30 ലക്ഷം വില വരുന്ന ഇലക്‌ട്രിക് എംപിവി വാങ്ങി മലയാളികളുടെ പ്രിയതാരദമ്പതിമാർ; ഇനി 7-സീറ്ററിൽ രാജകീയ യാത്ര
മലയാളികളുടെ പ്രിയതാരദമ്പതികളാണ് ഗായകൻ വിജയ് മാധവും ഭാര്യയും അവതാരകയുമായ ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഇരുവരും സ്വന്തം കുഞ്ഞുങ്ങൾക്ക് പേര് നൽകിയതിന്റെ പേരിൽ പോലും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മകൾക്ക് ഓം പരമാത്മാ എന്ന് പേരിടാൻ നിശ്ചയിച്ചതോടെയാണ് താരദമ്പതിമാർ പുലിവാല് പിടിച്ചത്. എന്തായാലും അതെല്ലാം മറികടന്ന് വീണ്ടും ആളുകളുടെ മനസിൽ കയറിപ്പറ്റാൻ വിജയ് മാധവിനും ഭാര്യയ്ക്കും സാധിച്ചിരുന്നു. പാട്ടുകളിലൂടെയാണ് ഇരുവരും കൂടുതൽ ആരാധകരെ നേടിയത്. ഇപ്പോഴിതാ വീട്ടിലേക്ക് പുത്തനൊരു വാഹനം കൂടി വാങ്ങിയിരിക്കുകയാണ് ഇരുവരും.
പെട്രോൾ, ഡീസൽ വാഹനങ്ങളോട് പതിയെ ആളുകൾ ഗുഡ്ബൈ പറയുന്ന ട്രെൻഡിനൊപ്പമാണ് മലയാളികളുടെ പ്രിയതാരദമ്പതിമാരും ഇത്തവണ എത്തിയിരിക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ ഇമാക്‌സ് 7 എന്ന ഇലക്ട്രിക് എംപിവിയാണ് വിജയ് മാധവും ദേവിക നമ്പ്യാരും തങ്ങളുടെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്. 26.90 ലക്ഷം മുതൽ 29.90 ലക്ഷം രൂപ വരെയാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

പ്രീമിയം സുപ്പീരിയർ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ വിപണനത്തിന് എത്തുന്ന ഇവിക്ക് 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാങ്ങാനാവും. രണ്ട് ബാറ്ററി പായ്ക്കുകളിലായാണ് ഇവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇമാക്‌സ് 7 എംപിവിയുടെ പ്രീമിയം വേരിയന്റിന് 55.4 kWh ബാറ്ററി പായ്ക്കാണ് സമ്മാനിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 420 കിലോമീറ്റർ റേഞ്ച് വരെ നൽകും. അതേസമയം സുപ്പീരിയറിന് 530 കിലോമീറ്റർ റേഞ്ചുള്ള 71.8 kWh ബാറ്ററി പായ്ക്കാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്.
പ്രീമിയം ട്രിമ്മിന് 163 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 വേഗത 10.1 സെക്കൻഡിലാണ് കൈവരിക്കുന്നത്. അതേസമയം ബിവൈഡി ഇമാക്സ് 7 ഇവിയുടെ സുപ്പീരിയറിന് 204 bhp പവറിൽ 310 Nm torque വരെ നൽകാനാവും. ഇതിന് 8.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കാനാവും. ഇലക്ട്രിക് എംപിവിയുടെ രണ്ട് വേരിയൻ്റുകൾക്കും 180 കിലോമീറ്ററിന്റെ ഉയർന്ന വേഗതയാണുള്ളത്.

7kW എസി ചാർജർ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഇവിയുടെ പ്രീമിയത്തിന് 89kW DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാണ്. അതേസമയം സുപ്പീരിയറിന് 115kW ഫാസ്റ്റ് ചാർജിംഗിനും കഴിവുണ്ട്. 12.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, ഡാഷ്‌ബോർഡ് പാനലുകളിൽ ഉൾപ്പെടെ സേഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ, കുറച്ച് പുതിയ സ്വിച്ച് ഗിയർ, ഒരു പുതിയ ഡ്രൈവ് സെലക്ടർ ലിവർ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ പോലുള്ള ഫീച്ചറുകളോടെയാണ് ഇലക്ട്രിക് എംപിവി വിപണനത്തിന് എത്തുന്നത്.
ഇതുകൂടാതെ 2 ADAS ടെക്, പനോരമിക് ഗ്ലാസ് റൂഫ്, പവർഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രെയിംലെസ് ഫ്രണ്ട് വൈപ്പറുകൾ, റൂഫ് റെയിലുകൾ, ആറ് എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ബിവൈഡിയുടെ ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിയിലുണ്ട്. ശരിക്കും 2021 മുതൽ വിപണനത്തിന് എത്തുന്ന e6 ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇമാക്‌സ് 7.

എങ്കിലും e6 മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെടുത്തിയ ഡിസൈൻ, ഫീച്ചർ, മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ എന്നിവയെല്ലാം ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി പുതിയ ഇലക്ട്രിക് എംപിവിയിൽ ഒരുക്കിയിട്ടുണ്ട്. എക്സ്റ്റീരിയറിൽ ഇമാക്‌സ് 7 അതിന്റെ മുൻഗാമിയിൽ നിന്നും നേരിയ മാറ്റം വരുത്തിയ ഹെഡ്‌ലാമ്പുകളും ടെയിൽ-ലാമ്പുകളുമാണ് അവതരിപ്പിക്കുന്നത്. ഒപ്പം ബമ്പറുകൾക്ക് പൂർണമായും പുതിയ ഡിസൈൻ ലഭിക്കുന്നതും കിടിലമാണ്.
ക്രോം ഘടകങ്ങളും പുതുതായി കൊണ്ടുവന്നിട്ടുണ്ട്. 225/55 R17 സെക്ഷൻ ടയറുകളോടെയുള്ള പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് വശക്കാഴ്ച്ചയിൽ പുതുമ കൊണ്ടുവരുന്നത്. ക്വാർട്സ് ബ്ലൂ, ഹാർബർ ഗ്രേ, ക്രിസ്റ്റൽ വൈറ്റ്, കോസ്മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളും ബിവൈഡി ഇമാക്‌സ് 7 ഇവിയിൽ തെരഞ്ഞെടുക്കാം. മലയാളികളുടെ പ്രിയതാരദമ്പതികളാണ് ഗായകൻ വിജയ് മാധവും ഭാര്യയും അവതാരകയുമായ ദേവിക നമ്പ്യാരും പുതിയ കാർ വാങ്ങിയ വിശേഷവും സോഷ്യൽ മീഡിയയിലൂടെയാണ് ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്.


Click it and Unblock the Notifications








