ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

എമിഷൻ മാനദണ്ഡങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, മിക്ക നിർമ്മാതാക്കളും പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ എഞ്ചിനുകൾ ഡൗൺസൈസ് ചെയ്യാൻ തീരുമാനിച്ചു, ഈ ചെറിയ എഞ്ചിനുകൾക്ക് മികച്ച ഇന്ധനക്ഷമതയുള്ളതിനാൽ പരിസ്ഥിതിക്കും കാർ നിർമ്മാതാക്കൾക്കും മികച്ചതാണ്.

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

എന്നിരുന്നാലും, ചെറിയ എഞ്ചിനുകൾക്ക് കരുത്തും torque ഉം കുറവാണ്. അതിനുള്ള പരിഹാരമായി, നിരവധി വാഹന നിർമ്മാതാക്കൾ ഇപ്പോൾ കോംപാക്ട് കാറുകളിൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്ക് താഴെയുള്ള ടർബോചാർജ്ഡ് പെട്രോൾ കാറുകളുടെ ഒരു പട്ടിക ഇതാ -

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

1. ഫോക്‌സ്‌വാഗണ്‍ പോളോ ടർബോ എഡിഷൻ

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുതായി അവതരിപ്പിച്ച ടർബോ എഡിഷൻ ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാവുന്ന ടർബോ-പെട്രോൾ കാറായി മാറുന്നു, 6.99 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. നിലവിലെ കണക്കനുസരിച്ച് 8 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കുള്ളിലുള്ള ഏക ടർബോ-പെട്രോൾ പോളോ വേരിയന്റാണിത്.

MOST READ: ടാറ്റയുടെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ആൾട്രോസ്

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

2. നിസാൻ മാഗ്നൈറ്റ് ടർബോ

ഫോക്‌സ്‌വാഗണ്‍ പോളോ ടർബോ എഡിഷന്റെ വരവിനു മുമ്പ്, നിസാൻ മാഗ്നൈറ്റായിരുന്നു ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ടർബോ-പെട്രോൾ കാർ. ഇപ്പോൾ, മാഗ്നൈറ്റ് ടർബോ XL മാനുവൽ (MT) 6.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്നു. ഇതിനുപുറമെ, XV ടർബോ MT (7.68 ലക്ഷം രൂപ), XL ടർബോ CVT (7.89 ലക്ഷം രൂപ) എന്നിവയും 8 ലക്ഷം രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടർബോ പെട്രോൾ മോഡലുകളാണ്.

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

3. റെനോ കൈഗർ

സബ് -ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും പുതിയ അംഗമാണ് റെനോ കൈഗർ, മുകളിൽ പറഞ്ഞ നിസാൻ മാഗ്നൈറ്റുമായി കാർ അതിന്റെ പ്ലാറ്റ്ഫോമും പവർട്രെയിനുകളും പങ്കിടുന്നു. കാറിന്റെ രണ്ട് ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 8 ലക്ഷം രൂപയ്ക്ക് താഴെയാണ് വില, അതായത് RXL ടർബോ MT, RXT ടർബോ MT എന്നിവയ്ക്ക് യഥാക്രമം 7.14 ലക്ഷം രൂപയും 7.60 ലക്ഷം രൂപയുമാണ് വില.

MOST READ: എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

4. ടാറ്റ ആൾ‌ട്രോസ് ഐടർ‌ബോ

ടാറ്റ അടുത്തിടെ ആൾട്രോസ് പ്രീമിയം ഹാച്ചിന്റെ ടർബോ-പെട്രോൾ പതിപ്പ് അവതരിപ്പിച്ചു, പുതിയ പവർട്രെയിൻ അതിന്റെ നാച്ചുറലി ആസ്പിരേറ്റഡ് പതിപ്പിൽ നിന്ന് ഒരുപടി മുകളിലാണ്. നിലവിൽ 8 ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറിന്റെ ടർബോചാർജ്ഡ് പെട്രോൾ വേരിയന്റാണ് ആൾട്രോസ് ഐടർബോ XT (7.73 ലക്ഷം രൂപ).

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

5. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ

ഇന്ത്യൻ വിപണിയിലെ ഏറ്റവും വേഗമേറിയ 10 ലക്ഷം രൂപയ്ക്കുള്ളിൽ നിൽക്കുന്ന കാറാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ, 100 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഈ കാറിന് ലഭിക്കുന്നു. 7.81 ലക്ഷം രൂപയാണ് കാറിന്റെ സ്‌പോർട്‌സ് ടർബോ വേരിയന്റിന്.

MOST READ: എസ്‌യുവി നിരയിൽ തിങ്ങളാൻ ഹോണ്ട; പുതിയ 2021 HR-V അവതരിപ്പിച്ചു, ഇന്ത്യയും കാത്തിരിക്കുന്നു

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

6. ടാറ്റ നെക്സോൺ

1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ടാറ്റ, നെക്‌സോൺ വാഗ്ദാനം ചെയ്യുന്നത്. ഇത് 120 bhp പരമാവധി കരുത്ത് പുറന്തള്ളുന്നു, ഒപ്പം 170 Nm torque ഉം പുറുപ്പെടുവിക്കുന്നു. കാറിന് നിലവിൽ 7.09 ലക്ഷം മുതൽ 12.79 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. യഥാക്രമം 7.10 ലക്ഷം രൂപ, 7.99 ലക്ഷം രൂപ വിലവരുന്ന XE, XM എന്നിങ്ങനെ രണ്ട് ടർബോ-പെട്രോൾ വേരിയന്റുകളാണ് 8 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്നത്.

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

7. സ്കോഡ റാപ്പിഡ്

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന C-സെഗ്മെന്റ് സെഡാനാണ് സ്കോഡ റാപ്പിഡ്, 110 bhp കരുത്തും 175 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ TSI എഞ്ചിൻ ഇത് വാഗ്ദാനം ചെയ്യുന്നു. കാറിന്റെ റൈഡർ വേരിയന്റിന് 7.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്, ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭിക്കൂ. 8 ലക്ഷം രൂപയ്ക്ക് താഴെയുള്ള സ്കോഡ റാപ്പിഡിന്റെ ഒരേയൊരു വേരിയന്റാണിത്.

MOST READ: എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഇന്ത്യൻ വിപണിയിൽ 8 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ കാറുകൾ

8. മഹീന്ദ്ര XUV 300

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മഹീന്ദ്ര XUV 300 വാഗ്ദാനം ചെയ്യുന്നത്, ഇത് 110 bhp കരുത്തും 200 Nm torque ഉം നിർമ്മിക്കുന്നു, കൂടാതെ ആറ് സ്പീഡ് MT അല്ലെങ്കിൽ ഓപ്ഷണൽ AMT ഉപയോഗിച്ചും വാഹനം എത്തുന്നു. 8 ലക്ഷം രൂപയിൽ, നിങ്ങൾക്ക് XUV 300 -ന്റെ എൻട്രി ലെവൽ W4 വേരിയൻറ് മാത്രമേ വാങ്ങാൻ കഴിയൂ, ഇത് നിലവിൽ 7.95 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് റീട്ടെയിൽ ചെയ്യുന്നു.

Most Read Articles

Malayalam
English summary
Turbo Petrol Cars In India Under 8 Lakhs Mark. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X