എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, നിങ്ങളുടെ കാറിലുണ്ടോ ഈ യൂസ്‌ലെസ് ആക്‌സസറികൾ?

പുതിയൊരു കാർ വാങ്ങിയാൽ നമ്മളിൽ പലരും ആദ്യം പോവുക ഏതെങ്കിലും ആക്‌സസറി ഷോപ്പിലേക്കായിരിക്കും അല്ലേ. തങ്ങളുടെ വാഹനം അവനവന്റെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് നവീകരിക്കുന്നത് എല്ലാവരുടേയും വിനോദങ്ങളിൽ ഒന്നാണ്.

ഡ്രൈവിംഗും യാത്രയുമെല്ലാം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ആക്സസറികള്‍ വാങ്ങി സൂക്ഷിക്കുന്ന ശീലം ചിലര്‍ക്കുണ്ടാകും. നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് വാഹനത്തിൽ നിയമപരമായ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റൊന്നുമില്ല. പുതിയ മാറ്റ് വാങ്ങിയിടുന്നതും സീറ്റ് കവർ തയിപ്പിക്കുന്നതും ഹോൺ മാറ്റുന്നതും മാത്രമല്ല മറ്റ് ചില മണ്ടത്തരങ്ങളും ഇക്കൂടെ പലരും ചെയ്യാറുണ്ട്.

Car Flash rear Light

ഉപകാരത്തിന് വേണ്ടിയോ വണ്ടിയുടെ ലുക്കും ഭാവവും കൂട്ടാനോ വേണ്ടിയാണെങ്കിലും വിവിധ തരത്തിലുള്ള കാര്‍ ആക്‌സസറികള്‍ ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടും. പക്ഷേ അതിൽ പല ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളും വണ്ടിക്കും നിങ്ങൾക്കും ദോഷമായി മാറുന്ന കാര്യങ്ങളാണെന്ന് പലപ്പോഴും ചിന്തിക്കാറില്ല. പൊതുവേ ആളുകൾ തങ്ങളുടെ വാഹനത്തിൽ ഘടിപ്പിക്കാറുള്ള അത്തരം ഉപയോഗശൂന്യമായ ചില ആക്‌സസറികൾ ഇന്ന് പരിചയപ്പെടുത്താം.

വലിപ്പം കൂടിയ അലോയ്കളും ടയറുകളും ഉപയോഗിക്കുന്നത് പൊതുവേ കാണാറുള്ള സംഭവമാണല്ലോ. ഇത് ശരിക്കും പണികിട്ടുന്നൊരു കാര്യമാണ്. പല ഇന്ത്യക്കാരും തങ്ങളുടെ വാഹനങ്ങളിൽ വലിയ അലോയ്കളും ടയറുകളും ഇഷ്ടപ്പെടുന്നുവെങ്കിലും ഇത് കാറിനെ വളരെ മോശം രീതിയിൽ തന്നെയാണ് ബാധിക്കുന്നതെന്ന് പലർക്കും അറിയില്ല. ടയറുകളും വീലുകളും അപ്-സൈസ് ചെയ്യുന്നത് കാറിന്റെ സൗന്ദര്യം മെച്ചപ്പെടുത്തിയേക്കാം.

Alloy Wheel

പക്ഷേ ഇത് വാഹനത്തിന്റെ അലൈൻമെന്റ്, ഇന്ധനക്ഷമത, സസ്പെൻഷൻ തുടങ്ങിയ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ഇത് സ്ലോ സ്റ്റിയറിംഗ് ഔട്ട്പുട്ടിനും സ്പീഡോമീറ്റർ റീഡിംഗിൽ പിശകുകൾക്കും കാരണമാകും. ആയതിനാൽ കമ്പനി നിഷ്ക്കർഷിക്കുന്ന വീൽ സൈസിലും ടയർ സൈസിലും കാർ കൊണ്ടുനടക്കാൻ പ്രത്യേകം ഓർമിക്കുകയും ശ്രദ്ധിക്കുകയും വേണം. അപ്-സൈസിംഗ് പിടിക്കപ്പെട്ടാൽ കനത്ത പിഴയും മോട്ടോർ വെഹിക്കിൾ ചുമത്തിയേക്കും.

