ദേ ചേട്ടൻ പിന്നേം, കേരളത്തിലെ ആദ്യത്തെ ബൈക്കാണിത്! 56.86 ലക്ഷത്തിന്റെ ബിഎംഡബ്ല്യു വാങ്ങി വൈറൽ CEO

വണ്ടിഭ്രാന്തൻമാർക്ക് വേണു ഗോപാലകൃഷ്‌ണൻ എന്ന പേരിന് ഇപ്പോൾ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. വാഹനങ്ങളോട് പ്രിയമുള്ളവർക്ക് മാത്രമല്ല കേട്ടോ, ലോകമെമ്പാടുമുള്ള മലയാളികൾ ഈ പേര് ദിവസവും കേട്ടുകൊണ്ടിരിക്കുകയാണ്. കല്ല് പെറുക്കുന്നത് പോലെ ഓരോ ദിവസവും വീട്ടിലേക്ക് പുത്തൻ വാഹനങ്ങൾ വാങ്ങിയാണ് വേണുച്ചേട്ടൻ സോഷ്യൽ മീഡിയയിൽ വരെ താരമായി മാറിയിരിക്കുന്നത്. തന്റെ 4.66 കോടിയുടെ ലംബോർഗിനി ഉറൂസിന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുക മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയതോടെയാണ് ഐടി കമ്പനി ഉടമ കൂടിയായ ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്.

പിന്നീട് ഇങ്ങോട്ട് പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു കക്ഷി. ഫാൻസി നമ്പരിന് ശേഷം നേരെ പോയി ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സിൻ്റെ ഗോസ്റ്റ് ബ്ലാക്ക് സിരീസ് സ്വന്തമാക്കിയ വേണു ഗോപാലകൃഷ്‌ണൻ ദിവസങ്ങൾക്കിപ്പുറം മെർസിഡീസ് ബെൻസ് ബെൻസ് എഎംജി ജി-വാഗണും മുറ്റത്തെത്തിച്ചു. ഇതിന് ശേഷം ബൈക്കുകളിലേക്ക് ശ്രദ്ധതിരിച്ച ഐടി കമ്പനി മുതലാളി ബിഎംഡബ്ല്യു R 1300 GSA ആഡംബര അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളും വാങ്ങി.

Venu Gopalakrishnan Buys Kerala s First BMW M 1000 XR Superbike

ഇതോടെ ഈ വണ്ടിഭ്രാന്ത് അവസാനിക്കുമെന്ന് പലരും വിചാരിച്ചിരുന്നുവെങ്കിലും വേണുവിന്റെ വാഹനങ്ങളോടുള്ള അഭിനിവേശം അത്ര പെട്ടെന്നൊന്നും കെട്ടടങ്ങുന്നതായിരുന്നില്ല. ബൈക്ക് യാത്രകളാണ് കൂടുതൽ ഇഷ്‌ടമെന്ന് സ്വകാര്യ ചാനലിന് തൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കിയ വേണു ദേ വീണ്ടും മറ്റൊരു സൂപ്പർബൈക്ക് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു M 1000 XR മോഡലാണ് കാലിഷ് ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

45.50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു M 1000 XR നിരത്തിലിറക്കാൻ ഇൻഷുറൻസും ടാക്‌സും എല്ലാമായി കൊച്ചിയിൽ ഏകദേശം 56.86 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ബൈക്ക് ഓടിക്കുമ്പോൾ കൂടുതൽ ചെറുപ്പമാകും. പ്രകൃതിയെ തൊട്ടറിയുമെന്നാണ് വേണുവിന്റെ പക്ഷം. ഇനിയപ്പോൾ ഈ സൂപ്പർബൈക്കുകളുമായി കറങ്ങുന്ന വേണു ഗോപാലകൃഷ്‌ണനെ നമ്മുടെ റോഡുകളിൽ കണ്ടേക്കാം.

ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള M നിരയിലെ മൂന്നാമത്തെ ബൈക്കാണ് M 1000 XR. ഇന്ത്യയിലെ സ്‌പോർട്‌സ് ടൂറർ ബൈക്ക് വിഭാഗത്തിലാണ് വാഹനം മത്സരിക്കാൻ എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ക്രോസ്ഓവർ ശൈലിയിലുള്ള മോട്ടോർസൈക്കിളായ ബിഎംഡബ്ല്യു S 1000 XR മോഡലിനെ അടിസ്ഥാനമാക്കിയാണ് വേണുവിന്റെ പുത്തൻ മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ ഷിഫ്റ്റ്ക്യാം വേരിയബിൾ വാൽവ് ടൈമിംഗ്/ലിഫ്റ്റ് സാങ്കേതികവിദ്യയും ടൈറ്റാനിയം വാൽവുകൾ പോലുള്ള സംവിധാനങ്ങൾ കോത്തിണക്കിയ 999 സിസി, ഇൻലൈൻ-ഫോർ എഞ്ചിനാണ് M 1000 XR സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുംുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 199 bhp കരുത്തിൽ പരമാവധി 113 Nm torque വരെ നിർമിക്കാനാവും.

Venu Gopalakrishnan Buys Kerala s First BMW M 1000 XR Superbike

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണു ഗോപാലകൃഷ്‌ണൻ സ്വന്തമാക്കിയ ബിഎംഡബ്ല്യു M 100 XR മോഡലിനാവും. അതേസമയം സൂപ്പർബൈക്കിന്റെ പരമാവധി വേഗം 278 കിലോമീറ്ററായാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ നിജപ്പെടുത്തിയിരിക്കുന്നത്.

ലീൻ-സെൻസിറ്റീവ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വീലി കൺട്രോൾ, ബ്രേക്ക് സ്ലൈഡ് അസിസ്റ്റ് ഫംഗ്ഷൻ, ലോഞ്ച് കൺട്രോൾ, പിറ്റ് ലെയ്ൻ ലിമിറ്റർ ഫംഗ്ഷനുകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് റൈഡർ എയ്‌ഡുകളും ഫീച്ചറുകളും കോർത്തിണക്കിയാണ് M 1000 XR പണികഴിപ്പിച്ചിരിക്കുന്നത്. ഒപ്പം റെയിൻ, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ, റേസ് പ്രോ മോഡ് എന്നീ റൈഡ് മോഡകളും കോർത്തിണക്കിയാണ് മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുന്നത്.

More from DriveSpark

Article Published On: Monday, June 16, 2025, 12:31 [IST]
English summary
Venu gopalakrishnan buys keralas first bmw m 1000 xr superbike
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X