ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യവും വിൽപ്പനയും അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പ്രത്യേകിച്ച് ലോ-സ്പീഡ് മോഡലുകൾക്ക് ഇന്ത്യയിലുടനീളം വലിയ ഡിമാൻഡാണ് വിപണിയിലുള്ളത്.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

അതിനാൽ തന്നെ നിരവധി സ്റ്റാർട്ടപ്പ് കമ്പനികൾ അവരുടെ ആകർഷകമായ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയാണ് കളംനിറയുന്നത്. എന്നിരുന്നാലും കുറഞ്ഞ വേഗതയുള്ള കമ്മ്യൂട്ടർ സ്കൂട്ടറുകളേക്കാൾ റൈഡർമാരെ ആകർഷിക്കുന്ന ഉയർന്ന പ്രകടനമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കും രാജ്യത്ത് ആവശ്യക്കാരുണ്ട്.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് ബൈക്കുകളുടെ വർധിച്ചുവരുന്ന ഈ ആവശ്യം പരിഹരിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ചില ഇവി സ്റ്റാർട്ടപ്പുകൾ പുതിയ ഉൽപ്പന്നങ്ങളിൽ പ്രവർത്തിക്കുകയാണിപ്പോൾ. ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ വരുന്ന രസകരമായ ചില ഹൈ-പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

അൾട്രാവയലറ്റ് F77

ടിവിഎസ് മോട്ടോർ കമ്പനിയുടെ പിന്തുണയുള്ള ഒരു ഇവി സ്റ്റാർട്ടപ്പാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്. ഇവി നിർമാതാക്കൾ അൾട്രാവയലറ്റ് F77 എന്ന് നാമകരണം ചെയ്ത ഹൈ പെർഫോമൻസ് ഒരു ഇലക്ട്രിക് സ്പോർട്സ് ബൈക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

ശരിയായ സ്‌പോർട്‌സ് ബൈക്ക് പ്രകമ്പനം നൽകുന്ന പൂർണമായ രൂപഭാവത്തോടെയാണ് ബൈക്ക് വരുന്നത്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വരെ ഇതിന് സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല വെറും 2.9 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാനും പുതിയ അൾട്രാവയലറ്റ് F77 മോഡലിന് സാധിക്കും.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

ഒറ്റ ചാർജിൽ 150 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് മോഡുലാർ ലിഥിയം അയൺ ബാറ്ററി പായ്ക്കുകളിൽ നിന്നാണ് അൾട്രാവയലറ്റ് F77 ഇലക്‌ട്രിക്കിന് കരുത്ത് ലഭിക്കുന്നത്.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

എൽഇഡി ലൈറ്റിംഗ് പാക്കേജ്, ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, റിമോട്ട് ഡയഗ്‌നോസ്റ്റിക്, റൈഡ് ഡയഗ്‌നോസ്റ്റിക്‌സ്, ബൈക്ക് ട്രാക്കുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഉണ്ടാകും.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

എംഫ്ലക്സ് വൺ

എംഫ്ലക്‌സ് ഈ വർഷം അവസാനത്തോടെ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50 kW പവർ ഉത്പാദിപ്പിക്കുന്ന ഒരു ലിക്വിഡ്-കൂൾഡ് എസി ഇൻഡക്ഷൻ മോട്ടോർ സംയോജിപ്പിച്ച് പൂർണമായും ഫെയർഡ് സ്‌പോർട്ടി ഡിസൈനും ഓൾ-ഇലക്‌ട്രിക് പവർട്രെയിനുമാണ് ഈ ഇലക്ട്രിക് സൂപ്പർബൈക്കിൽ ബ്രാൻഡ് ഒരുക്കുക.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

200 കിലോമീറ്റർ വേഗതയിൽ ഒറ്റ ചാർജിൽ 200 കിലോമീറ്റർ ഓടാൻ എംഫ്ലക്സ് വൺ ഇലക്‌ട്രിക്കിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഇലക്ട്രിക് മോട്ടോർസൈക്കിളിന് മൂന്ന് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

എൽഇഡി ലൈറ്റിംഗ് പാക്കേജ്, ടിഎഫ്‌ടി ഡിസ്‌പ്ലേ, ജിപിഎസ് നാവിഗേഷൻ, തത്സമയ വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എനേബിൾഡ് സിസ്റ്റം, ഡ്യുവൽ ചാനൽ എബിഎസ് ഉള്ള ബ്രെംബോ ബ്രേക്കുകൾ, ഒഹ്‌ലിൻസ് സസ്പെൻഷൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് വിപണിയിൽ ഇടംപിടിക്കുക എന്നതും ശ്രദ്ധേയമാണ്.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

ഹോപ്പ് ഓക്സോ

ഹോപ്പ് ഇലക്‌ട്രിക് തങ്ങളുടെ ആദ്യ തദ്ദേശീയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ ഹോപ്പ് ഓക്സോ ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഫ്‌ളക്‌സ് വൺ, അൾട്രാവയലറ്റ് F77 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളായാണ് ഇത് വരുന്നത്.

ഈ വർഷം ഇന്ത്യയിൽ എത്താനിരിക്കുന്ന ഹൈ-പെർഫോമൻസ് ഇലക്‌ട്രിക് ബൈക്കുകൾ

ഇലക്‌ട്രിക് ബൈക്കിന്റെ അടുത്ത തലമുറ Lyf 2.0 ഇലക്ട്രിക് സ്കൂട്ടറിനൊപ്പം ഈ മോട്ടോർസൈക്കിളും നിർമിക്കപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹോപ്പ് ഓക്‌സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 10 സെക്കൻഡിനുള്ളിൽ 0-90 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇവിക്ക് സാധിക്കുമെന്നാണ് സൂചനകൾ.

More from DriveSpark

Article Published On: Wednesday, February 23, 2022, 10:23 [IST]
English summary
Upcoming high performance electric motorcycles in india this year details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X