ബുൾബാറുകളും ക്രാഷ് ഗാർഡുകളുമാണ് കാറുകളിൽ പൊതുവേ കാണാറുള്ള ഒരു ഉപയോഗവുമില്ലാത്ത അടുത്ത യൂസ്‌ലെസ് ആക്‌സസറി. ചില വണ്ടികളിൽ ഇവ സാധാരണയായി മുന്നിലും പിന്നിലും ഘടിപ്പിക്കാറുണ്ട്. ഇത് നിങ്ങളുടെ കാറിന്റെ സുരക്ഷയെയും കാൽനടയാത്രക്കാരുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ആധുനിക കാറുകളിൽ ADAS, പാർക്കിംഗ് എയ്‌ഡ്, എയർബാഗുകൾ തുടങ്ങിയ വിവിധ സുരക്ഷാ ഫീച്ചറുകൾക്കായി സെൻസറുകൾ നൽകിയിട്ടുണ്ട്. ഈ സുരക്ഷാ ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കാനും തകരാറിലാക്കാനും വരെ ബുൾബാറുകൾക്ക് കഴിയും. ഇവ നിയമവിരുദ്ധമാണെന്നും ഓർമിക്കാം.

BullBar

നിരത്തിലേക്ക് ഇറങ്ങുമ്പോൾ ചില വാഹനങ്ങളിൽ മിന്നുന്ന ടെയിൽ ലൈറ്റുകൾ (ബ്രേക്ക് ലൈറ്റ്) നാം കാണാറുണ്ട് അല്ലേ. ഇത് ഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണവും സമാപകാലങ്ങളിൽ ഉയർന്നുവരുന്നുണ്ട് താനും. ആളുകൾ സാധാരണ ബൾബിനെ ടെയിൽലാമ്പുകൾക്കുള്ളിൽ മിന്നുന്ന ബൾബാക്കി മാറ്റുകയും ബ്രേക്ക് ഇടുമ്പോൾ അവ മിന്നുകയും ചെയ്യുന്നു. ഇത്തരം ലൈറ്റുകൾ അപകടകരവും റോഡിലെ മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതും അപകടങ്ങൾക്ക് കാരണമായേക്കാവുന്നതുമായ സംഗതിയാണ്. ആയതിനാൽ ഇവയുടെ ഉപയോഗവും നമുക്ക് വേണ്ട.

കൂറ്റൻ റിയ സ്‌പോയിലർ കാറുകളിൽ ഉപയോഗിക്കുന്നതും പൊതുവേ കണ്ടുവരാറുള്ള ട്രെൻഡാണ്. ഈ യൂസ്‌ലെസ് ആക്‌സസറി ഘടിപ്പിച്ച നിരവധി പഴയ ഫാമിലി സെഡാനുകളും ചില പുതിയ മോഡലുകളും നമുക്ക് കാണാനാവും. സിറ്റി, ബലേനോ പോലുള്ള സ്പോർട്ടി വണ്ടികളെ കൂടുതൽ ആകർഷകമാക്കാൻ ചെയ്യുന്ന കാര്യമാണിതെങ്കിലും സംഭവം കൊണ്ട് യാതൊരുവിധ ഉപകാരവുമില്ലെന്നു വേണം പറയാൻ.

Spoiler

ഇവ റേസ് ട്രാക്കുകളിലെ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളവയുമാണ്. ആയതിനാൽ സാധാരണ കാറുകളിൽ ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് അത്ര പ്രയോജനകരമാകില്ലെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്. ഫാമിലി കാറിൽ ഒരു വലിയ സ്‌പോയിലർ ഉണ്ടായിട്ടെന്ത് കാര്യം. ഇത്തരം വലിയ റിയർ സ്‌പോയിലറുകൾ നിങ്ങളുടെ കാറിന്റെ മൈലേജ് വരെ കുറയാൻ ഇടയാക്കുന്ന കാര്യമാണ്.

ഫേക്ക് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളുടെ ഉപയോഗവും വ്യാപകമാണ്. കാറിന്റെ റിയർ ലുക്ക് വർധിപ്പിക്കാനായി പലരും ചെയ്യുന്ന പണിയാണിത്. കാറിൽ ഈ ആക്‌സസറി ഇൻസ്റ്റാൾ ചെയ്യുന്നത് ഒരു പ്രയോജനവും നൽകുകയും നിങ്ങളുടെ കാറിന് നൽകില്ല. ഫേക്ക് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും അവയിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നത് നിങ്ങളുടെ സമയം പാഴാക്കുകയും ചെയ്യും. ഒരു നേട്ടവുമില്ലാത്ത ഇത്തരം കാര്യങ്ങൾ വാഹനങ്ങളിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Friday, October 27, 2023, 12:01 [IST]
English summary
Useless car accessories in india bullbars oversized alloy wheels flashing rear lights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X