Just In
- 24 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ XUV500, സ്കോർപിയോ എസ്‌യുവികളുടെ അരങ്ങേറ്റം വൈകിയേക്കും; കാരണം ഇതാണ്
ഈ വർഷം ഏറെ പ്രതീക്ഷയോടെ വാഹനപ്രേമികൾ കാത്തിരിക്കുന്ന മോഡലുകളാണ് പുതുതലമുറ ആവർത്തനങ്ങളിലേക്ക് പ്രവേശിക്കുന്ന മഹീന്ദ്രയുടെ XUV500, സ്കോർപിയോ എസ്‌യുവികൾ.

ഏപ്രിൽ-ജൂൺ മാസത്തോടു കൂടി നിരത്തുവാഴുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇവ രണ്ടും വിൽപ്പനയ്ക്ക് എത്താൻ വൈകുമെന്നാതാണ് പുതിയ വാർത്ത. അർദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം കാരണം എസ്‌യുവികളുടെ അരങ്ങേറ്റം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എഞ്ചിൻ കൺട്രോൾ യൂണിറ്റുകൾ (ECU), ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ, ഡ്രൈവർ എയ്ഡുകൾ, നിരവധി ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവ നിർമിക്കുന്നതിന് ആവശ്യമായ ഈ ഘടകങ്ങളുടെ ക്ഷാമം പുതുതലമറ XUV500, സ്കോർപിയോ മോഡലുകളെയും ബാധിച്ചിരിക്കുകയാണ്.
MOST READ: മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

എന്നിരുന്നാലും അധികം നിരാശപ്പെടേണ്ടതില്ല. ഈ വർഷം തന്നെ എസ്‌യുവികൾ വിപണിയിൽ എത്തും. എങ്കിലും 2021 രണ്ടാം പകുതിയിലേക്ക് അവതരണം വൈകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനുള്ളിൽ വിതരണക്ഷാമം മഹീന്ദ്ര മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിപ്പുകൾ ഇല്ലാതെ ഈ സുപ്രധാന ഘടകങ്ങൾ നിർമിക്കാനും കാറുകളിൽ ഘടിപ്പിക്കാനും കഴിയില്ല. അതിനാൽ കാറിന്റെ ഉത്പാദനത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
MOST READ: വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

2021 മഹീന്ദ്ര XUV500 മഹീന്ദ്രയുടെ ഏറ്റവും പുതിയ ലോഗോ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലാണെന്ന കാര്യവും ശ്രദ്ധേയമാണ്. അതിനാൽ തന്നെ വാഹനത്തെ കാത്തിരിക്കുന്നതിന് ഈ പ്രത്യേക കാരണം കൂടിയുണ്ട്.

190 bhp കരുത്ത് വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും എസ്‌യുവിക്ക് ലഭിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക.
MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

തലമുറ മാറ്റത്തിനൊപ്പം സവിശേഷതകളുടെയും രൂപകൽപ്പനയുടെയും കാര്യത്തിൽ XUV500 ഒരു വലിയ കുതിച്ചുചാട്ടത്തിനാകും സാക്ഷ്യംവഹിക്കുക. എസ്‌യുവിക്ക് പുതിയ മെർസിഡീസ് ബെൻസ് പ്രചോദിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റംസ് (ADAS), പനോരമിക് സൺറൂഫ് എന്നിവ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ XUV500 മോഡലിന് സമാനമായി 2021 മഹീന്ദ്ര സ്കോർപിയോയ്ക്കും പുതിയ 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളും ലഭിക്കും. എന്നിരുന്നാലും അവയുടെ പവർ ഔട്ട്പുട്ട് കണക്കുകളിൽ വ്യത്യാസമുണ്ടായിരിക്കും.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾക്കൊപ്പം എസ്‌യുവി വാഗ്ദാനം ചെയ്യുമ്പോൾ എസ്‌യുവിയുടെ കൂടുതൽ ശക്തമായ വേരിയന്റിന് ‘മഹീന്ദ്ര സ്കോർപിയോൺ' എന്ന് പേരും കമ്പനി സമ്മാനിച്ചേക്കും.