ഫാൻസി നമ്പരിനായി 46 ലക്ഷം മുടക്കിയ മലയാളി പുതുതായി വാങ്ങിയത് 13 കോടിയുടെ റോൾസ്‌ റോയ്‌സ്

അടുത്തിടെ കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റുപോയ വാർത്ത എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. 45.99 ലക്ഷം രൂപ വാരിയെറിഞ്ഞാണ് KL 07 DG 0007 എന്ന എറണാകുളം ആർടി ഓഫിസിന് കീഴിൽ വരുന്ന ഫാൻസി നമ്പർ ഒരു മലയാളി സ്വന്തമാക്കിയത്. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയാണ് ഇഷ്‌ട നമ്പരിനായി ലക്ഷങ്ങൾ പൊടിച്ചത്. തന്റെ ഏറ്റവും പുതിയ ലംബോർഗിനി ഉറൂസിനായാണ് ഈ അടിപൊളി നമ്പർ കക്ഷി ലേലത്തിൽ വിളിച്ചെടുത്തത്.

അന്ന് മുതൽ ഇന്ന് വരെ വേണു ചേട്ടനും വണ്ടിയും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാവുകയും ചെയ്‌തിരുന്നു. പുത്തനൊരു ടൊയോട്ട ഫോർച്യൂണർ വാങ്ങുന്ന വിലയാണ് വെറുമൊരു നമ്പർപ്ലേറ്റിനായി വേണു ഗോപാലകൃഷ്‌ണൻ ചെലവാക്കിയിരിക്കുന്നത് എന്ന് തുടങ്ങുന്ന നിരവധി രസകരമായ ചർച്ചകളും സമൂഹമാധ്യമങ്ങളിലൂടെ ഇതിനെത്തുടർന്നുണ്ടാവുകയും ചെയ്‌തു.

venu-gopalakrishnan-rolls-royce-ghost-series-ii-black-badge

അങ്ങേയറ്റം വാശിയേറിയ ലേലത്തിനൊടുവിലാണ് സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ ഉറൂസിനായി ലേലം വിജയിക്കുന്നത്. എന്തായാലും വളരെ ആഗ്രഹിച്ച് സ്വന്തമാക്കിയ ഉറൂസിന് ഈയൊരു ഫാൻസി നമ്പർ ലഭിച്ചതിൽ വേണുച്ചേട്ടൻ ഹാപ്പിയാണ്. എന്നാൽ ഇപ്പോഴിതാ ഉറൂസിന് പിന്നാലെ വീട്ടിലേക്ക് കോടികൾ വില വരുന്ന മറ്റൊരു അത്യാഡംബര കാർ കൂടി വാങ്ങിയിരിക്കുകയാണ് സോഫ്റ്റ്‌വെയർ കമ്പനി മുതലാളി.

റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II എന്ന ആഡംബര കാറാണ് വേണു ഗോപാലകൃഷ്‌ണന്റെ പേർച്ചിലെത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ കത്തിക്കയറിക്കൊണ്ടിരിക്കുകയാണ്. 10.52 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്‌ജിന് 13.13 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. കസ്റ്റമൈസേഷനും മറ്റും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ വില ഇനിയും ഉയരുകയും ചെയ്യും.

Venu Gopalakrishnan Buys India s First Rolls-Royce Ghost Series II Black Badge Worth 13 Crore

കുടുംബത്തോടൊപ്പം എത്തിയാണ് വീട്ടിലെ പുതിയ അതിഥിയെ വേണു കൂടെക്കൂട്ടിയിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ചെന്നൈയിലെ ഷോറൂമിലെത്തിയാണ് ഡെലിവറി സ്വീകരിച്ചിരിക്കുന്നതും. നിലവിൽ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ നാല് ഇന്ത്യൻ നഗരങ്ങളിലാണ് റോൾസ് റോയ്‌സിന് ഷോറൂമുകൾ ഉള്ളത്. ബ്ലാക്ക് ഡയമണ്ട്, ഗൺ മെറ്റൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുമാണ് സ്റ്റാർട്ടപ്പ് കമ്പനി മുതലാളി തെരഞ്ഞെടുത്തിരിക്കുന്നതും.

ഫീനിക്സ് റെഡ്, ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന കസ്റ്റമൈസ്‌ഡ് ടു-ടോൺ കളർവേയാണ് കാറിന്റെ ഇന്റീരിയറിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II സെഡാൻ കൂടിയാണ് ഈ മലയാളി സ്വന്തമാക്കിയത് എന്നത് നമ്മളെയെല്ലാം അസൂയപ്പെടുത്തുന്ന കാര്യമാണ്. മുമ്പുണ്ടായിരുന്ന ഒന്നാംതലമുറ ആവർത്തനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഗോസ്റ്റിന്റെ രണ്ടാംതലമുറ ആവർത്തനമായ സീരീസ് II എല്ലാ കാര്യങ്ങളിലും ആഡംബരമാണ്.

Venu Gopalakrishnan Buys India s First Rolls-Royce Ghost Series II Black Badge Worth 13 Crore

സീരീസ് II-ൽ പുതിയതും മെച്ചപ്പെട്ടതുമായ ഹെഡ്‌ലാമ്പ് ഡിസൈൻ, റീഡിസൈൻ ചെയ്‌ത ബമ്പറുകൾ, കിടിലൻ അലോയ് വീലുകൾ എന്നിവ പോലുള്ള കാര്യങ്ങളെല്ലാം വാഹനത്തെ അടിപൊളിയാക്കുന്ന സംഗതികളാണ്. രാജ്യത്ത് അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും നീളമേറിയ സെഡാനുകളിൽ ഒന്നായ ഇതിന് 5.5 മീറ്റർ വലിപ്പമാണുള്ളത്. 6.75 ലിറ്റർ V12, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

ഏകദേശം 2,490 കിലോഗ്രാം ഭാരമുണ്ടങ്കിലും അന്യായ പെർഫോമൻസാണ് കക്ഷി വാഗ്‌ദാനം ചെയ്യുന്നത്. അതായത് 592 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനമാണിത്. സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾക്കായി അതിശയകരമായ സസ്‌പെൻഷൻ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഫാന്റം, കലിനൻ എന്നിവ ഒരുങ്ങിയിരിക്കുന്ന അതേ 'ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി' പ്ലാറ്റ്‌ഫോമിലാണ് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II നിർമിച്ചിരിക്കുന്നതും.

Venu Gopalakrishnan Buys India s First Rolls-Royce Ghost Series II Black Badge Worth 13 Crore

ഫീച്ചറുകളിലേക്ക് വന്നാൽ ലെതർ സീറ്റ്, ഹീറ്റഡ്, വെന്റിലേഷൻ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെല്ലാം കോർത്തിണക്കിയാണ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II വിപണനത്തിന് എത്തുന്നത്.

More from DriveSpark

Article Published On: Saturday, May 17, 2025, 13:57 [IST]
English summary
Venu gopalakrishnan buys indias first rolls royce ghost series ii black badge worth 13 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X