'കേരള സ്റ്റീവ് ജോബ്‌സിന്റെ മകൻ', 2.50 കോടിയുടെ ആഡംബര കാർ വാങ്ങിയ പുള്ളിക്കാരനെ മനസിലായവരുണ്ടോ?
മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത വ്യവസായിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി-ഗാര്‍ഡ് എന്ന സ്റ്റെബിലൈസര്‍ കമ്പനിയിലൂടെ അഡ്രസുണ്ടാക്കിയെടുത്ത ഇദ്ദേഹത്തിന്റെ കുടുംബ പേര് എല്ലാവർക്കും സുപരിചിതമാണ്. ടിവീം പോയി എസീം പോയി ഫ്രിഡ്‌ജും പോയി... വീട്ടിൽ വി-ഗാർഡ് സ്റ്റെബിലൈസര്‍ ഇല്ലല്ലേ എന്ന പരസ്യം 90 കിഡ്‌സിന്റെ മനസിൽ ഇന്നും മായാതെ കിടപ്പുണ്ടാവും. ടെലിവിഷൻ രംഗത്തെ ഐക്കണിക് പരസ്യ വീഡിയോ ആണ് ഇപ്പോഴും ഇത്. പിന്നീട് വീഗാലാന്റിലൂടെ കിടിലൻ ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കും മലയാളികൾക്ക് ഈ കുടുംബം സമ്മാനിച്ചിട്ടുണ്ട്. ഇത് പിന്നീട് വണ്ടർലാ എന്ന് റീബ്രാൻഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ കൊച്ചൗസേപ്പിന്റെ രണ്ട് മക്കളും ബിസിനസ് രംഗത്തെ പുലികളാണ്. ഇക്കൂട്ടത്തിൽ ഇളയ മകൻ മിഥുന്‍ ചിറ്റിലപ്പിള്ളി ഒന്നാന്തരമൊരു വണ്ടിഭ്രാന്തൻ കൂടിയാണ്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന മിഥുന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി മാസത്തില്‍ പകുതി ദിവസങ്ങളിലും യാത്രകളിലായിരിക്കും. അതിനാൽ തന്നെ വാഹനങ്ങളോട് കമ്പമുണ്ടാവാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടല്ലോ.

ഇപ്പോഴിതാ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്‌ടറായ മിഥുന്റെ ഗരാജിലേക്ക് കിടിലനൊരു ആഡംബര വാഹനം എത്തിയിരിക്കുകയാണ്. സെലിബ്രിറ്റികൾക്കും വ്യവസായികൾക്കും ഇടയിൽ ഏറെ ജനപ്രിയമായ ലെക്‌സസ് LM 350h എന്ന അൾട്രാ ലക്ഷ്വറി എംപിവിയാണ് മിഥുൻ വാങ്ങിയിരിക്കുന്നത്. പുത്തൻ കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ കൊച്ചിയിലെ ലെക്‌സസ് ഡീലർഷിപ്പ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.
ഭാര്യ റീന ഫിലിപ്പിനൊപ്പം എത്തിയാണ് മിഥുന്‍ ചിറ്റിലപ്പിള്ളി പുതിയ വാഹനനത്തെ വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ എംപിവിയാണ് ലെക്സസ് LM 350h. 4, 7 സീറ്റർ പതിപ്പുകളിൽ വരുന്ന വാഹനത്തിന് 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജാപ്പനീസ് വാഹന നിർമാതാക്കളായ ലെക്‌സസ് ഈ എംപിവിയെ പൂർണമായും വിദേശത്ത് നിർമിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയർന്ന വില മുടക്കേണ്ടതായുള്ളത്.

ഇന്ത്യയിൽ പരിമിതമായ യൂണിറ്റിൽ മാത്രമാണ് മോഡൽ വിപണനം ചെയ്യുന്നതും. ശരിക്കും പറഞ്ഞാൽ ടൊയോട്ട വെൽഫയർ എംപിവിയുടെ കൂടുതൽ ആഡംബരമായ പതിപ്പാണ് ലെക്‌സസ് LM 350h. ഡിസൈനിലേക്ക് നോക്കിയാൽ ഒരു വലിയ സ്പിൻഡിൽ ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും അവതരിപ്പിക്കുന്ന മുൻവശം കിടിലമാണ്. ഫോഗ് ലാമ്പുകൾക്കായി വെർട്ടിക്കൽ ഹൗസിംഗുകളുള്ള വലിയ വിൻഡ്‌സ്‌ക്രീനും എംപിവിയുടെ ഹൈലൈറ്റാണ്.
വശങ്ങളിലേക്ക് നോക്കിയാൽ ലെക്‌സസിന്റെ എംപിവിയിലെ വലിയ ഗ്ലാസ് ഹൗസാണ് ആദ്യം കണ്ണിൽ പെടുക. കൂടാതെ ഇലക്ട്രിക് സ്ലൈഡിംഗ് റിയർ ഡോറുകളും ആഡംബര എംപിവിയുടെ മാറ്റുകൂട്ടുന്നുണ്ട്. പിൻഭാഗത്ത് ലെക്‌സസ് അക്ഷരങ്ങളോടുകൂടിയ പൂർണ വീതിയിൽ ഓടുന്ന എൽഇഡി ടെയിൽ ലൈറ്റുകളാണ് എറിച്ചുനിൽക്കുന്നത്. മോഡലിന് മൊത്തത്തിൽ 5,130 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,945 മില്ലീമീറ്റർ ഉയരവുമാണുള്ളതും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ LM എംപിവിക്ക് ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, USB പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, അംബർല ഹോൾഡർ, ചെറിയ ഫ്രിഡ്ജ്, ഡ്യുവൽ സൺറൂഫ്, HVAC ടച്ച്‌സ്‌ക്രീൻ കൺട്രോളർ, ഇൻ്റീരിയർ ലൈറ്റിംഗ് പോലുള്ള സംവിധാനങ്ങളെല്ലാം ലഭിക്കും.
ലെക്‌സസ് LM 350h അൾട്രാ ലക്ഷ്വറി എംപിവിയുടെ 4-സീറ്റർ പതിപ്പിന് 23-സ്പീക്കർ ഓഡിയോ സിസ്റ്റവുമായി ജോടിയാക്കിയ 48 ഇഞ്ച് ഡിസ്‌പ്ലേയും ഡ്രൈവർ, റിയർ കമ്പാർട്ടുമെൻ്റും തമ്മിലുള്ള പാർട്ടീഷനും വരെ ലഭിക്കുന്നുണ്ട്. ഡിജിറ്റൽ റിയർവ്യൂ മിറർ, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ADAS ടെക് പോലുള്ള ഗംഭീര സേഫ്റ്റി ഫീച്ചറുകളാലും മോഡൽ സമ്പന്നമാണ്.
ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് അസിസ്റ്റോടുകൂടിയ ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, സേഫ് എക്സിറ്റ് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ലെക്‌സസ് തങ്ങളുടെ ADAS സംവിധാനത്തിൽ ഒരുക്കിയിരിക്കുന്നത്. 2.5 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് LM 350h എംപിവിയുടെ ഹൃദയം.
ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനാവും. eCVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന ലെക്‌സസ് ആഡംബര എംപിവിക്ക് 19 കിലോമീറ്ററിലധികം ഇന്ധനക്ഷമതയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ടൊയോട്ട വെൽഫയറിൻ്റെ അതേ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഈ മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








