വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

ഇന്ത്യന്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. നാളിതുവരെ വിപണിയില്‍ 90 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി അറിയിച്ചു.

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

മാരുതി സുസുക്കി 800-ന് പകരമുള്ള ഒരു ബദലായി സാന്‍ട്രോ ഉയര്‍ന്നുവന്ന നാളുകള്‍ മുതല്‍, കൊറിയക്കാര്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാവായി മാറാനും സാധിച്ചു. മാത്രമല്ല ക്രെറ്റ, വെര്‍ണ, വെന്യു, ഗ്രാന്‍ഡ് i20 എന്നിവയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരും ആയിത്തീര്‍ന്നു.

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

1996 മെയ് 6-നാണ് ഹ്യൂണ്ടായിയുടെ ഉല്‍പാദന കേന്ദ്രത്തിന് തറക്കല്ലിട്ടത്. MPFI എഞ്ചിന്‍ ഉപയോഗിച്ച് സാന്‍ട്രോ ബ്രാന്‍ഡില്‍ നിന്നുള്ള തുടക്കകാരനായി. പിന്നീട് i20, ഗെറ്റ്‌സ്, ആക്‌സന്റ് എന്നിവയും മറ്റ് ഉല്‍പ്പന്നങ്ങളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ നിരയിലേക്ക് ചേര്‍ക്കുകയും ചെയ്തു.

MOST READ: പുതിയ രൂപവും ഭാവവും, ആകെ മാറി പുത്തൻ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവി വിപണിയിൽ

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

എസ്‌യുവി ഉള്‍പ്പെടെ നിരവധി പാസഞ്ചര്‍ വാഹന വിഭാഗങ്ങളിലേക്ക് ഹ്യൂണ്ടായി വൈവിധ്യവത്കരിച്ചപ്പോള്‍, വില്‍പ്പന -1,154 ഔട്ട്ലെറ്റുകള്‍ വഴിയും പോസ്റ്റ്-സെയില്‍സ് - 1,298 ഔട്ട്ലെറ്റുകളിലൂടെയും നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

നിലവിലെ നിരയില്‍ ക്രെറ്റ, വെന്യു, വെര്‍ണ, ഓറ, i20, ഗ്രാന്‍ഡ് i10 നിയോസ്, ട്യൂസോണ്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം, 2020 കലണ്ടര്‍ വര്‍ഷത്തില്‍ 17.4 ശതമാനം വിപണി വിഹിതം കാര്‍ നിര്‍മ്മാതാവിന് ലഭിച്ചു.

MOST READ: 350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

'ഇന്ന് ഞങ്ങള്‍ക്ക് വളരെയധികം അഭിമാനിക്കുന്നു. ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ കൂട്ടായ പരിണാമത്തിലേക്ക് നയിക്കുന്ന സുസ്ഥിരവും അഭിവൃദ്ധിയുമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചുവെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ എസ്.എസ് കിം പറഞ്ഞു.

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

ഹ്യുണ്ടായി ഇതുവരെ 4 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുകയും അതിന്റെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്ന് 88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 2008-ല്‍ കയറ്റുമതി ചെയ്ത അര ദശലക്ഷം യൂണിറ്റില്‍ നിന്ന് കമ്പനി ഈ കണക്ക് മൂന്ന് ദശലക്ഷമായി ഉയര്‍ത്തി.

MOST READ: ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി; 2021 ബജാജ് പൾസർ 180 ഉടൻ വിപണിയിലേക്ക്

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

2020 ഡിസംബറില്‍ 71,000 യൂണിറ്റുകളുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനം ഹ്യുണ്ടായി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി, പുതിയ തലമുറ ഗ്രാന്‍ഡ് i10 നിയോസ്, ക്രെറ്റ, i20 എന്നിവയും ശക്തമായ വില്‍പ്പന അളവ് നേടുന്നതിനാല്‍ ഹ്യുണ്ടായി തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുകയാണ്.

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവ് വെന്യുവുമായി കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ പ്രവേശിച്ചു, മാത്രമല്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥിരതയാര്‍ന്ന വില്‍പ്പന സ്വന്തമാക്കാനും മോഡലിന് സാധിച്ചു.

MOST READ: പുത്തൻ സഫാരിയുടെ വില പ്രഖ്യാപനം ഫെബ്രുവരി 22-ന്; സ്ഥിരീകരിച്ച് ടാറ്റ, കാണാം ടീസർ വീഡിയോ

വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

കോന ഇലക്ട്രിക് ആദ്യത്തെ സീറോ-എമിഷന്‍ എസ്‌യുവിയാണ്, വെന്യു കണക്റ്റുചെയ്ത ആദ്യത്തെ കോംപാക്ട് എസ്‌യുവിയും. ആദ്യത്തെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമായ ക്ലിക്ക് ടു ബൈ, iMT ക്ലച്ച്-ഫ്രീ ടെക് മുതലായവ ഉള്‍പ്പെടെ ഹ്യുണ്ടായി വിപണിയില്‍ നിരവധി പ്രഥമ സ്ഥാനങ്ങള്‍ വഹിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Completed 25 Years In India With 90 Lakh Cars Sold. Read in Malayalam.
Story first published: Wednesday, February 17, 2021, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X