എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കോർപ്പറേഷൻ തങ്ങളുടെ പുതിയ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തിയിരിക്കുകയാണ്.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ബ്രാൻഡിന്റെ റീബ്രാൻഡിംഗ് തന്ത്രം പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ പുതു മോഡലാണിത്. കിയ K8 ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഐഡന്റിറ്റിയും സമകാലികമായ പുതിയ കിയ ലോഗോയും പ്രദർശിപ്പിക്കുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ആധുനിക, പ്രീമിയം ഗുണനിലവാരം, ഡൈനാമിക് പെർഫോമെൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നതുപോലെ, കിയ K8 സെഡാൻ ഒരു മികച്ച സ്പോർട്സ് സെഡാനായി മാറുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

അത് ചില വിപണികളിൽ കാഡെൻസ എന്നറിയപ്പെടുന്ന K7 -ന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. K8 സെഡാന്റെ ഉത്പാദന മോഡൽ ഈ വർഷാവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

കഴിഞ്ഞ മാസം, നിർമ്മാതാക്കൾ തങ്ങളുടെ കോർപ്പറേറ്റ് നാമം കിയ മോട്ടോർസിൽ നിന്ന് കിയ എന്നാക്കി മാറ്റി, ബ്രാൻഡ് പരമ്പരാഗത ഉൽപ്പാദനം നയിക്കുന്ന ബിസിനസ്സ് മോഡലിൽ നിന്ന് മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറായി മാറുകയാണെന്ന് സൂചിപ്പിച്ചു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

കമ്പനി "പവർ ടു സർപ്രൈസ്" എന്നതിൽ നിന്ന് ബ്രാൻഡ് സ്ലോഗൺ "മൂവ്മെന്റ് ദാറ്റ് ഇൻസ്പൈയർസ്" എന്നതിലേക്ക് മാറ്റി. പുതുക്കിയ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ ബ്രാൻഡ് ലോഗോ. പുതിയ ലോഗോ നിലവിലുള്ളതിനേക്കാൾ മികച്ചതായി കാണുകയും ഒപ്പിന്ന് സമാനമായി കാണപ്പെടുകയും ചെയ്യുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, കിയ K8 സെഡാൻ ഫ്രെയിംലെസ് ‘ടൈഗർ നോസ്' ഗ്രില്ല് കാണിക്കുന്നു. ഫ്രണ്ട് ഫാസിയ ഔട്ട്‌ഗോയിംഗ് കിയ മോഡലുകളെ ഓർമ്മപ്പെടുത്തുന്നു, ബ്രാൻഡിൽ നിന്നുള്ള പുതുതലമുറ മോഡലുകളിൽ എന്താണ് വരാനിരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

മസ്കുലാറും വലിയ വീലുകളുമുള്ള മെലിഞ്ഞതും മിനുസമാർന്നതുമായ സൈഡ് പ്രൊഫൈൽ, ഡ്രോപ്പിംഗ് ഷോൾഡറുകൾ, കരുത്തുറ്റ രൂപത്തിലുള്ള ഫാസ്റ്റ്ബാക്ക് പിൻ പ്രൊഫൈൽ എന്നിവ കാറിന്റെ മറ്റ് ഡിസൈൻ ഘടകങ്ങളിൽ പെടുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ലിപ് സ്‌പോയ്‌ലറിന് തൊട്ടുതാഴെയായി വിശാലമായ റിഫ്ലക്ടർ സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ടൈൽ‌ലൈറ്റുകൾ പിന്നിലുണ്ട്.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

നീളമേറിയ സ്‌പോർടി സെഡാൻ 5,015 mm നീളവുമായി വരുന്നു, ഇത് യാച്ചുകളിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടതായി അവകാശപ്പെടുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

K7 -ന് ആദരവേകി K8 ഒരു ഭാവികാല ഡിസൈനുമായി എത്തുന്നു, അതിന്റെ പുരോഗമന ബാഹ്യഭാഗം ക്യാരക്ടറും ഇമോഷനും ഉൾക്കൊള്ളുന്നു, ഒപ്പം ഈ ഗുണങ്ങളെ എക്സപ്രസ്സീവ് മുൻ‌വശം, ഡൈനാമിക് സ്വൂപ്പിംഗ് റിയർ എന്നിവയുമായി സമന്വയിപ്പിക്കുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ഇത് K8 -ന് ഉയർന്ന നിലവാരമുള്ളതും പ്രീമിയവുമായ സാന്നിധ്യവും നൽകുന്നു, ഇത് ലോകത്തിലെ ഏറ്റവും സാങ്കേതികമായി മെച്ചപ്പെട്ട ചില യാച്ചുകളിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊള്ളുന്നു.

എസ്‌യുവി ആധിപത്യത്തിലും സെഡാന്റെ മനോഹാരിത എടുത്തുകാട്ടാൻ K8 പ്രീമിയം സെഡാൻ വെളിപ്പെടുത്തി കിയ

ഇതിന്റെ ക്യാബിൻ ബാഹ്യ രൂപത്തിന് അനുസൃതമായി മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔട്ട്‌ഗോയിംഗ് K7 -ന്റെ രൂപകൽപ്പന, സാങ്കേതികവിദ്യ, ആധുനികത എന്നിവ ഉയർത്തിപ്പിടിക്കുന്ന K8 -ന്റെ ക്യാബിൻ ലളിതവും എർഗോണോമിക് ഉയർത്തിപ്പിടിക്കുന്ന ഡിസൈനുമായിരിക്കുമെന്ന് കിയ അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
KIA Showcased All New K8 Premium Sedan. Read in Malayalam.
Story first published: Thursday, February 18, 2021, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X