ധോണിയുടെ വാഹന ശേഖരം കണ്ട് കണ്ണുതള്ളി വെങ്കിടേഷ് പ്രസാദ്, കൂടെ ഒരു ചോദ്യവും!

ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകൻമാരിൽ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി തന്നെ ധോണി ദിനങ്ങൾ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ ധോണിക്ക് പ്രിയങ്കരമാണ് വാഹനങ്ങളും. ഇത്രയും വലിയ വാഹന ശേഖരമുള്ള ഒരു സെലിബ്രിറ്റി രാജ്യത്ത് വേറെയുണ്ടായെന്നു ചോദിച്ചാൽ ഇല്ല!

ഏറെത്തവണ ധോണിയുടെ വാഹന കമ്പത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമെല്ലാം നാം കേട്ടറിഞ്ഞിട്ടുണ്ട്. കാറുകളേക്കാൾ മുൻ ഇന്ത്യൻ നായകന് ഏറെ പ്രിയം മോട്ടോർസൈക്കിളുകളോടാണ് എന്നതും രഹസ്യമല്ല. ഇതിൽ ഐക്കോണിക് ബൈക്കുകളും സ്പോർട്‌സ് മോട്ടോർസൈക്കിളുകളുടെ കളക്ഷനുമാണ് കൂടുതലുമുള്ളത്. ദേ ഇപ്പോൾ ധോണിയുടെ ബൈക്ക് ശേഖരം കണ്ട് കണ്ണുതള്ളിയ വെങ്കിടേഷ് പ്രസാദിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറൽ. ധോണിയുടെ വീട്ടിലെ ഗരാജ് സന്ദര്‍ശിച്ച മുൻ പേസ് ബോളർ കൂടെയൊരു കമന്റും അടിച്ചു.

Venkatesh Prasad Stunned By MS Dhoni Bike Collection

ഇത് എന്താ ബൈക്ക് ഷോറൂമോ എന്നാണ് വെങ്കിടേഷ് പ്രസാദിന്റെ ചോദ്യം. എന്തോരു മനുഷ്യനാണ് മഹേന്ദ്ര സിങ്ങ് ധോണി, എന്തോരു ശേഖരമാണ് അദ്ദേഹത്തിന്, ഞാന്‍ ഒരു വ്യക്തിയില്‍ കണ്ട ഏറ്റവും വലിയ അഭിനിവേശമാണിതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരങ്ങളുടെ കാഴ്ചയാണിതെന്ന കുറിപ്പോടെയാണ് വാഹന ശേഖരത്തിന്റെ വീഡിയോ വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

താന്‍ റാഞ്ചിയില്‍ എത്തുന്നത് ആദ്യമായല്ലെന്നും ഇത് നാലാം തവണയാണ് ഞാന്‍ റാഞ്ചി സന്ദര്‍ശിക്കുന്നത്. പക്ഷേ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നാണ് വെങ്കിടേഷ് പ്രസാദ് വീഡിയോയില്‍ പറയുന്നത്. കരിയറിലെ വലിയ നേട്ടങ്ങളോടൊപ്പം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിച്ച ഭാഗ്യവാനാണ് താങ്കള്‍ എന്നും അദ്ദേഹം പറയുന്നു. ആദ്യമായി വാങ്ങിയ ബൈക്ക് മുതൽ താരം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്.

ടു സ്ട്രോക്ക് ബൈക്ക് പ്രേമിയായ ക്യാപ്റ്റൻ കൂളിന്റെ ഗരാജിൽ RX100, RX 125, രാജദൂദ് തുടങ്ങിയ ഇതിഹാസ മോഡലുകളുമുണ്ട്. യമഹ, യെസ്ഡി, ജാവ, ബിഎസ്എ, നോർട്ടൺ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകളുടെ വൻ ശേഖരമുള്ള മറ്റൊരു സെലിബ്രിറ്റിയെയും കാണാനാവില്ല. ബി‌എം‌ഡബ്ല്യുവിന്റെ ലിമിറ്റഡ് എഡിഷൻ ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകളും പഴയ തലമുറ ബൈക്കുകളായ യമഹ RD350, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും ഗരാജിന്റെ മാറ്റേകാനുണ്ട്.

കൂടാതെ 34 ലക്ഷത്തിന്റെ കവസാക്കി നിഞ്ച H2, ഹാര്‍ഡി ഡേവിഡ്‌സണ്‍, ഡ്യുക്കാട്ടി, ഹോണ്ട CBR എന്നിവയും ധോണിയുടെ പ്രിയപ്പെട്ട വാഹനങ്ങളാണ്. ബൈക്കുകൾക്ക് പുറമെ അപൂർവ മോഡൽ കാറുകൾ മുതൽ ഏറ്റവും പുതിയ മോഡൽ വരെ തന്റെ ഗരാജിലെ കാണാകാഴ്ച്ചകളാണ്. ഹമ്മർ H2 ഔഡി Q7, മിത്സുബിഷി പജേറോ SFX, ലാൻഡ് റോവർ ഫ്രീലാൻഡർ 2, ഫെറാറി 599 GTO, നിസാൻ ജോങ്ക തുടങ്ങിയവയാണ് എടുത്തു പറയേണ്ട കാറുകൾ.

Venkatesh Prasad Stunned By MS Dhoni Bike Collection

ധോണിയുടെ ക്രിക്കറ്റ് കരിയറിന്റെ ആദ്യ നാളുകളിൽ ആനന്ദ് മഹീന്ദ്ര സമ്മാനിച്ച പ്രത്യേകം കസ്റ്റമൈസ് ചെയ്ത മഹീന്ദ്ര സ്കോർപിയോയും അവയിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏക മോഡലായ ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്കും ഗരാജിന്റെ ഹൈലൈറ്റാണ്. മഹേന്ദ്ര സിംഗ് ധോണി തന്റെ എല്ലാ വിന്റേജ് മോട്ടോർസൈക്കിളുകളും സൂക്ഷിക്കാനായി ഒരു കൂറ്റൻ ഗരാജ് നിർമിച്ചിട്ടുണ്ടെങ്കിലും അതിന്റെയൊന്നും വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ താരം പുറത്തുവിട്ടിട്ടില്ല.

അദ്ദേഹത്തിന്റെ കാറുകൾക്കും പ്രത്യേക ഏരിയ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ കിയ EV6 GT ഇലക്ട്രിക് കാറും ധോണി സ്വന്തമാക്കിയിരുന്നു. ടിവിഎസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ റോണിൻ ബൈക്കും അടുത്തിടെ ധോണി ഗരാജിലെത്തിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഡ്രൈവ് ചെയ്ത് യാത്ര പോകുന്നത് ധോണിയുടെ വിനോദം കൂടിയാണ്.

More from DriveSpark

Article Published On: Tuesday, July 18, 2023, 12:48 [IST]
English summary
Venkatesh prasad stunned by ms dhoni bike collection viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X