ഹേറ്റേഴ്‌സില്ലാത്ത ഏക വ്ലോഗർ, ടൊയോട്ടയുടെ എസ്‌യുവി വാങ്ങി മലയാളീസിന്റെ സ്വന്തം ഉബൈദ്
മലയാളികൾക്കിടയിൽ ഹേറ്റേഴ്‌സില്ലാത്ത വ്ലോഗർമാരിൽ ഒരാളാണ് ഉബൈദ് കെ. അർഹതപ്പെട്ടവരെ കണ്ടെത്തി അവർക്ക് സഹായം ചെയ്തുകൊടുക്കുന്ന ചെറുപ്പക്കാരന് ഇൻസ്റ്റഗ്രാമിൽ 6 മില്യണിൽ അധികം ഫോളോവേഴ്‌സാണ് ഇപ്പോഴുള്ളത്. ഒരു സെലിബ്രിറ്റിയല്ലാഞ്ഞിട്ട് കൂടി ഇത്രയധികം ഫോളോവേഴ്‌സുണ്ടെങ്കിൽ ആളുകൾ എത്രത്തോളം ഉബൈദിനെ സ്നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാം. ഇപ്പോഴിതാ പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് ഈ യൂട്യൂബർ. ഉമ്മാക്ക് കൊടുത്ത വാക്ക്. എന്നെങ്കിലും ഒരു കാർ വാങ്ങുന്നെങ്കിൽ, ആദ്യത്തെ കീ എടുക്കുന്നത് ഉമ്മ ആയിരിക്കും എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനം വാങ്ങിയ വിവരം ഫോളോവേഴ്‌സിലേക്ക് താരം എത്തിച്ചിരിക്കുന്നത്.
ടൊയോട്ട അർബൻ ക്രൂയിസർ ടൈസറാണ് വ്ലോഗറായ ഉബൈദ് സ്വന്തമാക്കിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായ ഫ്രോങ്ക്സിന്റെ റീബാഡ്‌ജ് പതിപ്പാണ് ടൊയോട്ടയുടെ ഈ കോംപാക്‌ട് എസ്‌യുവി. 7.21 ലക്ഷം രൂപ മുതൽ 12.06 ലക്ഷം രൂപ വരെയാണ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടൈസറിന്റെ ഏത് വേരിയന്റാണ് ഉബൈദ് വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

എങ്കിലും എസ്‌യുവിയുടെ സ്പോർട്ടിനെസ് ഉയർത്തുന്ന ബ്ലാക്ക് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, പുതിയ ഡ്യുവൽ-ടോൺ തീം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ,6 സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ എസി വെൻ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളാൽ ടൈസർ സമ്പന്നമാണ്.
ഡിസൈനിലേക്ക് വന്നാൽ അർബൻ ക്രൂയിസർ ടൈസറിന് ടൊയോട്ടയുടെ അഡ്രസ് നൽകുവാനായി ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ പുതിയതും ബോൾഡുമായ ഹണികോമ്പ് ഗ്രിൽ, അതിന് മധ്യഭാഗത്ത് ടൊയോട്ട ലോഗോ, പുതിയ ഡ്യുവൽ എൽഇഡി ഡിആർഎൽ, ബൂട്ടിൽ എൽഇഡി ടെയിൽലൈറ്റുകൾ, റീസ്റ്റൈൽ ചെയ്ത അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിന് അഴക് സമ്മാനിക്കുവാനായി കൊടുത്തിരിക്കുന്നത്.

ഫ്രോങ്ക്‌സിലുള്ള അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ടൈസറിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 1.2 NA മോഡലുകൾ 89 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് എഞ്ചിൻ 99 bhp പവറിൽ 148 Nm ടോർക്ക് വരെ വികസിപ്പിക്കാൻ യോഗ്യമാണ്. 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.
1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോളിന് 21.7 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതേസമയം മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ പതിപ്പുകൾ ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം ഈ എഞ്ചിനുമായി വരുന്ന ഓട്ടോമാറ്റിക് വേരിയൻ്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക.
അതേസമയം കാറിന്റെ സിഎൻജി പതിപ്പുകൾ 28.51 കിലോമീറ്ററും നൽകുമെന്നും ടൊയോട്ട അവകാശപ്പെടുന്നുണ്ട്. ടൈസറിന് 3 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് 5 വർഷം അല്ലെങ്കിൽ 220,000 കിലോമീറ്റർ വരെ നീട്ടാനുമാവും. 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ടൊയോട്ടയുടെ എക്‌സ്‌പ്രസ് മെയിന്റനൻസ് പ്രോഗ്രാമും ടൈസറിനൊപ്പം തെരഞ്ഞെടുക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








