Just In
- 32 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന് നാഴികക്കല്ല് പിന്നിട്ട് മെർസിഡീസ് ബെൻസ്
ആഗോളതലത്തിൽ 50 ദശലക്ഷം യൂണിറ്റ് ഉൽപാദനം എന്ന നാഴികക്കല്ല് പിന്നിട്ടതായി ജർമ്മൻ കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസ് പ്രഖ്യാപിച്ചു.

ജർമ്മനിയിലെ നിർമാതാക്കളുടെ സിൻഡെൽഫിംഗെൻ കേന്ദ്രത്തിൽ നിന്നുള്ള പുതിയ മെർസിഡീസ്-മേബാക്ക് S-ക്ലാസ് ആയിരുന്നു ഉൽപാദന നിരയിൽ നിന്നുള്ള 50 ദശലക്ഷം മാർക്ക് ചെയ്ത കാർ.

ലോകമെമ്പാടുമുള്ള പ്രൊഡക്ഷൻ പ്ലാന്റുകളുടെ ശൃംഖലയിലൂടെ 75 വർഷത്തിനിടയിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതെന്ന് മെർസിഡീസ് പറയുന്നു.
MOST READ: മോട്ടോ-ടെർമിനേറ്റർ രൂപഭാവത്തിൽ ലാൻഡ്-സ്പീഡ് റേസറായി മാറി ബിഎംഡബ്ല്യു S 1000 RR

ഇപ്പോൾ, ഇലക്ട്രിക് മൊബിലിറ്റി നടപ്പിലാക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2022 അവസാനത്തോടെ ആറ് പുതിയ EQ മോഡലുകൾ അവതരിപ്പിക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നു.

ഒരേ ഉത്പാദന കേന്ദ്രത്തിൽ ICE മോഡലുകൾക്കൊപ്പം EQ മോഡലുകളും നിർമ്മിക്കാൻ പ്ലാന്റുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, S-ക്ലാസ് സെഡാനും അതിന്റെ ലോംഗ് വീൽബേസ് പതിപ്പും 2020 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഫാക്ടറി 56 -ലെ EQS (ഓൾ-ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് സെഡാൻ) -നെപ്പം നിർമ്മിക്കും.

മെർസിഡീസ് ബെൻസ് എല്ലായ്പ്പോഴും ആഡംബരത്തിന്റെ പര്യായമാണ്. അതുകൊണ്ടാണ് ഈ പ്രത്യേക ഉൽപാദന വാർഷികത്തിൽ താൻ വളരെയധികം അഭിമാനിക്കുന്നത് എന്ന് പ്രൊഡക്ഷൻ ആന്റ് സപ്ലൈ ചെയിൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ഓഫ് മെർസിഡീസ് ബെൻസ് അംഗം ജോർഗ് ബർസർ പറഞ്ഞു.

അമ്പത് ദശലക്ഷം വാഹനങ്ങൾ തങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, കൂടാതെ ടീമിന്റെ അസാധാരണ നേട്ടവുമാണ്.

ലോകമെമ്പാടുമുള്ള പ്ലാന്റിലെ സഹപ്രവർത്തകരുടെ പ്രവർത്തനത്തിനും അവരുടെ പ്രതിബദ്ധതയ്ക്കും താൻ നന്ദി പറയുന്നു.

തങ്ങളുടെ സ്റ്റാർ മോഡലുകളുടെ നിർമ്മാണത്തിലെ അവരുടെ വൈദഗ്ധ്യവും അഭിനിവേശവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ അനുദിനം സാക്ഷാത്കരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.