വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

കഴിഞ്ഞ വർഷം ഇന്ത്യൻ വാഹന വ്യവസായം പൂർണമായും ഒരു വിഷമകരമായ അവസ്ഥയിലായിരുന്നു. എന്നാൽ പുതുവർഷത്തിലേക്ക് ലോകം കാലുകുത്തിയതോടെ കാര്യങ്ങൾ മെച്ചപ്പെടുകയാണ്.

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

ഇന്ത്യയിലെ ഭൂരിഭാഗം കാർ നിർമാതാക്കളും ഈ വർഷം ശക്തമായ വിൽപ്പന നേട്ടങ്ങളോടെ ആരംഭിച്ചപ്പോൾ ഫോർഡിന് മാത്രം മൊത്തത്തിൽ ഇടിവ് നേരിട്ടു. ജനുവരിയിലെ വിൽപ്പന തകർച്ച മറികടക്കുന്നതിനായി മോഡൽ നിരയിലാകെ ആനുകൂല്യങ്ങളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

ഇന്ത്യയിലെ എല്ലാ മോഡൽ ഇയർ 2020 ഫോർഡ് കാറുകളിലും 6,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 2021 മോഡലുകളിൽ ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

എന്നാൽ ക്യാഷ് ഡിസ്കൗണ്ടിനു പുറമെ കമ്പനി 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ചിനായി കൊണ്ടുവന്ന കാർ മറ്റൊരു ബ്രാൻഡിൽ നിന്നാണെങ്കിൽ അതിന്റെ എല്ലാ വാഹനങ്ങളിലും 7,000 രൂപ ലഭ്യമാകും.

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

ഉപഭോക്താക്കൾ എക്സ്ചേഞ്ചിനായി ഒരു പഴയ ഫോർഡ് കാർ കൊണ്ടുവരുന്നുവെങ്കിൽ പരമാവധി 20,000 രൂപ എക്സ്ചേഞ്ച് ബോണസായി ലഭിക്കും. ഒരു ലോയൽറ്റി ബോണസ് നിലവിലുള്ള ഫോർഡ് ഉപഭോക്താക്കൾക്കായി 5,000 രൂപയും ലഭ്യമാണ്. പക്ഷേ ഇത് എക്സ്ചേഞ്ച് ബോണസ് ഉപയോഗിച്ച് ക്ലബ് ചെയ്യാൻ കഴിയില്ല.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് സ്‌കോഡ

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

അങ്ങനെ ഒരാൾക്ക് ലോയൽറ്റി ബോണസ് അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതിനുപുറമെ, ഫോർഡ് തങ്ങളുടെ എല്ലാ മോഡലുകളിലും 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

ഇവിടെ സൂചിപ്പിച്ച ഡീലുകളും ഓഫറുകളും ഇന്ത്യൻ വിപണിയിലെ എല്ലാ ഫോർഡ് വാഹനങ്ങളിലും ലഭ്യമാണ്. അതായത് ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻ‌ഡവർ എന്നിവയിൽ ഇത് ലഭ്യമാകുമെന്ന് സാരം. കൂടാതെ, കുറച്ച് ഡീലർ ലെവൽ ഡിസ്കൗണ്ടുകളും ഫെബ്രുവരിയിൽ ലഭ്യമായേക്കാം.

MOST READ: പുതുതലമുറ XUV500, സ്കോർപിയോ എസ്‌യുവികളുടെ അരങ്ങേറ്റം വൈകിയേക്കും; കാരണം ഇതാണ്

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രേക്ഷകരെ വർധിപ്പിക്കുന്നതിനായി സമീപ ഭാവിയിൽ കുറച്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ഫോർഡ് തയാറെടുക്കുകയാണ്. ഇവയിൽ ആദ്യത്തേത് പുതിയ സി-എസ്‌യുവി ആയിരിക്കും. ഇത് ഈ അവസാനമോ അടുത്ത വർഷം തുടക്കത്തിലോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

വരാനിരിക്കുന്ന ഈ ഫോർഡ് മോഡൽ പുതുതലമുറ മഹീന്ദ്ര XUV500 എസ്‌യുവിയുമായി അതിന്റെ ഘടകങ്ങളെല്ലാം പങ്കുവെച്ചേക്കുമെന്നാണ് സൂചന. ഇരു കമ്പനികളും തമ്മിലുണ്ടായിരുന്ന പങ്കാളിത്തം വേർപിരിഞ്ഞെങ്കിലും അത് വരാനിരിക്കുന്ന പുതുമോഡലുകളെ ഒന്നും ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Offering Attractive Discounts In February 2021. Read in Malayalam
Story first published: Friday, February 19, 2021, 9:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X