പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

വാർത്തകളിൽ പല രീതിയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ലോകത്തിലെ ഏറ്റവും ധനികനും ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്‌ക്. ട്വിറ്റർ ഏറ്റെടുത്തതു മുതലാണ് അമേരിക്കക്കാരനായ മസ്‌ക് ട്രെൻഡിംഗായി തുടങ്ങിയത് തന്നെ.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് പിന്നാലെ ഇലോൺ മസ്‌കിന്റെ സ്വകാര്യ വിമാനമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഏറ്റവും മികച്ച പ്രൈവറ്റ് ജെറ്റ്, ഗൾഫ്‌സ്ട്രീം G700 എന്ന മോഡലാണ് മസ്‌ക് വാങ്ങിയിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങുന്നതിനേക്കാള്‍ വലിയ തുകയാണ് ഇതിനായി ചെലവിട്ടിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

കൃത്യമായി പറഞ്ഞാല്‍ 70 മില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി മസ്‌ക് ഇപ്പോൾ ചെലവഴിച്ചിരിക്കുന്നത്. അതായത് ഏകദേശം 646 കോടി രൂപ വരുമെന്ന് സാരം. 2023 ഓടെ ഓർഡർ ചെയ്തിരിക്കുന്ന പ്രൈവറ്റ് ജെറ്റ് ട്വിറ്റർ ഉടമയുടെ കൈകളിലെത്തും.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

G700 ഗൾഫ്സ്ട്രീമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് വിമാനമാണിത്. ഇതിന് 57 അടിയിലധികം നീളവും പരമാവധി 7,500 നോട്ടിക്കൽ മൈൽ ദൂരത്തിൽ വരെ സഞ്ചരിക്കാനാവും.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

ഇന്ധനം നിറയ്ക്കാതെ തന്നെ ഓസ്റ്റിനിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറക്കാൻ കഴിയുമെന്നാണ് ഇതിനർഥം. ഒരേസമയം 19 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഈ വിമാനം വളരെ ചെലവേറിയതും സാങ്കേതികവിദ്യകളാലും ആഡംബരത്താലും സവിശേഷമായ വിമാനങ്ങളിൽ ഒന്നാണ്.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

ഏകദേശം 400 മണിക്കൂർ പറക്കാൻ 3.5 മില്യൺ ഡോളർ ചെലവാകും.109 അടി 10 ഇഞ്ച് നീളവും, 25 അടി അഞ്ച് ഇഞ്ച് ഉയരവുമുള്ളതാണ് ഇലോൺ മസ്‌ക് സ്വന്തമാക്കിയ G700 ഗൾഫ്സ്ട്രീമിന്റെ ഈ പ്രൈവറ്റ് ജെറ്റ്. വൈഫൈ സംവിധാനവും 20 ജനലുകളും രണ്ട് വലിയ ടോയ്‌ലറ്റുകളും ഇതിലുണ്ട്.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

ഓപ്പൺ എന്റർടെയ്ൻമെന്റ് സ്യൂട്ടും ഡൈനിംഗ് ഏരിയയും ഉണ്ടെന്നതാണ് സ്വകാര്യ വിമാനത്തിന്റെ മറ്റൊരു പ്രത്യേകതയായി എടുത്തു പറയാനാവുന്നത്.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

അമേരിക്കൻ വിമാന നിർമ്മാതാക്കളായ ഗൾഫ്‌സ്ട്രീം എയ്‌റോസ്‌പേസ് കോർപ്പറേഷന്റെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, G700 വ്യവസായത്തിലെ ഏറ്റവും വലുതും കണ്ടുപിടുത്തവും വൈവിധ്യമാർന്നതുമായ ക്യാബിനും പുതിയ, ഉയർന്ന ത്രസ്റ്റ് റോൾസ് റോയ്‌സ് എഞ്ചിനുകളും ഉയർന്ന നിലവാരമുള്ള സിമട്രി ഫ്ലൈറ്റ് ഡെക്കും വാഗ്ദാനം ചെയ്യുന്നു.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

രണ്ട് റോൾസ് റോയ്‌സ് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഇതിന് അതിന്റേതായ വൈ-ഫൈ സംവിധാനവും 28" x 21" വലിപ്പമുള്ള 20 ഓവൽ വിൻഡോകളും രണ്ട് ലാവറ്ററികളും ഉണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, മസ്‌കിന്റെ നിലവിലെ വിമാനമായ G650ER പുതിയ G700 ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

യാത്രയ്ക്കായി സ്വകാര്യ വിമാനം പതിവായി ഉപയോഗിക്കുന്നയാളാണ് ട്വിറ്റർ ഉടമ കൂടിയായ ഇലോൺ മസ്‌ക്. മാത്രമല്ല മസ്‌കിന്റെ കൈവശം നിലവില്‍ നാല് ജെറ്റുകളുണ്ട്. ഇതില്‍ മൂന്നെണ്ണം ഗള്‍ഫ് സ്ട്രീം നിര്‍മിച്ചതാണ്. മറ്റൊന്ന് ദസോള്‍ട്ട് 900ബിയാണ്. ഇതാണ് മസ്‌ക് ആദ്യം വാങ്ങിയ ജെറ്റ്.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

ഫോര്‍വേഡ് സീറ്റിംഗ്, എന്റര്‍ടെയിന്‍മെന്റ് സ്യൂട്ട്, ഡൈനിംഗ് ഏരിയ, സ്റ്റാര്‍ട്ടര്‍ റൂം, എന്‍-സ്യൂട്ട് ബാത്‌റൂം, ഗാലെ എന്നിവ ഈ വിമാനത്തിലുണ്ട്. തീർന്നില്ല, ഇതിനു പുറമെ സ്റ്റാര്‍ട്ടര്‍റൂമില്‍ സിംഗിള്‍-ഡബിള്‍ ബെഡുകള്‍ വരെ ലഭ്യമാണെന്നാണ് വിവരം.

പുതിയ പ്രൈവറ്റ് ജെറ്റ് വാങ്ങാൻ ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക്, വില കേട്ടാൽ നിങ്ങൾ ഞെട്ടിയേക്കും

എന്‍-സ്യൂട്ട് ബാത്‌റൂമില്‍ ഏറ്റവും ആഢംബരം നിറഞ്ഞ കാര്യങ്ങളാണ് ഉണ്ടാവുക. ഒരു ഫുള്‍ ലെങ്ത് കണ്ണാടിയും, ലെതര്‍ സീറ്റ് ടോയ്‌ലറ്റും ഇതിലുണ്ടാവും. ഒരു സ്റ്റാന്‍ഡിങ് ഷവറും ഈ ബാത്‌റൂമിലുണ്ടാവും. ലോകത്ത് തന്നെ സ്റ്റാന്‍ഡിങ് ഷവറുള്ള അപൂര്‍വം ജെറ്റുകളിലൊന്നാണിത്.

More from DriveSpark

Article Published On: Saturday, November 5, 2022, 11:27 [IST]
English summary
Twitter owner elon musk bought new private jet worth 646 crore rupees
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X