പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് രാജ്യത്തെ ആദ്യത്തെ സിഎന്‍ജി ട്രാക്ടര്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അവതരിപ്പിക്കുന്നത്. ഉടന്‍ ഇന്ത്യയില്‍ ഒരു പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് അന്ന് ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

അടുത്ത 15 ദിവസത്തിനുള്ളില്‍ ഞാന്‍ ഒരു ഇലക്ട്രിക് ട്രാക്ടര്‍ വിപണിയിലെത്തിക്കുമെന്ന് 'ഗോ ഇലക്ട്രിക്' കാമ്പയിന്റെ സമാരംഭത്തില്‍ സംസാരിച്ച ഗഡ്കരി പറഞ്ഞു. പുതിയ ട്രാക്ടര്‍ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ അതിന്റെ നിര്‍മ്മാണത്തെക്കുറിച്ചോ ഒരു സൂചനയും അദ്ദേഹം നല്‍കിയിട്ടില്ല.

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും എന്ന് പറഞ്ഞാണ് സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. നിലവിലെ ഡീസല്‍ വില പരിശോധിച്ചാല്‍ സിഎന്‍ജി പതിപ്പുകള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും അവതരണവേളയില്‍ ഗഡ്കരി പറഞ്ഞു.

MOST READ: 500 കിലോമീറ്റർ ശ്രേണിയുമായി എന്യാക് സ്‌പോർട്‌ലൈൻ iV ഇലക്ട്രിക് ക്രോസ്ഓവർ അവകരിപ്പിച്ച് സ്കോഡ

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

പ്രവര്‍ത്തന ചെലവ് കുറയ്ക്കുക മാത്രമല്ല, വേറെയും ഗുണങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത ഡീസല്‍ ട്രാക്ടറുകള്‍ പുറത്തുവിടുന്ന ദോഷകരമായ വാതകങ്ങള്‍ പുറന്തള്ളാനും സിഎന്‍ജി സാങ്കേതികവിദ്യ സഹായിക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ് അടുത്തിടെ രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറും വിപണിയില്‍ എത്തുന്നത്.

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

2020 ഡിസംബറിലാണ് സോനാലിക ട്രാക്ടേഴ്സ്, ടൈഗര്‍ എന്ന പേരില്‍ രാജ്യത്തെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കിയത്. ട്രാക്ടര്‍ യൂറോപ്പില്‍ രൂപകല്‍പ്പന ചെയ്യുകയും രാജ്യത്ത് തന്നെ വികസിപ്പിക്കുകയും ചെയ്തു.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നിസാന്റെ വാഹനം; മൂന്നാംതലമുറയിലേക്ക് ചേക്കേറി കഷ്‌കായ്

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

അത്യാധുനിക ഐപി 67 സവിശേഷതകളോടുകൂടിയ 25.5 കിലോവാട്ട് പ്രകൃതിദത്ത കൂളിംഗ് കോംപാക്ട് ബാറ്ററിയാണ് ടൈഗര്‍ ഇലക്ട്രിക്കിന്റെ കരുത്ത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ഡീസലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തന ചെലവിന്റെ നാലിലൊന്ന് മാത്രമേ ആവുകയുള്ളുവെന്നും കമ്പനി അവകാശപ്പെടുന്നു.

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ടൈഗര്‍ ഇലക്ട്രിക് ട്രാക്ടര്‍ 10 മണിക്കൂറിനുള്ളില്‍ ഒരു സാധാരണ ഹോം ചാര്‍ജിംഗ് പോയിന്റ് ഉപയോഗിച്ച് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. ജര്‍മ്മന്‍ ഡിസൈന്‍ മോട്ടോര്‍ എല്ലായ്‌പ്പോഴും 100 ശതമാനം ടോര്‍ക്ക് ലഭ്യത ഉറപ്പാക്കുന്നു.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആമുഖ വിലയിലാണ് കമ്പനി ട്രാക്ടര്‍ പുറത്തിറക്കിയത്. 2 ടണ്‍ ട്രോളിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ടൈഗര്‍ ഇലക്ട്രിക് 24.93 കിലോമീറ്റര്‍ വേഗതയും 8 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും വാഗ്ദാനം ചെയ്യുന്നു.

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ഒരു ഓപ്ഷനായി, ടൈഗര്‍ ഇലക്ട്രിക്ക് കേവലം 4 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന അതിവേഗ ചാര്‍ജിംഗ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: നിരത്തുകളിലേക്ക് കുതിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍; ഡെലിവറി ആരംഭിച്ചു

പുതിയ ഇലക്ട്രിക് ട്രാക്ടര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ഓള്‍-ഇലക്ട്രിക് ട്രാക്ടറിന്റെ നിര്‍മ്മാണം ഗഡ്കരി വ്യക്തമാക്കിയിട്ടില്ലെങ്കിലും, അതിന്റെ വിക്ഷേപണത്തിന് മുമ്പായി ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Union Minister Nitin Gadkari Says, Soon I Will Launch An Electric Tractor, Find Here More Details. Read in Malayalam.
Story first published: Friday, February 19, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X