വണ്ടി പണിയുന്നേൽ ഇങ്ങനെ വേണം, ഫോക്‌സ്‌വാഗൺ പോലും പോളോയെ ഇങ്ങനെ കണ്ടിട്ടുണ്ടാവില്ല!
വണ്ടിപ്രേമികൾക്ക് പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത കാറാണ് ഫോക്‌സ്‌വാഗൺ പോളോ. നിർത്തലാക്കിയെ പെർഫോമൻസ് കൊണ്ടും ബിൽഡ് ക്വാളിറ്റി കൊണ്ടും ഇന്നേവരെ പകരക്കാരനില്ലാത്ത പോക്കറ്റ് റോക്കറ്റ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും വൻഡിമാന്റാണ് ഈ ജർമൻ കാറിനുള്ളത്. ആധുനിക മോഡലുകളിലേക്ക് ഫോക്‌സി മാറിയെങ്കിലും ഇന്നും പോളോയുടെ വിടവ് കാണാനാവും.
ഇന്ത്യയിൽ ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നായി ഫോക്‌സ്‌വാഗൺ പോളോയെ കണക്കാക്കാം. 13 വർഷക്കാലയളവിനുള്ളിൽ മൂന്ന് വ്യത്യസ്ത ആവർത്തനങ്ങളിലാണ് പോളോ നിരത്തിലെത്തിയത്. പലരും സെക്കൻഡ് ഒരെണ്ണം വാങ്ങി ഒന്ന് കുട്ടപ്പനാക്കി മോഡിഫൈ ചെയ്‌ത് കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നുണ്ട്. ചിലരുടെ ചിരകാല സ്വപ്‌നം കൂടിയാണിത്.

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് യൂട്യൂബിൽ ട്രെൻഡ് സെറ്ററായിരിക്കുന്നത്. പുതിയ നിറമൊക്കെ കൊടുത്ത് വണ്ടി കളറാക്കുന്ന വീഡിയോ യൂട്യൂബിലെ ബ്രോട്ടോമോട്ടിവ് എന്ന ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ബോഡി ഡീറ്റെയ്‌ലിംഗ് ഷോപ്പാണിവർ. ഇത്തരത്തിൽ പഴയ കാറുകൾ കിടിലനാക്കി പണിതെടുക്കുന്ന ധാരാളം വീഡിയോകൾ കസ്റ്റമൈസേഷൻ വർക്കക്ഷോപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ ഐക്കണിക് ജാവ ഗ്രീനിലാണ് പോളോയുടെ മേക്കോവർ നടന്നിരിക്കുന്നത്. സാക്ഷാൽ ഫോക്‌സ്‌വാഗൺ പോലും കണ്ടാൽ അമ്പരക്കുന്ന ലുക്കാണ് ഈ കളർ ഓപ്ഷനിലൂടെ ഹാച്ച്ബാക്ക് കൈവരിച്ചിരിക്കുന്നത്. ഈ പോളോ തങ്ങളുടെ പക്കലേക്ക് എത്തിയത് ഒരു സമ്പൂർണ ട്രാൻഫർമേഷനായാണെന്ന് ബ്രോട്ടോമോട്ടിവ് ഉടമ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

പഴഞ്ചനായെങ്കിലും തൻ്റെ പ്രിയപ്പെട്ട പോളോ വിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ എങ്ങനെയും ഒന്ന് കുട്ടപ്പനാക്കിയെടുക്കാനായിരുന്നു തീരുമാനം. ഇതിനായി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ബോഡി കിറ്റും കാറിൻ്റെ പഴയ കേടുപാടുകൾ പരിഹരിക്കാനും കസ്റ്റമൈസ് ഷോപ്പിനോട് ആവിശ്യപ്പെടുകയായിരുന്നു. വളരെ ദയനീയമായ അവസ്ഥയിലാണ് പോളോ തങ്ങളുടെ കടയിലെത്തിയതെന്ന് ഉടമ വീഡിയോയിൽ പറയുന്നുണ്ട്. ഫ്രണ്ടിലെ ഡ്രൈവർ സൈഡ് ഡോറ് നന്നാക്കാനാകാത്ത നിലയിലായിരുന്നു.
കാറിന് 13 വർഷം പഴക്കമുണ്ടെന്നും അതിനാൽ ലുക്ക് പുതുക്കുന്നതിനായി ഉടമ അവസാനം പുറത്തിറങ്ങിയ പോളോയുടെ ബോഡി വാങ്ങിയെന്നും വീഡിയോയിൽ എടുത്തുപറയുന്നുമുണ്ട്. ഔഡിയുടെ പെർഫോമൻസ് ഡിവിഷനായ ആർഎസിന്റെ ജാവ ഗ്രീൻ മെറ്റാലിക് നിറത്തിൽ കാർ പെയിന്റടിക്കാനുള്ള ഐഡിയ പോളോ ഉടമയുടേത് തന്നെയായിരുന്നു. പിന്നീട് കാറിനെ പഴയരൂപത്തിൽ നിന്ന് പുത്തനാക്കുന്ന മേക്കോവറാണ് വീഡിയോയിൽ കാണിക്കുന്നത്.

ശരിക്കും പുതുതായി അടിച്ച പെയിന്റിന്റെ ക്വാളിറ്റിയെല്ലാം പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. മെക്കാനിക്കലായി പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്ന് വേണം കരുതാൻ. സ്റ്റോക്ക് കണ്ടീഷനിൽ തകരാറുകളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ആദ്യകാലത്ത് പഴയ മോഡലുകൾ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ TDI ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് ഹാച്ച് വാങ്ങാനായിരുന്നത്.
വീഡിയോയിൽ കാണുന്നത് 1.5 ലിറ്റർ TDI ഡീസൽ എഞ്ചിൻ വേരിയന്റാണ്. ഇതിന്റെ പെർഫോമൻസ് കണക്കിലേക്ക് വന്നാൽ ഈ 1498 സിസി, 4 സിലിണ്ടർ ഇൻലൈൻ, 4 വാൽവ് DOHC എഞ്ചിന് 4200 ആർപിഎമ്മിൽ പരമാവധി 89 bhp പവറും 1500 ആർപിഎമ്മിൽ 230 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് ഇതിൽ ലഭ്യമായിരുന്നത്.

ഈ വീഡിയോ കണ്ടിട്ട് എപ്പോഴെങ്കിലും ഒരു സെക്കൻഡ് പോളോ എടുക്കാൻ തീരുമാനിച്ച് കഴിഞ്ഞാൽ പുതിയ 1.0 TSI അല്ലെങ്കിൽ പഴയ 1.5 TDI ഡീസൽ വേരിയന്റ് തെരഞ്ഞെടുക്കാൻ നോക്കുന്നതാവും ഉചിതം. 2017 മോഡൽ ഇയർ പോളോയേക്കാൾ പഴയതൊന്നും വാങ്ങാതിരിക്കുന്നതാവും നല്ലതെന്നതും ഓർമിച്ചോണേ. 2010-ൽ ഇറങ്ങിയ കാലംതൊട്ട് ഫോക്‌സ്‌വാഗൺ പോളോ സെഗ്‌മെന്റിലെ സുരക്ഷിതമായ കാറുകളിലൊന്നാണെന്നതും വലിയൊരു നേട്ടമാണ്.


Click it and Unblock the Notifications








