ചെറിയ പ്രായത്തിൽ 25 ലക്ഷത്തിന്റെ കടവും വീട്ടി വീടും വെച്ചു! ലക്ഷങ്ങൾ വില വരുന്ന പുത്തൻ കാറും വാങ്ങി കേശു

മലയാളികൾ ഏറെ സമയം ചെലവഴിക്കുന്നൊരിടമാണ് ടെലിവഷൻ പരമ്പരകൾ. കണ്ണീർ സീരിയലുകളല്ലാതെ ഹാസ്യപരമ്പരകൾക്ക് ഏറെ സ്വീകാര്യതയുള്ള നാടാണ് കേരളം. അത്തരത്തിൽ ഹിറ്റടിച്ച പരമ്പരയായിരുന്നു ഫ്ലവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. പ്രേക്ഷകർക്കിടയിൽ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കുണ്ടായിരുന്ന ആരാധവൃന്ദം ചെറുതൊന്നുമല്ലായിരുന്നു. അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകിന്റേയും ഇതിവൃത്തം. ഇതിലെ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എല്ലാവരുടേയും മനസിൽ ഇടംപിടിച്ച കൊച്ചുപയ്യനാണ് അല്‍സാബിത്ത്. പക്ഷേ യഥാർഥ പേരൊന്നും പറഞ്ഞാൽ ആളുകൾ കക്ഷിയെ തിരിച്ചറിഞ്ഞേക്കില്ല.

അത്രക്ക് ഇംപാക്‌ടായിരുന്നു കേശു എന്ന കഥാപാത്രത്തിലൂടെ അല്‍സാബിത്ത് കെട്ടിപ്പടുത്തിയിരിക്കുന്നത്. പരമ്പരയിലെ കാഥാപാത്രമായിട്ടല്ല,കുടുംബത്തിനുള്ളിലെ അംഗമായിട്ട് തന്നെയാണ് കേശുവിനെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഈ പരമ്പരയിൽ എത്തിയ കേശുവിന്റെ ശബ്ദമൊക്കെ ഇപ്പോൾ മാറി തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സ്റ്റാറായ കുട്ടിത്താരം പഠനത്തിലും അഭിനയത്തിലും ഒരുപോലെ മിടുക്കനാണ്.

Uppum Mulakum Star Keshu Buys New Kia Sonet SUV

ശരിക്കുമുള്ള ജീവിതത്തിൽ കേശുവിന് എല്ലാം എല്ലാം അവന്റെ അമ്മ ബീനയാണ്. സിംഗിൾ മദറായി പയ്യനെ ഉയർത്തിക്കൊണ്ടുവരാൻ അമ്മ എത്രത്തോളം ത്യാഗം സഹിച്ചുവെന്ന് ഊഹിക്കാമല്ലോ. പക്ഷേ എന്തിനും ഏതിനും രണ്ട് വശങ്ങളുള്ള സോഷ്യൽ മീഡിയയിൽ അൽസാബിത്തിനെ തന്ത വൈബ് എന്ന് പറഞ്ഞ് കളിയാക്കുന്ന വിഭാഗവുമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിലേക്ക് ഏറ്റെടുത്ത കേശു ഇതിനെല്ലാം ഉഗ്രനൊരു മറുപടി കൊടുത്തിരിക്കുകയാണ്.

എങ്ങനെയാണെന്നോ, ചെറുപ്രായത്തിൽ തന്നെ ലക്ഷങ്ങൾ മുടക്കി പുത്തനൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് ഉപ്പും മുളകിലൂടെ താരമായ അൽസാബിത്ത്. അതും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഫാമിലി കാറാണ് കേശുവിന്റെ യാത്രകൾക്ക് ആഡംബരമേകാനായി എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ പേജിലൂടെയാണ് താരം പുതിയ വണ്ടി വാങ്ങിയ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Uppum Mulakum Star Keshu Buys New Kia Sonet SUV

വളരെ ചെറിയ പ്രായത്തിൽ തന്നെ 25 ലക്ഷം രൂപ കടവും വീട്ടി ഒരു കാറും എടുക്കുന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ലെന്ന് ഇനിയെങ്കിലും കളിയാക്കുന്നവർ ആലോചിക്കണം. കിയയുടെ നിരയിലെ എൻട്രി ലെവൽ എസ്‌യുവിയായ സോനെറ്റാണ് കേശുവിന്റെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. താരം കാർ വാങ്ങിയ ചിത്രങ്ങളെല്ലാം നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിട്ടുണ്ട്.

7.99 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് കിയ സോനെറ്റിന്റെ ഏറ്റവും പുതിയ മോഡലുകൾക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇയർ എൻഡിംഗിനോട് അനുബന്ധിച്ച് മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നതിനാൽ കുട്ടിത്താരത്തിന് കാർ വാങ്ങിയപ്പോൾ നല്ലൊരു ഡിസ്കൌണ്ടും ലഭിച്ച് കാണാനാണ് സാധ്യത.

Uppum Mulakum Star Keshu Buys New Kia Sonet SUV

വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന കിയ സോനെന്റ്റിന്റെ ഏത് വേരിയന്റാണ് കേശു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ കോംപാക്‌ട് എസ്‌യുവി വിപണനത്തിന് എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനും സോനെറ്റിലുണ്ട്.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, സൺറൂഫ് എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാണ്.

സേഫ്റ്റിയിലായാലും ഇടിവെട്ടാണ് ആശാൻ. ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സോനെറ്റിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വരുന്നുണ്ട്. അതേസമയം കിയ സോനെറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ അഡ്വാൻഡ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമായ ADAS ടെക്കും കുഞ്ഞൻ എസ്‌യുവിയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Monday, January 6, 2025, 12:40 [IST]
English summary
Uppum mulakum star keshu buys new kia sonet suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X