Just In
- 44 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- Finance
പാചകവാതകത്തിന് വീണ്ടും വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് ഈ മാസം വര്‍ധിച്ചത് 100 രൂപ!
- News
'പിസി ജോര്‍ജിന് യോഗിയുടെ ഭാഷ; ഷാള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് നിരാഹാരം അവസാനിപ്പിക്കല്‍'
- Movies
ഡിംപലിനെതിരെ പരാതിയുമായി മജിസിയയും സന്ധ്യയും ഭാഗ്യലക്ഷ്മിയും, ബിഗ് ബോസ് ഹൗസിൽ പരാതി രൂക്ഷമാകുന്നു
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ സഫാരിയുടെ വില പ്രഖ്യാപനം ഫെബ്രുവരി 22-ന്; സ്ഥിരീകരിച്ച് ടാറ്റ, കാണാം ടീസർ വീഡിയോ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഫാരി എസ്‌യുവി 2021 ഫെബ്രുവരി 22-ന് പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ച് ടാറ്റ മോട്ടോർസ്. ഒരു ടീസർ വീഡിയോ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നെങ്കിലും വില പ്രഖ്യാപനം ഒന്നും ഉണ്ടായില്ല. വിപണിയിൽ എത്തുന്ന ഫെബ്രുവരി 22-ന് വാഹനത്തിന്റെ വിലയും കമ്പനി വെളിപ്പെടുത്തും.
XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആകെ ആറ് വേരിയന്റുകളിലാണ് അണിനിരക്കുന്ന പുതിയ ടാറ്റ സഫാരിക്ക് 14.99 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയാണ് പുതിയ സഫാരി എന്നതും ശ്രദ്ധേയമാണ്.
MOST READ: മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

അതിനാൽ തന്നെ ഹാരിയറിൽ കണ്ട 2.0 ലിറ്റർ കൈറോടെക് ഡീസൽ എഞ്ചിനിൽ മാത്രമാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് എസ്‌യുവി സ്വന്തമാക്കാം. ഓഫ്-റോഡ് എസ്‌യുവി എന്ന നിലയിൽ പേരെടുത്ത ടാറ്റ സഫാരിക്കൊപ്പം ഇത്തവണ 4×4 അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല.
MOST READ: 50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്

സഫാരിയുടെ രൂപകൽപ്പന ഹാരിയറിനോട് സാമ്യമുള്ളതാണ്. സമാനമായ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് ഡിസൈനാണ് പുതിയ മോഡലിൽ ഇടംപിടിച്ചിരിക്കുന്നതും. മുകളിലെ സ്ലിം സ്ട്രിപ്പ് എൽഇഡി യൂണിറ്റാണ്. അത് ഒരു ടേൺ ഇൻഡിക്കേറ്ററായി ഇരട്ടിപ്പിച്ചിട്ടുമുണ്ട് കമ്പനി.

ഫ്രണ്ട് ഗ്രില്ലാണ് വ്യത്യാസമുള്ളത്. ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്ന ഒരു ട്രൈ-ആരോ ഗ്രില്ലാണ് ടാറ്റ സഫാരിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് കൂടുതൽ പ്രീമിയം രൂപം നൽകുന്നു. വശത്ത് ഹാരിയറിന്റെ അതേ അലോയ് വീൽ ഡിസൈൻ കാണാമെങ്കിലും 17 ഇഞ്ചുകൾക്ക് പകരം 18 ഇഞ്ച് യൂണിറ്റാണിത്.
MOST READ: ഉരുക്ക് വില ഉയരുന്നു; വാഹന വിലയില്‍ വീണ്ടും വര്‍ധനവെന്ന് സൂചന

മുമ്പത്തെ സഫാരി ഡിസൈനിനെ അനുസ്മരിപ്പിക്കുന്ന സ്റ്റെപ്പ്ഡ് മേൽക്കൂരയാണ് സഫാരിക്കുള്ളത്. മൂന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ ഹെഡ്‌റൂം സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

മൂന്നാം നിരയെ ഉൾക്കൊള്ളുന്നതിനും മികച്ച ലെഗ് റൂമിനുമായി നടത്തിയ ദൈർഘ്യമേറിയ പിൻ ഓവർഹാംഗും വളരെ സ്വാഗതാർഹമായ തീരുമാനമാണ്. ഹാരിയറിനേക്കാൾ 80 മില്ലീമീറ്റർ ഉയരവും 60 മില്ലീമീറ്റർ നീളവുമുള്ള സഫാരിക്ക് മികച്ച റോഡ് സാന്നിധ്യമുണ്ട്.

ഇന്റീരിയറിലേക്ക് നോക്കിയാൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ പതിപ്പായും ബെഞ്ച് സീറ്റുകളുള്ള ഏഴ് സീറ്റർ വേരിയന്റായും പുതിയ സഫാരി ലഭ്യമാണ്. ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായ മിക്ക ഘടകങ്ങളും ഹാരിയറിൽ നിന്ന് കടമെടുത്തവയാണ്.

സീറ്റുകൾക്കും ഡോർ പാഡുകൾക്കുമായി പുതിയ ഓയിസ്റ്റർ വൈറ്റ് അപ്ഹോൾസ്റ്ററിയും ഇൻസ്ട്രുമെന്റ് പാനലിന് ചുറ്റും ഒരു പുതിയ ആഷ് വുഡ് ട്രിമും ചേർത്തത് സഫാരിയെ വേറിട്ടുനിർത്താൻ ടാറ്റ ശ്രമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.