻ സിനിമ എന്ന നിലയിൽ വാഹനപ്രേമികൾക്കും വിസ്മയമായിരിക്കും.വമ്പൻ കാറുകളും ബൈക്കുകളും സിനിമയിലുടനീളം ഉപയോഗിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മിക്ക കാറുകളും ബൈക്കുകളും പ്രത്യേകം കസ്റ്റമൈസ് ചെയ്‌താണ് ഉപയോഗിച്ചിരിക്കുന്നത്. ധുരന്ധറിന്റെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന പ്രധാന വാഹനങ്ങൾ ഏതെല്ലാമാണെന്ന് നോക്കിയാലോ?

Triumph Bonneville T120 To Ford Zodiac Mark 3 Dhurandhar Movie Cars And Bikes

ട്രയംഫ് ബോണവില്ലെ T120

ധുരന്ധറിൻ്റെ ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫിന്റെ ബോണവില്ലെ T120 എന്ന ബൈക്കാണ്. രൺവീർ സിംഗിൻ്റെ ഒപ്പം സ്ക്രീൻ പ്രസൻസുള്ള മോട്ടോർസൈക്കിൾ സിനിമയുടെ ആവശ്യത്തിനായി മോഡിഫൈ ചെയ്‌താണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 11.85 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്ന ഇതിന് 1200 സിസി എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ലെക്‌സസ് LX470

ഈ സിനിമയിൽ അസ്ലം (എസ്പി ചൗധരി) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്ത് ഒരു വെളുത്ത എസ്‌യുവി ഉപയോഗിക്കുന്നത് പല വണ്ടിഭ്രാന്തൻമാരും ശ്രദ്ധിച്ചിട്ടുണ്ടാവും. സഞ്ജയ് ദത്തും അക്ഷയ് ഖന്നയും സിനിമയിൽ ആദ്യമായി കണ്ടുമുട്ടുമ്പോഴാണ് ഈയൊരു ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം രംഗപ്രവേശം ചെയ്യുന്നത്. 1998 നും 2007 നും ഇടയിൽ നിർമിച്ച ടൊയോട്ട ലാൻഡ് ക്രൂയിസർ (100 സീരീസ്) അടിസ്ഥാനമാക്കിയുള്ള ഒരു ആഡംബര എസ്‌യുവിയാണ് ലെക്‌സസ് LX470.

Triumph Bonneville T120 To Ford Zodiac Mark 3 Dhurandhar Movie Cars And Bikes

ടൊയോട്ട ലാൻഡ് ക്രൂയിസർ 60 സീരീസ്

ധുരന്ധറിൻ്റെ ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നൊരു ഐക്കണിക് മോഡലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ 60 സീരീസ്. 60 സീരീസിലെ FJ60 മോഡലാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. 1980 കളിലും 1990 കളിലും നിർമിച്ച ഏറ്റവും മികച്ച ലാൻഡ് ക്രൂയിസർ മോഡലുകളിൽ ഒന്നായാണ് ഇതറിയപ്പെടുന്നതും. ബക്കറ്റ് സീറ്റുകൾ, ഓപ്ഷണൽ എയർ കണ്ടീഷനിംഗ്, മെച്ചപ്പെടുത്തിയ സൗണ്ട് പ്രൂഫിംഗ് എന്നിവയുൾപ്പെടെ മെച്ചപ്പെട്ട ക്യാബിൻ സുഖസൗകര്യങ്ങളാണ് മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ലാൻഡ് റോവർ ഡിഫൻഡർ 110

സിനിമയിൽ, അക്ഷയ് ഖന്നയ്ക്ക് ആയുധങ്ങൾ നൽകുന്ന മേജർ ഇഖ്ബാൽ എന്ന കഥാപാത്രത്തിൻ്റെ അവതരണത്തിലാണഅ ഡിഫൻഡർ 110 മോഡൽ കാണാനാവുന്നത്. ഇന്ത്യയിൽ ഡിഫൻഡർ 110 നിലവിൽ 1.04 കോടി മുതൽ 1.34 കോടി വരെയുള്ള വിലയിലാണ് വിപണനത്തിന് എത്തുന്നത്. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ പോലും ഡിഫൻഡർ അനായാസം നേരിടുമെന്നതാണ് പ്രത്യേകത. ഓഫ്-റോഡിലും ഓൺ-റോഡിലും അസാമാന്യമായ പ്രകടനമാണ് എസ്‌യുവി കാഴ്ച്ചവെക്കുക.

Triumph Bonneville T120 To Ford Zodiac Mark 3 Dhurandhar Movie Cars And Bikes

ഫോർഡ് സോഡിയാക് മാർക്ക് 3

കഴിഞ്ഞ വർഷം ഇന്ത്യൻ ബോക്സോഫീസിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായ ധുരന്ധറിന്റെ ആദ്യ ഭാഗത്തിൽ അക്ഷയ് ഖന്നയെ വിവിധ തരം ക്ലാസിക് കാറുകൾ ഉപയോഗിക്കുന്നത് കാണാനാവും. അവയിൽ ഒന്നാണ് 1965 മോഡൽ ഫോർഡ് സോഡിയാക് മാർക്ക് 3. 1962 നും 1966 നും ഇടയിൽ അമേരിക്കൻ വാഹന നിർമാതാക്കളുടെ നിരയിലുണ്ടായിരുന്ന മിടുക്കൻ പിന്നീട് കൾട്ട് ക്ലാസിക് കാറായി പേരെടുക്കുകയായിരുന്നു.

ഇവ കൂടാതെ 1998 ഹോണ്ട സിറ്റി, മിത്സുബിഷി ലാൻസർ തുടങ്ങിയ ഗംഭീര കാറുകളും സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ടാറ്റയുടെ ഫ്ലോപ്പ് പിക്കപ്പ് ട്രക്കായ സെനോണും ഇസൂസു ഡി-മാക്സ് പിക്കപ്പ് ട്രക്കും ധുരന്ധറിലുണ്ട്. അതുപോലെ തന്നെ നിരവധി വാഹനങ്ങളാണ് ധുരന്ധർ രണ്ടാം ഭാഗത്തിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. എന്തായാലും ഇന്ത്യൻ സിനിമയിൽ വലിയ ചർച്ചയും ഹിറ്റുമായിരിക്കും സെക്കൻഡ് പാർട്ട്.

More from DriveSpark

Article Published On: Thursday, March 19, 2026, 15:46 [IST]
English summary
Triumph bonneville t120 to ford zodiac mark 3 dhurandhar movie cars and bikes
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X